സീത ആഗ്രഹിച്ച കൂടിക്കാഴ്ച! ധര്‍മ്മന് മുന്നില്‍ ഇന്ദ്രനെത്തി! വീഡിയോ വൈറലാവുന്നു! കാണൂ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന സീരിയല്‍ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. ഷാനവാസും സ്വാസികയുമാണ് നായികനായകന്‍മാരായി എത്തിയത്. സീതയും ഇന്ദ്രനും തമ്മിലുള്ള പ്രണയവും റൊമാന്‍സും വിവാഹവുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളാണ് ഈ പരമ്പരയിലേത്. പതിവില്‍ നിന്നും വിഭിന്നമായി പരമ്പരയ്ക്ക് ഫാന്‍സ് ഗ്രൂപ്പുകളും നിലവിലുണ്ട്. സീതേന്ദ്രിയമുള്‍പ്പടെ നിരവധി ഗ്രൂപ്പുകള്‍ സജീവമാണ്. പ്രമോ വീഡിയോ വരുന്നതിനിടയില്‍ത്തന്നെ അതാത് ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്.
അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമായാണ് പരമ്പര മുന്നേറുന്നത്. ഇന്ദ്രന്‍ മരിച്ചുവെന്ന തരത്തിലായിരുന്നു ഒരിടയ്ക്ക് കഥ നീങ്ങിയത്. ഇതേത്തുടര്‍ന്ന് ഇനി പരമ്പര കാണില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇന്ദ്രനൊന്നും സംഭവിച്ചിട്ടില്ലെന്നും ശക്തമായ തിരിച്ചുവരവുമായി എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയാണ് ഇന്ദ്രന്‍ തിരിച്ചെത്തിയത്. ഇന്ദ്രന്‍ ജീവിച്ചിരിക്കുന്നുവെന്ന കാര്യം സീതയ്ക്കും അറിയില്ലായിരുന്നു. സീതയുടെ മുന്നിലേക്കുള്ള എന്‍ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇന്ദ്രേട്ടന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്നും സീതയും മനസ്സിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ദ്രന്‍രെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് സീത.

ഇന്ദ്രനാണ് തന്റെ സഹോദരിയെ അപായപ്പെടുത്തിയതെന്നാണ് ധര്‍മ്മന്‍ വിശ്വസിക്കുന്നത്. ഇന്ദ്രേട്ടനല്ല അതിന്‍രെ പിന്നിലെന്നും അദ്ദേഹം അത്തരത്തിലൊരു കാര്യം ചെയ്യില്ലെന്ന് സീത വ്യക്തമാക്കിയിരുന്നു. അക്രമികളുടെ കൈയ്യില്‍ നിന്നും തന്നെ രക്ഷിച്ചത് ഈ ചേച്ചിയാണെന്ന് ധര്‍മ്മന്റെ സഹോദരിയും സാക്ഷ്യപ്പെടുത്തിയത്. ഇതോടെയാണ് ധര്‍മ്മന്റെ ശത്രുത മാറിയത്. ഇപ്പോഴിതാ ഇന്ദ്രനും ധര്‍മ്മന്റെ മുന്നിലേക്കെത്തിയിരിക്കുകയാണ്. സീത ആഗ്രഹിച്ച പോലൊരു കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നത്. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications