സ്വാഭിമാനം നഷ്ടപ്പെടുത്തി ബന്ധങ്ങൾ നിലനിർത്തുന്നതിനേക്കാൾ നല്ലത്; വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സീമ
അടുത്തിടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായത്. നിഷാന്ത് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും കുറച്ച് വർഷങ്ങളായി അടുത്തറിയുന്നവരാണ്. സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയ വിവാഹമായിരുന്നു സീമയുടേത്. നിരവധി വിവാഹങ്ങൾക്ക് വധുവിനെ മേക്കപ്പ് ചെയ്ത സീമ സ്വന്തം വിവാഹത്തിന് എങ്ങനെ ഒരുങ്ങി എത്തുമെന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ കണ്ണഞ്ചിക്കുന്ന വധുവായാണ് സീമ ഒരുങ്ങിയത്. നിരവധി ബ്രെെഡൽ ലുക്കുകളിൽ സീമ ഫോട്ടോഷൂട്ട് നടത്തി.
പരമ്പരാഗതമായ ചടങ്ങുകളോടെ വിവാഹം നടത്തണമെന്നത് സീമയുടെ വലിയ ആഗ്രഹമായിരുന്നു. ഈ ആഗ്രഹം സഫലമായി. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹത്തിന് ആദ്യം ബന്ധുക്കൾ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു എന്ന് കഴിഞ്ഞ ദിവസം നിഷാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സീമ വിനീത് പങ്കുവെച്ച വാചകമാണ് ശ്രദ്ധ നേടുന്നത്. സ്വാഭിമാനം നഷ്ടപ്പെടുത്തി ബന്ധങ്ങൾ നിലനിർത്തുന്നതിനേക്കാളും തനിയെ നിൽക്കുന്നതാണ് അന്തസ്സ്. ചില സമയത്ത് അത് ഈഗോയല്ല. സെൽഫ് റെസ്പെക്ട് ആണ്, എന്നാണ് സീമ കുറിച്ചത്.

പിന്നാലെ നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നു. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. ഓൺലെെൻ മീഡിയകൾ ഇപ്പോൾ ഈ പോസ്റ്റ് ചർച്ചയാക്കുമെന്നും കമന്റുകളുണ്ട്. ഇതൊരു വാചകം മാത്രമാണ് ജീവിതമല്ലെന്ന് സീമ വിനീത് പറയുന്നുണ്ട്. രണ്ട് ദിവസം മുമ്പും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സീമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ്.
നേരത്തെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. താനും നിഷാന്തും ഒരേ സ്വഭാവക്കാരാണെന്നും ഇടയ്ക്ക് വഴക്കുകളുണ്ടാകാറുണ്ടെന്നും സീമ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും ഉണ്ടാകുന്നത് പോലെ സ്വര ചേർച്ചയില്ലായ്മ ഉണ്ടാകാറുണ്ട്.

ഞാൻ പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ആളാണ്. കാര്യങ്ങളും സാഹചര്യങ്ങളും മനസിലാക്കാതെ റിയാക്ട് ചെയ്യും. ഓവറായി പ്രതികരിക്കുന്നതും അത്ര നല്ല കാര്യമല്ലെന്ന് ചില സമയങ്ങളിൽ എനിക്ക് തോന്നാറുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും രണ്ട് പേരുമില്ലാതെ പറ്റില്ലെന്ന് അറിയാമെന്നും സീമ വിനീത് പറഞ്ഞു. നിഷാന്ത് തനിക്ക് ചേർന്ന പങ്കാളിയാണെന്ന് തോന്നിയിട്ടുണ്ടെന്നും അന്ന് സീമ വിനീത് പറഞ്ഞു.
വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സീമ സംസാരിച്ചിരുന്നു. ഭർത്താവിന്റെ വീട്ടിൽ തനിക്ക് സന്തോഷകരമായ അനുഭവങ്ങളായിരുന്നെന്് സീമ പറഞ്ഞു. ഞാൻ വിചാരിച്ചത് പോലെയല്ല. വേറൊരു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അവർ നമ്മളോട് എങ്ങനെയാണ് സംസാരിക്കുക എന്നെല്ലാം തോന്നിയിരുന്നു. എന്നാൽ എല്ലാവരും ജെനുവിനായായി പെരുമാറി. ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും താമസിക്കാനാണ് ഇനി തീരുമാനമെന്നും സീമ പറഞ്ഞിരുന്നു.
ഭാവി തീരുമാനങ്ങൾ എന്തെന്ന ചോദ്യത്തിന് നിഷാന്തും അന്ന് മറുപടി നൽകിയിരുന്നു.ഭാവി നമുക്ക് പറയാൻ പറ്റില്ല. പ്ലാൻ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല. കുറച്ച് കാര്യങ്ങൾ നമുക്ക് പ്ലാൻ ചെയ്ത് വെക്കാം. ബാക്കിയെല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നാണ് ചിന്തിക്കുന്നതെന്ന് അന്ന് നിഷാന്ത് മറുപടി നൽകി.


Click it and Unblock the Notifications











