twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹായിച്ചില്ലെങ്കിലും തളർത്തരുത്!! ശരണ്യയെപ്പറ്റി വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് സീമ ജി നായർ

    |

    പ്രേക്ഷകരും സീരിയൽ ലോകവും ഒരുപോലെ ഞെട്ടലോടെ കേൾക്കേണ്ടി വന്ന സംഭവമായിരുന്നു സീരിയൽ താരം ശരണ്യ ശശിയുടെ അസുഖ വാർത്ത . ട്യൂമർ രോഗം പിടിപ്പെട്ട താരം കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്ന താരം അസുഖം ഭേഭമായി ശരണ്യ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. എന്നാൽ വീണ്ടും പ്രേക്ഷകരെ തേടി സങ്കടകരമായ വാർത്ത എത്തുകയായിരുന്നു. നടിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി എന്ന‌ായിരുന്നു പുറത്തു വന്ന വാർത്ത.

     തുടർച്ചയായി നാലാം ഘട്ടവും മാറ്റമില്ലാതെ ആത്മ!! പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍, മറ്റ് അംഗങ്ങൾ .... തുടർച്ചയായി നാലാം ഘട്ടവും മാറ്റമില്ലാതെ ആത്മ!! പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍, മറ്റ് അംഗങ്ങൾ ....

    ശരണ്യ ഏഴാമത്തെ സർജറിയ്ക്ക് തയ്യാറാവുകയാണെന്നും നടിയെ സാഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടി സീമ ജി നായർ രംഗത്തെത്തിയിരുന്നു. താരത്തിന്റെ ശസ്ത്രക്രീയയുമായി ബന്ധപ്പെട്ട വിവരത്തെ കുറിച്ചും ചികിത്സയ്ക്കായുളള ചിലവിനെ കുറിച്ചും സീമ ജി നായരായിരുന്നു പ്രേക്ഷകരുമായി പങ്കുവെച്ചത്. ശ്രീചിത്ര ഹോസ്പിറ്റലിൽ ശസ്ത്രക്രീയയ്ക്ക് ശേഷം താരം റെസ്റ്റിലാണ് താരം. ഇപ്പോഴിത പ്രേക്ഷകരുടെ മുന്നിൽ മറ്റൊരു മറ്റൊരു അപേക്ഷയുമായി നടി സീമ ജീ നായർ. വ്യാജ വാർത്ത നൽകി കുടുംബത്തെ തളർത്തരുതേ എന്നായിരുന്നു നടിയുടെ അഭ്യർഥന. മനോരമ ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

    നിന്നോടൊപ്പം ഇനിയും സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു!! താരപുത്രിയുടെ ഹൃദയസ്പർശിയായ കുറിപ്പ്നിന്നോടൊപ്പം ഇനിയും സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു!! താരപുത്രിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

     സഹായിച്ചില്ലെങ്കിലും  ദ്രോഹിക്കരുത്

    സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്

    ശരണ്യയെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതേ എന്നായിരുന്നു നടി സീമ ജി നായരുടെ അഭ്യർഥന. ബ്രെയിൻ ട്യൂമർ ശസ്ത്രക്രീയയ്ക്ക് ശേഷം ശരണ്യയുടെ അസുഖം പൂർണ്ണമായി മാറി എന്നു തരത്തിലുളള വാർത്തകൾ പ്രചരിക്കുന്നു. ഇത് തുടർ ചികിത്സയെ വല പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സീമ മനോരമയോട് പറഞ്ഞു.

     മുന്നോട്ട് വരുന്നവരെ പിന്തിരിപ്പിക്കരുത്

    മുന്നോട്ട് വരുന്നവരെ പിന്തിരിപ്പിക്കരുത്

    ശസ്ത്രക്രീയയിലൂടെ താൽക്കാല ആശ്വാസം മാത്രമാണുളളത്. അസുഖം എപ്പോൾ വേണമെങ്കിലും തിരികെ എത്താമെന്നുള്ള ഭയത്തിലാണ് ഞങ്ങൾ കഴിയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിൽ ഈ അസുഖത്തെ പൂർണ്ണമായി ഭേഭമാക്കാനുള്ള ചികിത്സയുണ്ടോ എന്നാണ് തങ്ങൾ അന്വേഷിക്കുന്നത്. ഈ അവസരത്തിൽ ഇത്തരത്തിലുളള വാർത്തകൾ ശരണ്യയയെ സഹായിക്കാനായി മുന്നോട്ട് വരുന്നവരെ പിന്തിരിപ്പിക്കുന്നതാണെന്നും ഇവർ പറഞ്ഞു.

     കുടുംബത്തെ  തളർത്തരുത്

    കുടുംബത്തെ തളർത്തരുത്

    ചികിത്സയുടെ കൂട്ടത്തിൽ അവൾക്കൊരു വീടും കൂടി നിർമ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് താൻ. ശസ്ത്രക്രീയ കഴിഞ്ഞ് വീട്ടിൽ എത്തി എന്നുള്ള പുരോഗമനമല്ലാതെ അസുഖത്തിന്റെ ഭീതി ഇതുവരെ വിട്ട് ഒഴിഞ്ഞിട്ടില്ല. കൂടാതെ ചികിത്സയ്ക്കുളള പണം പൂർണ്ണമായും ലഭിച്ചുവെന്ന് തൻ പറഞ്ഞതായുള്ള വാർത്തയും പ്രചരിക്കുന്നുണ്ട്. എന്നാൽ എവിടേയും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുളള വാർത്തകൾ ആ പാവപ്പെട്ട കുടുംബത്തെ വീണ്ടും തളർത്തുകയാണെന്നും സീമ ജി നായർ പറഞ്ഞു.

    ആറ് വർഷം മുൻപ്

    ആറ് വർഷം മുൻപ്

    ആറ് വർഷം മുൻപ് ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ ബാധിക്കുന്നത്. തുടർന്ന് രോഗം ഭേഭമായെന്ന് കരുതിയെങ്കിലും ഓരേ വർഷവും ട്യൂമർ മൂർധന്യാവസ്ഥയിൽ തന്നെ തിരികെ വരുകയായിരുന്നു. തുടർന്ന് ശസ്ത്രക്രീയയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയിലേയിലായിരുന്നു സ്ഥിതി. ഏഴ് മാസം മുൻപാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്ര ക്രീയ നടക്കുന്നത്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയൽ രംഗത്തെ താരങ്ങൾ രംഗത്ത് വന്നിരുന്നു.

    ശരണ്യയ്ക്ക് സഹായം നല്‍കാം
    SHARANYA K S
    A/C- 20052131013
    State bank of India
    IFSC-SBIN0007898

    English summary
    seema g nair says about don't spreading fake news about sharanya sasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X