ഭർത്താവിന്റെ വീട്ടുകാർക്ക് ദേഷ്യമോ, വീട്ടിൽ പോയപ്പോൾ; സന്തോഷമില്ലെങ്കിൽ വിവാഹത്തിന് വരേണ്ട ആവശ്യമില്ല: സീമ

ഈയടുത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായത്. നിഷാന്ത് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഫോട്ടോകൾ വലിയ ജനശ്രദ്ധ നേടി. ഒന്നിലേറെ ബ്രെെഡൽ ലുക്കുകളിൽ സീമ വിനീത് ഫോട്ടോഷൂട്ട് നടത്തി. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വെെറലായി. ട്രാൻസ് സമൂഹത്തിൽ നിന്നും സ്വന്തം പ്രയത്നത്താൽ കരിയറിൽ വളർന്ന് വന്നയാളാണ് സീമ വിനീത്. താൻ അതിജീവിച്ച ഘട്ടങ്ങളക്കുറിച്ച് സീമ വിനീത് നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

പരമ്പരാ​ഗതമായി വിവാഹ ചടങ്ങ് നടത്തണമെന്നത് സീമയുടെ വലിയ ആ​ഗ്രഹമായിരുന്നു. ആ​ഗ്രഹം പോലെ ആഘോഷപൂർവം വിവാഹം നടന്നു. ഓൺലെെൻ മീഡിയകൾക്ക് വിവാഹം ഹാളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തന്റെ യൂട്യൂബ് ചാനലിൽ ഇതേക്കുറിച്ച് സീമ വിനീത് സംസാരിച്ചിട്ടുണ്ട്. ഓൺലെെൻ മീഡിയകളോടുള്ള എതിർപ്പ് സീമ വിനീത് പ്രകടിപ്പിച്ചു. നിഷാന്തിനൊപ്പമുള്ള ഹണിമൂൺ യാത്രയ്ക്കിടെയാണ് ഇതേക്കുറിച്ച് സീമ സംസാരിച്ചത്.

Seema Vineeth
Photo Credit: Instagram / Seema Vineeth

ഇപ്പോൾ മീഡിയക്കാരുടെ വീഡിയോ അങ്ങോട്ട് എടുക്കാൻ തുടങ്ങിയല്ലോ. അതെനിക്ക് നല്ല കാര്യമായി തോന്നി. കാരണം നമ്മുടെ പേഴ്സണൽ സ്പേസിൽ കയറിയുള്ള വീഡിയോ ഇവരെടുക്കുന്നു. തോന്നിയ തരത്തിലുള്ള ക്യാപ്ഷനിടുന്നു. ഏത് ഭാ​ഗമാണോ വൾ​ഗറായി ഇരിക്കുന്നത് അത് സൂം ചെയ്ത് എടുക്കുന്നു. അവരുടേതായ കണ്ടന്റില്ലാത്തത് കൊണ്ടാണ് മറ്റുള്ളവരുടെ പിറകെ നടന്ന് ഇത് പോലെ മോശമായ വീഡിയോ എടുക്കുന്നത്. അവർക്ക് ജീവിക്കണമെങ്കിൽ ഇത് പോലെ വീഡിയോ എടുക്കണം. പക്ഷെ നമ്മുടെ പേഴ്സണൽ സ്പേസല്ലേ കല്യാണം എന്ന് സീമ വിനീത് ചോദിക്കുന്നു. ഒരു മീഡിയയെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും സീമ വിനീത് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വന്ന നെ​ഗറ്റീവ് കമന്റുകളെക്കുറിച്ച് സീമയും നിഷാന്തും സംസാരിക്കുന്നുണ്ട്. തന്നെ നിർബന്ധിച്ച് സീമ വിനീത് റീൽ ചെയ്യിച്ചതല്ലെന്ന് നിഷാന്തും വ്ലോ​ഗിൽ പറയുന്നുണ്ട്. ഞാൻ റീൽ ചെയ്യാത്ത ആളാണ്. നിന്റെ കൂടെയാണ് ആദ്യമായി റീൽസ് ചെയ്യുന്നത്. അതങ്ങനെയേ വരത്തുള്ളൂ. ഞാൻ ഇങ്ങനെയാണ്.

Instagram   Seema Vineeth

താലി കെട്ടുമ്പോൾ പിറകിൽ ചേച്ചിയും ചേട്ടന്റെ ഭാര്യയുമുണ്ട്. ഇവരുടെ മുഖത്ത് സന്തോഷമില്ലെന്ന് കുറേ ആൾക്കാർ കമന്റ് ചെയ്തിരുന്നെന്ന് സീമ വിനീത് ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് നിഷാന്ത് സംസാരിച്ചു. 15 വർഷത്തിന് ശേഷം എന്റെ കുടുംബത്തിൽ നടക്കുന്ന വിവാഹമാണ്. അവർ ഉള്ളിൽ സന്തോഷിക്കുന്നുണ്ട്. ഞാൻ അവിടെ വന്നപ്പോൾ ഏറ്റവും കൂടുതൽ എന്നോട് സംസാരിച്ചതും പിറകെ നടന്നത് കാര്യങ്ങൾ ചോദിച്ചതുമെല്ലാം ചേച്ചിയാണ്.

ഞങ്ങളുടെ കല്യാണത്തിൽ സന്തോഷമില്ലാത്തവരാണെങ്കിൽ അവർ വരേണ്ട ആവശ്യമില്ല. കമന്റിടുന്നവർ വായിൽ തോന്നിയത് പറയുകയാണ്. താനത് മെെൻഡ് ചെയ്യുന്നില്ലെന്നും സീമ വിനീത് പറഞ്ഞു. തനിക്ക് ജാഡയും അഹങ്കാരവുമുണ്ടോയെന്ന് സീമ ഭർത്താവിനോട് ചോദിക്കുന്നുണ്ട്. ജാഡയും അഹങ്കാരവുമില്ല. അത് പുറമെ നിന്ന് കാണുന്നവർക്ക് തോന്നുന്നതാണ്. എനിക്കങ്ങനെ തോന്നിയിട്ടില്ല. തോന്നിയിരുന്നെങ്കിൽ എനിക്കങ്ങനെ കണക്ഷൻ ഉണ്ടാകുമോയെന്നും നിഷാന്ത് ചോദിക്കുന്നു. പറയുന്നവർ പറയട്ടെയെന്നും നിഷാന്ത് പറഞ്ഞു. സോഷ്യൽ മീഡിയയിലെ താരമാണ് സീമ വിനീത്. അഭിപ്രായങ്ങൾ തുറന്ന് സംസാരിക്കുന്ന സീമ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. സീമയുടെയും നിഷാന്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/seemavineeth നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്)

More from Filmibeat

Read more about: seema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X