പിരിയാൻ തീരുമാനിച്ചിട്ടും ഒന്നിച്ചവർ, ഇനി വിവാഹത്തിലേക്ക്; സീമ വിനീതിന് ആശംസകളറിയിച്ച് ആരാധകർ
വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. വിവാഹത്തിന് ദിവസങ്ങൾ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട് സീമ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. വെഡ്ഡിംഗ് ഡേയ്സ് ആർ കമിംഗ് എന്ന് കുറിച്ച് കൊണ്ടാണ് സീമ വരൻ നിശാന്തിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചത്. പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് സീമ വിനീത്. ഏറെ നാളായി പ്രണയത്തിലാണ് സീമയും നിഷാന്തും. അബുദാബിയിൽ ജോലി ചെയ്യുന്ന നിശാന്തുമായി ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു സീമ.
സീമയുടെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ബ്രെെഡൽ മേക്കപ്പുകളിലൂടെയാണ് സീമ വിനീത് മേക്കപ്പ് രംഗത്ത് ശ്രദ്ധ നേടുന്നത്. നിരവധി വധുമാരെ സുന്ദരിയായി അണിയൊച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ്. സ്വന്തം വിവാഹത്തിന് സീമ ഏത് ബ്രെെഡൽ ലുക്കിൽ എത്തുമെന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്.

നേരത്തെ രണ്ട് തവണ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ കാരണം വിവാഹം വേണ്ടെന്ന് വെക്കുന്നു എന്നാണ് സീമ പറഞ്ഞത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. പരസ്പരം തെറ്റുകൾ മനസിലാക്കി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സീമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പിരിയാൻ എളുപ്പമാണ് എന്ന് മനസ്സിലായി.. പിരിയാൻ പറയാനും അതിനേക്കാൾ എളുപ്പമാണ്. പക്ഷേ പരസ്പരം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയുന്നിടത്ത്......, എന്നാണ് വീണ്ടും ഒരുമിക്കുന്നെന്ന് വ്യക്തമാക്കി സീമ വിനീത് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രണ്ട് പേരും തുറന്നടിച്ച് സംസാരിക്കുന്നവരാണെന്നും സീമ വിനീത് പറഞ്ഞിട്ടുണ്ട്. ട്രാൻസ് വുമണായ തന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്ന നിശാന്തിനോട് തനിക്ക് ബഹുമാനമുണ്ടെന്നാണ് സീമ പറയുന്നത്. എന്നെ പോലെ ഒരാളുടെ കെെ പിടിച്ച് നടക്കാൻ തയ്യാറായ പുള്ളിയോട് വളരെയധികം ബഹുമാനമുണ്ട്. പക്ഷെ ചില സമയത്ത് തന്നോട് ചോദിച്ച ചില കാര്യങ്ങളും മറ്റും തനിക്കിഷ്ടമായില്ലെന്നാണ് സീമ പിരിയാൻ തീരുമാനിച്ചതിന് കാരണമായി പറഞ്ഞു.

അറിഞ്ഞ് കൊണ്ട് ചെയ്യുന്നതല്ല. ട്രാൻസ് സമൂഹത്തെക്കുറിച്ച് അധികം അറിയുന്ന ആളല്ല അദ്ദേഹം. അവരുമായി അടുത്ത് ഇടപഴകിയിട്ടില്ല. ചില സമയത്ത് ഇതേക്കുറിച്ച് എന്തെങ്കിലും ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകി മനസിലാക്കേണ്ടതായിരുന്നു. പകരം ഗൂഗിൾ ചെയ്ത് നോക്കെന്നാണ് ഞാൻ പറഞ്ഞത്.
പരസ്പരം ആശ്രയിക്കുന്നവരല്ല താനും നിശാന്തുമെന്നും സീമ വിനീത് പറഞ്ഞിട്ടുണ്ട്. ഏകദേശം എന്റെ സ്വഭാവം തന്നെയാണ്. ചേർത്ത് പിടിക്കുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ടാണ് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതെന്നും സീമ വിനീത് വ്യക്തമാക്കി. താൻ ഒരു ബ്രേക്കപ്പിന് ശേഷം ഇനി ജീവിതത്തിലേക്ക് ആരും വേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് നിശാന്തിനെ പരിചയപ്പെടുന്നത്. ഒരുപാട് സംസാരിച്ചു. ള്ളിക്കാരനും ബ്രേക്കപ്പിലായിരുന്നു. ഞങ്ങൾ രണ്ട് പേരും വഞ്ചിക്കപ്പെട്ടവരാണ്. സംസാരിച്ച് അടുത്തപ്പോൾ കല്യാണം കഴിച്ചൂടെ എന്ന് തന്നോട് ചോദിക്കുകയായിരുന്നെന്നും സീമ വിനീത് വ്യക്തമാക്കി.
അടുത്തിടെ ചില വിവാദങ്ങളിൽ സീമ വിനീത് അകപ്പെട്ടിരുന്നു. വിവാഹം ചെയ്ത് കുട്ടികളുള്ളവർ ട്രാൻസ് വുമണാണെന്ന് പറഞ്ഞ് വരുന്നത് അംഗീകരിക്കാനാകില്ലെന്ന് സീമ വിനീത് വിമർശിച്ചു. പിന്നാലെ നിരവധി ട്രാൻസ്വുമൺസ് സീമയ്ക്കെതിരെ സംസാരിച്ചു. ഇതോടെ തനിക്കെതിരെ അധിക്ഷേപങ്ങൾ നടക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്ന സീമ വിനീത് പൊലീസിൽ പരാതി നൽകി. പ്രശ്നങ്ങൾക്കൊടുവിൽ വിവാദമായ പോസ്റ്റ് സീമ വിനീത് പിൻവലിച്ചു. സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും അന്ന് നിരവധി പേർ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications