»   » സീരിയല്‍ താരം മുരളി ദീപന്‍ വിവാഹിതനാകുന്നു, വധു സുരാജിന്റെ ആരാണെന്ന് അറിയോ??

സീരിയല്‍ താരം മുരളി ദീപന്‍ വിവാഹിതനാകുന്നു, വധു സുരാജിന്റെ ആരാണെന്ന് അറിയോ??

Written By:
Subscribe to Filmibeat Malayalam

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളൂലൂടെ ശ്രദ്ധേയനായി നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് മുരളിയുടെ വിവാഹക്കാര്യം ആരാധകരും സിനിമാക്കാരും അറിയുന്നത്.

വീടും സ്വത്തും നഷ്ടമായി കമല്‍ ഹസന്റെ ആദ്യ ഭാര്യ നടുത്തെരുവില്‍, സഹായത്തിനെത്തിയ സൂപ്പര്‍താരം!!

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായി നടന്ന ഒരു ചടങ്ങാണ് വിവാഹ നിശ്ചയം എന്ന് മുരളി അറിയിച്ചു. ആരാണ് മുരളിയുടെ വധു എന്നറിയേണ്ടേ...

സുരാജിന്റെ ബന്ധു


സിനിമാ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ സഹോദരിയാണ് (ഫസ്റ്റ് കസിന്‍) വധു, മായ!!

പ്രണയ വിവാഹം

ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. അങ്ങനെയുള്ള പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലുമെത്തി.

അമ്മയുടെ മരണം

ജൂണ്‍ 22 നാണ് വിവാഹ നിശ്ചയം നടന്നത്. ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ എന്റെ അമ്മ മരണപ്പെട്ടത് കാരണം വിവാഹം ഏപ്രിലിലേക്ക് മാറ്റി. എന്റെ വിവാഹം അമ്മയുടെ സ്വപ്‌നമായിരുന്നു- ദീപന്‍ മുരളി പറയുന്നു.

വധുവിനെ കുറിച്ച്

വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. മായ എന്നില്‍ നിന്ന് നേരെ ഓപ്പോസിറ്റാണ്. ഉള്‍വലിയുന്ന സ്വഭാവക്കാരി. യാത്രകളൊന്നും അധികം ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ദീപനെ കുറിച്ച്

സ്‌കൂള്‍ പഠന കാലം മുതലേ ഡാന്‍സിനോടും നാടകത്തോടുമൊക്കെ വലിയ താത്പര്യമായിരുന്നു. ഫിലിം മേക്കിങ് ആനിമേഷന്‍ പഠനത്തിന് ശേഷം കമിളിയര്‍ ഫിലിം അക്കാഡമിയില്‍ ജോലിക്ക് ചേര്‍ന്നു.

അഭിനയത്തിലേക്ക്

എഎം നായര്‍ സംവിധാനം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് ദീപന്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. സീത എന്ന സീരിയലാണ് നിലവില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

സിനിമയില്‍

ബിഗ് സ്‌ക്രീനിലും മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും മുരളി വിജയം നേടി.

English summary
The engagement of actor Deepan Murali to Maya GS recently at a star hotel in Thiruvananthapuram came as a pleasant surprise to his friends and fans as he revealed the photos on his social networking page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X