യൂട്യൂബ് ചാനൽ നിർത്തുന്നതിനെ കുറിച്ച് അമ്മ പറഞ്ഞു, സീമ ജി നായരുടെ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് മകൻ

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സീമ ജി നായർ. നാടകത്തിലൂടെ അഭിനയരംഗത്ത് എത്തിയ സീമ സ്വന്തം വ്യക്തിത്വത്തിലൂടെയാണ് ആരാധകരെ സൃഷ്ടിച്ചത്. അഭിനയത്രി എന്നതിൽ അപ്പുറമാണ് സീമ മലയാളി പ്രേക്ഷകർക്ക്. സീമയുടെ ചാരിറ്റി പ്രവർത്തനങ്ങളും വ്യക്തിത്വവുമാണ് ഇതിന് കാരണം. 17ാം വയസിലാണ് മ നാടകരംഗത്ത് എത്തിയത്. പിന്നീടാണ് സിനിമയിലും സീരിയിലുകളിലും നടി സജീവമാവുന്നത്.

പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് സീമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഇടംപിടിക്കാറുമുണ്ട്. സീമയെ പോലെ തന്നെ മകൻ ആരോമലും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സീമയുടെ അസാന്നിധ്യത്തിൽ അമ്മയുടെ വിശേഷം പങ്കുവെച്ച് കൊണ്ട് മകൻ എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരോമൽ പങ്കുവെച്ച വീഡിയോയണ്. യൂട്യൂബ് ചാനൽ നിർത്തുന്നതിനെ കുറിച്ച് അമ്മ പറഞ്ഞതിനെ കുറിച്ചാണ് മകൻ പറയുന്നത്. ആരോമലിന്‌റെ വീഡിയോ വൈറലായിട്ടുണ്ട്.

സ്നേഹസീമ യൂട്യൂബ്

സ്നേഹസീമ എന്നാണ് യtട്യൂബ് ചാനലിന്റെ പേര്. സീമയുട സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു സ്നേഹസീമ. ഞാന്‍ നിങ്ങളുടെ സ്വന്തം ആരോമല്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മകൻ വീഡിയോ ആരംഭിക്കുന്നത്. 15 ദിവസത്തോളമായി അമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട്. ഷൂട്ടിംഗ് തിരക്കിലൊക്കെയാണ് അമ്മ. അതാണ് ചാനലിലേക്ക് വരാത്തത്. പിന്നെ യൂട്യൂബ് ചാനല്‍ നിര്‍ത്തിയാലോ എന്നൊരു പ്ലാനും കൂടിയുണ്ട്.

വീഡിയോ റീച്ച്  കിട്ടുന്നില്ല

അമ്മ ഇടുന്ന വീഡിയോ നമ്മള്‍ വിചാരിക്കുന്നത്ര റീച്ച് വരുന്നില്ല. നമ്മുടെ ഓഡിയന്‍സിന് എങ്ങനെയുള്ള വീഡിയോയാണ് ആവശ്യം എന്ന് സത്യം പറഞ്ഞാല്‍ നമുക്കറിയില്ല. ഇരുപതിനായിരവും പതിനായിരവും അയ്യായിരവുമൊക്കെയാണ് പല വീഡിയോയുടേയും കാഴ്ചക്കാര്‍. ഇങ്ങനെയാണെങ്കില്‍ നമുക്കെന്തിനാണ്, നമുക്കത് നിര്‍ത്താമെന്നായിരുന്നു അമ്മ പറഞ്ഞത്. ഇല്ല അങ്ങനെയല്ല, നമുക്ക് അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും ആരോമല്‍ പറയുന്നു.

 അമ്മയ്ക്ക് സർപ്രൈസ്

അമ്മ ഇപ്പോൾ കുട്ടിക്കാനത്ത് ഷൂട്ടിലാണ്. സര്‍പ്രൈസായി ഞങ്ങള്‍ കുട്ടിക്കാനത്ത് പോവാനുള്ള പ്ലാനില്‍ നില്‍ക്കുകയാണ്. താന്‍ വരുന്ന വഴി കണ്ട മുരളിച്ചേട്ടന്റെ ദയനീയ അവസ്ഥയെക്കുറിച്ചും ആരോമല്‍ വിവരിച്ചിരുന്നു. ഭക്ഷണത്തിന് കാശില്ല, താമസിക്കാനും സ്ഥലമില്ല ഭയങ്കര ദയനീയമായൊരു അവസ്ഥയാണ്. ആരെങ്കിലും അദ്ദേഹത്തെ സഹായിക്കുകയാണെങ്കില്‍ വളരെ നല്ലതാണെന്നും ആരോമല്‍ വീഡിയോയിൽ പറഞ്ഞു.

അമ്മ അറിയാതെ  വീഡിയോ

വീഡിയേ സജക്ഷൻസും ആരോമൽ പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്.''കുക്കിങ്ങാണോ, ട്രാവലിംഗാണോ, ചാരിറ്റിയെക്കുറിച്ചുള്ളതാണോ എങ്ങനെയുള്ള വീഡിയോയാണ് വേണ്ടതെന്ന് നിങ്ങള്‍ പറയൂ. അതാണ് അമ്മ പോലും അറിയാതെ ഞാനിങ്ങനൊരു വീഡിയോ ചെയ്യുന്നതെന്നും ആരോമല്‍ പറഞ്ഞിരുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പമായാണ് ആരോമല്‍ അമ്മയെ കാണാനായി ലൊക്കേഷനിലേക്കെത്തിയത്. അപ്രതീക്ഷിതമായി മകനെ കണ്ട സന്തോഷം പങ്കുവെയ്ക്കുന്ന സീമയേയും വീഡിയോയിൽ കാണുന്നുണ്ട്.

പ്രേക്ഷകർക്ക്  പറയാനുള്ളത്

ആരോമലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകാണ് ലഭിക്കുന്നത്. അധികം പേരും യുട്യൂബ് ചാനൽ നിർത്തരുതെന്നാണ് സീമയോട് പറയുന്നത്. ചേച്ചിയുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവരുണ്ട് ഇവിടെ. സീമേച്ചി ചാനൽ നിർത്തല്ലേ, ചേച്ചിയുടെ വീഡിയോ അത് എന്തു തന്നെയായാലും ഞങ്ങൾക്ക് ഇഷ്ടം. ഇത്രയും ഫോളോവേഴ്സുളള ചാനൽ നിറുത്തരുത്, എത്രയോ ആളുകൾ ഫോളോവേഴ്സ് കിട്ടാൻ പെടാപ്പാട് പെടുന്നത് നമ്മൾ കാണുന്നതാണ് ആയതിനാൽ സ്നേഹസീമ എന്ന ചാനൽ മുന്നോട്ട് പോകട്ടെ. മോനെ അമ്മയോട് ചാനലിൽ വീഡിയോ ഇടുന്നത് നിർത്തരുതെന്ന് പറയണം. ഞങ്ങളൊക്കെ എത്ര ആകാംക്ഷയോടെ ആണെന്നോ ഓരോ വീഡിയോക്ക് വേണ്ടിയും കാത്തിരിക്കുന്നത്. സീമാമ്മ യൂട്യൂബ് ചാനൽ നിർത്തരുത്. ഞങ്ങൾ അമ്മയുടെ വീഡിയോക്കായി കാത്തിരിക്കുന്നവരാണ്. നന്മ നിറഞ്ഞ ഒരു ചാനൽ ആണ്.എന്ത് വീഡിയോ ഇട്ടാലും കാണുന്നതായിരിക്കുമെന്നും ആരാധകർ പറയുന്നു.

വീഡിയോ കാണാം

More from Filmibeat

Read more about: seema g nair സീമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X