ഭർത്താവിന് എന്നെ കല്യാണം കഴിച്ചതിലെ ഏറ്റവും വലിയ ഭാ​ഗ്യം; പലരുടെയും ചോദ്യത്തിന് മറുപടിയായി സീമയുടെ വാക്കുകൾ

വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ട്രാൻസ് വുമൺ സീമ വിനീത്. നിശാന്ത് എന്നാണ് സീമയുടെ ഭർത്താവിന്റെ പേര്. ആഘോഷപൂർവമാണ് ഇവരുടെ വിവാഹം നടന്നത്. കോട്ടയംകാരനാണ് നിശാന്ത്. സീമ തിരുവനന്തപുരംകാരിയും. മേക്കപ്പ് ആർട്ടിസ്റ്റായ സീമ വർക്കില്ലാത്ത നാളുകളിൽ ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കാറുണ്ട്. ഒരുമിച്ചുള്ള സന്തോഷകരമായ നിമിഷങ്ങൾ സീമ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

സീമ സോഷ്യൽ മീഡിയയിൽ ഏറ്റവും ശ്രദ്ധ നേടുന്നത് വസ്ത്രധാരണത്തിലെ മികവ് കൊണ്ടാണ്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സീമയ്ക്ക് മവോഹരമായി ഒരുങ്ങാൻ സാധിക്കുന്നു. സീമയുടെ സാരികൾക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ സെലക്ഷനെ നിരവധി പേർ പുകഴ്ത്താറുണ്ട്. എവിടെ നിന്നാണ് ഇവ വാങ്ങുന്നതെന്നും ചോദ്യം വരാറുണ്ട്.

Seema Vineeth
Photo Credit: Instagram / Seema Vineeth

ഇപ്പോഴിതാ തനിക്ക് വസ്ത്രങ്ങൾ കിട്ടുന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുതിയ വ്ലോ​ഗിൽ സീമ. ഇന്നത്തെ ഷൂട്ട് പാക്കപ്പായി. ഒരു സാരി എനിക്ക് ​ഗിഫ്റ്റായി കിട്ടി. കണ്ണന് (ഭർത്താവ്) എന്നെ കല്യാണം കഴിച്ചതിൽ ഏറ്റവും വലിയ ഭാ​ഗ്യം എനിക്കൊരു തുണിയും വാങ്ങിത്തരേണ്ട എന്നതാണ്. എല്ലാം കാെളാബ് കിട്ടും എന്നാണ് സീമ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ ഹേറ്റേഴ്സും സീമ വിനീതിനുണ്ട്. വിവാഹസമയത്ത് ചില നെ​ഗറ്റീവ് കമന്റുകളും പോസ്റ്റുകളും വന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം സീമ പ്രതികരിച്ചിരുന്നു. ഒത്തിരി മനുഷ്യർ ഞങ്ങളുടെ ഈ വലിയ സന്തോഷത്തിൽ ഒപ്പം നിന്നു. ഒരുപാട് പേരുണ്ട് അവരോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ല. അതു മതി ഈ ജീവിതം സന്തോഷമായി മുന്നോട്ട് പോകാൻ. എന്നാലും കുറച്ചു പേര് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകൾ ഇട്ടു കണ്ടു.

Seema Vineeth
Photo Credit: Instagram / Seema Vineeth

കമന്റുകൾ ഇട്ടു.ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ടുതന്നെ ഞങ്ങൾ രണ്ടാളും എന്താണന്നു ഞങ്ങളെ അറിയാത്ത ഒരു നിമിഷം പോലും ഞങ്ങളോട് പങ്കു വെച്ചിട്ടില്ലാത്ത ആളുകൾ. ഇതിൽ നിന്നൊക്കെ അവർക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക. ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാൻ താല്പര്യം കാണിക്കാത്ത രണ്ട് വ്യക്തികൾ ആണ് ഞാനും നിശാന്തും എന്നിട്ടും... ഇത്തരം മനുഷ്യരെ കുത്തി നോവിക്കുമ്പോൾ ചിലപ്പോൾ അവർക്ക് സന്തോഷം ലഭിക്കുന്നുണ്ടാവും അല്ലെ, എന്നായിരുന്നു സീമയുടെ സോഷ്യൽ മീഡിയ കുറിപ്പ്.

ഞാൻ എൻ്റെ ലെെഫിൽ നിന്നും കുറച്ചു പേരെ എടുത്തു കളഞ്ഞിട്ടുണ്ട് സൗഹൃദങ്ങളിൽ നിന്നും അതുപോലെ ബന്ധുക്കളിൽ നിന്നും. ആ എടുത്തു കളയാൻ ഞാൻ കാണിച്ച ധൈര്യമായിരുന്നു എൻ്റെ ലൈഫിൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം. കാരണം കൂടെ നിന്നു നമ്മളെ കുതികാൽവെട്ടുകയും ഇപ്പുറത്തു നമ്മളെ പറ്റി നല്ലത് പറയുകയും അപ്പുറത്തോട്ട് മാറുമ്പോൾ നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന അത്തരം മനുഷ്യരോട് ഒരുതരം വെറുപ്പ് പലപ്പോഴും ഈ മനുഷ്യർ നമ്മളോട് കൂടെ ഉണ്ട് എന്ന് തോന്നിക്കും വിധം പെരുമാറിയതിന് ശേഷം പ്രവർത്തിയിൽ മറ്റൊന്നും നമ്മളിൽ നിന്നും നേടാൻ കഴിയുന്നതൊക്കെ നേടിയതിനു ശേഷം പിന്നെ ഒന്നും നമ്മളിൽ നിന്നും ലഭിക്കാൻ സാധ്യത ഇല്ല എന്ന് കാണുമ്പോൾ അത്രയും നാൾ നമ്മൾ നല്ലവരും, നമ്മളാണ് പെർഫെക്ട്, നമ്മളാണ് അവർ കണ്ടവരിൽ ഏറ്റവും സൂപ്പർ. ഒന്നും കിട്ടില്ല എന്ന് കാണുമ്പോൾ നമ്മളെക്കാൾ വലിയ മോശക്കാർ ഈ ഭൂമിയിൽ കാണില്ല. എന്താണ് അല്ലെ എന്നും സീമ കുറിച്ചു.

More from Filmibeat

Read more about: seema social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X