ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിച്ചത് കൊണ്ട് വരുന്നതാണോ! വിധിയാണ്! നേരിടുക എന്നേ പറയാനുള്ളൂ!

അര്‍ബുദ രോഗികളെ പരിചരിക്കാനും, സഹായിക്കാനുമെല്ലാം മുന്നിലുണ്ടാവാറുണ്ട് സീമ ജി നായര്‍. രേണു സുധിക്ക് അസുഖം സ്ഥിരീകരിച്ചപ്പോള്‍ വിളിക്കുകയും, പോയി കാണുകയുമൊക്കെ ചെയ്തിരുന്നു അവര്‍. അതേക്കുറിച്ച് പോസ്റ്റുകളുമുണ്ടായിരുന്നു. കാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചായിരുന്നു അവര്‍ വീണ്ടും കുറിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ വരുന്ന ഒരു ചോദ്യം? കാൻസർ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ? അവർ അവർക്കിഷ്ടമുള്ള ജോലി ചെയ്ത് ജീവിച്ചത് കൊണ്ട് വരുന്നതാണോ?

അങ്ങനെ ആണെങ്കിൽ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന, ഈ രോഗം പിടിപെട്ട ആരും തെറ്റുകാരോ, കുറ്റക്കാരോ ആയിരുന്നില്ല. ഞാൻ കണ്ട ഏറ്റവും മനുഷ്യ സ്നേഹിയും, ആരെയും ഉപദ്രവിക്കാത്ത ആളും ആയിരുന്നു എന്റെ അമ്മ. നമുക്ക് കഴിക്കാൻ ഇല്ലെങ്കിലും മറ്റുള്ളവരുടെ അടുപ്പ് പുകയണം എന്ന് കരുതിയ സ്നേഹനിധി, കഷ്ട്ടപെട്ടതിൽ തൊണ്ണൂറ് ശതമാനവും മറ്റുള്ളവർക്ക് കൊടുത്ത ആൾ, അമ്മക്ക് ഇത് വന്നപ്പോൾ തകർന്നുപോയി എല്ലാവരും, ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ അസുഖം വരുമെന്ന്.

Seema G Nair new post
Photo Credit: Seema G Nair / Facebook

ഇത് വന്നു പോകുന്നതല്ലേ? ഈ ലോകത്ത് കോടികണക്കിന് ആൾക്കാർ ഇതിന്റെ ദുരിതത്തിൽ പെട്ട് തകർന്നു പോകുന്ന കാഴ്ചകൾ എന്നുമുണ്ട്. പലതും കാണാൻ ഉള്ള കെൽപ്പില്ല. ഈ മഹാമാരിയെ തുടച്ചു നീക്കാനും കഴിയുന്നുമില്ല. ഇത് ആരും വാങ്ങി കൊടുക്കുന്ന സമ്മാനം അല്ല. സ്വയം ഇത് വന്നോട്ടെ എന്ന് കരുതി തേടി പോയി വാങ്ങുന്നതുമല്ല. എന്റെ വാക്കിൽ പറഞ്ഞാൽ ഇത് വിധിയാണ്. അപ്പോൾ അതിനെ നേരിടുക എന്നത് മാത്രമേ പറ്റുകയുള്ളു.

നിങ്ങൾക്ക് ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? നിങ്ങളുടെ മനസ്സിൽ ഉള്ളത് എഴുതുക. കുറ്റപ്പെടുത്തലുകൾ അല്ല, എനിക്കു കേൾക്കേണ്ടത്. അഭിപ്രായമാണ്. എനിക്കൊരു പണിയും ഇല്ലേ എന്ന് ചോദിക്കുന്നവരോട്, ഒന്നേ എനിക്കു പറയാനുള്ളു. നിങ്ങൾക്കൊക്കെ ഓരോ പണി ഇല്ലേ? അതുപോലെ ഞാനും ഇഷ്ട്ടപെടുന്നു ചില കാര്യങ്ങൾ എന്നായിരുന്നു സീമ കുറിച്ചത്. രോഗം ഒരു കുറ്റമല്ല.അത് ഒരു വിധിയാണ് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്.ആർക്കും ഒരു ശത്രുവിന് പോലും ഈ അസുഖം വരുത്തരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. കാരണം ഞാനും ഇത് അടുത്ത് കണ്ട് ഒരു വർഷക്കാലം ഒരുപാട് വിഷമം അനുഭവിച്ചതാണ്. പെട്ടെന്ന് തന്നെ എല്ലാം ശരിയായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഏത് അസുഖവും ആർക്കും ഏതു സമയത്തും വരാം. കൊച്ചുകുട്ടികൾ എന്ത് ചെയ്തിട്ടാണ് ഈ അസുഖങ്ങൾ വരുന്നത്. എല്ലാം ഈശ്വരൻ്റെ കൈകളിൽ. പ്രാർഥനയോടെ മുന്നോട്ട് പോകുക. സമാധാനം എങ്കിലും. കിട്ടുമല്ലോ. എല്ലാം ദൈവനിശ്ചയം അല്ലാതെ എന്ത് പറയാൻ. ആരും ഇതൊന്നും ചിന്തിക്കുന്നില്ലേ. എന്തായാലും രേണു സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാവം കുട്ടി ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ് അതിനിടയിൽ ഇങ്ങനെ വന്നുവല്ലോ ദൈവം എല്ലാ രോഗവും സുഖമാക്കട്ടെ പിന്നെ സീമാ ജി ആ ചേർത്തുപിടിക്കലിൽ തന്നെ ഒരു സുരക്ഷിതത്വമുണ്ട്, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X