For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീത സീരിയലില്‍ വീണ്ടും ട്വിസ്റ്റ്! ടെലിവിഷന്‍ ചരിത്രത്തിലാദ്യം, 2 സീരിയലുകാര്‍ തമ്മില്‍ കാണുന്നു!

  |

  ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് സീത. സാധാരണ കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച് കളിയാക്കിയിരുന്ന സീരിയലുകളില്‍ നിന്നും വ്യത്യസ്ത പരീക്ഷിച്ചാണ് സീത പ്രേക്ഷകരിലേക്ക് എത്തിയത്. നടന്‍ ഷാനവസും സ്വാസികയുമാണ് ഇന്ദ്രന്‍, സീത എന്നീ പേരുകളില്‍ നായിക നായകന്മാരായി അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗമാണ് സീരിയലിനെ ശ്രദ്ധേയമാക്കിയത്.

  പൃഥ്വിയുടെ ബ്രില്ല്യന്‍സിലെ ശരിക്കും വെടിക്കെട്ട് ലൂസിഫറല്ല! 5 കൊലകൊല്ലി ചിത്രങ്ങളാണ് അണിയറയില്‍!

  അടുത്തിടെ സീതയിലെ നായകനെ കൊല്ലുന്നതായി കാണിച്ച് പ്രേക്ഷകരുടെ അതൃപ്തി സ്വന്തമാക്കിയിരുന്നു. നായകനെ കൊന്നിട്ടുള്ള ട്വിസ്റ്റ് വേണ്ടെന്നും അദ്ദേഹത്തെ തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അത് മാത്രമല്ല ആരാധകരില്‍ ചിലര്‍ സംവിധായകനെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ആരാധകരുടെ ആഗ്രഹപ്രകാരം തന്നെ ഒടുവില്‍ സീതയിലേക്ക് ഇന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സീരിയലില്‍ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

   സീതയുടെ വിജയം

  സീതയുടെ വിജയം

  ഉപ്പും മുളകും, കോമഡി ഉത്സവം, തുടങ്ങി ഫ്‌ളവേഴ്‌സ് ചാനലിലെ എല്ലാ പരിപാടികളും ജനപ്രീതി നേടിയാണ് സംപ്രേക്ഷണം നടത്തുന്നത്. സീരിയലുകളുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. ലൈവായി കല്യാണം നടത്തിയും മറ്റുമായി മറ്റ് സീരിയലുകളില്‍ പരീക്ഷിക്കാത്ത കാര്യങ്ങളാണ് സീതയില്‍ പരീക്ഷിക്കാറുള്ളത്. രാജേഷ് പുത്തന്‍പുരയിലിന്റെ തിരക്കഥയില്‍ ഗീരിഷ് കോന്നി സംവിധാനം ചെയ്യുന്ന സീരിയല്‍ 600 എപ്പിസോഡുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. അതിനിടെ രസകരമായ സംഭവങ്ങളാണ് സീരിയലിനുള്ളില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

   ജനപ്രിയമായതിന് കാരണം

  ജനപ്രിയമായതിന് കാരണം

  കഴിഞ്ഞ വര്‍ഷം സീത സീരിയല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. പരമ്പരയിലെ കഥാപാത്രങ്ങളായ സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവായി നടത്തിയാണ് പരമ്പര പ്രേക്ഷകരെ അതിശയിപ്പിച്ചത്. മലയാള സീരിയലുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം ഉണ്ടായത്. വിവാഹശേഷം സിനിമാകഥയെ വെല്ലുന്ന പ്രകടനമായിരുന്നു സീതയുടെയും ഇന്ദ്രന്റെയും. ഇരുവരുടെയും പ്രണയവും പിണത്തവും ഇണക്കവുമെല്ലാം പ്രേക്ഷകര്‍ക്ക് അത്രയധികം ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരുന്നത്. അങ്ങനെയിരിക്കെയാണ് ഇന്ദ്രന്‍ മരിക്കുന്നത്..

   ഇന്ദ്രനെ കൊല്ലുന്നു..

  ഇന്ദ്രനെ കൊല്ലുന്നു..

  ഹണി മൂണ്‍ ട്രിപ്പിന് ഇറങ്ങിയ ഇന്ദ്രനെയും സീതയെയും വില്ലന്മാര്‍ ആക്രമിക്കുകയാണ്. ആശുപത്രിയില്‍ എത്തിയതിന് ശേഷം ഇന്ദ്രന്‍ മരിക്കുകയും സീത രക്ഷപ്പെടുകയുമാണ്. ഇതോടെ ആരാധകര്‍ രംഗത്ത് എത്തി. ഇന്ദ്രനെ കൊല്ലാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹത്തെ വേഗം തിരിച്ച് കെണ്ട് വരണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം. ഇന്ദ്രനെ കൊന്നാല്‍ സീരിയല്‍ തന്നെ അവസാനിച്ചെന്നും സീരിയലിന്റെ റേറ്റിംഗ് കുത്തനെ ഇടിയുമെന്നും പലരും പറഞ്ഞിരുന്നു. മാത്രമല്ല ഷാനവാസിന് പകരം മറ്റൊരു ഇന്ദ്രനെ കൊണ്ട് വന്നാല്‍ അതോടെ പ്രേക്ഷകര്‍ സീരിയല്‍ കാണുന്നത് നിര്‍ത്തുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. സംവിധായകന് നേരെ വധഭീഷണി വന്നതോടെ ഇന്ദ്രന്‍ സീരിയലിലേക്ക് തിരിച്ചെത്തി..

   ഇനി ഇന്ദ്രനും സീതയും പ്രണയിക്കും..

  ഇനി ഇന്ദ്രനും സീതയും പ്രണയിക്കും..

  സീതയുടെ തുടക്കത്തില്‍ അടിയും പിടിയുമായി നടക്കുന്ന ഗുണ്ടയായിരുന്നു ഇന്ദ്രന്‍. അന്നും ഇന്നും സീതയോടുള്ള ഇന്ദ്രന്റെ സ്‌നഹമായിരുന്നു ഷോ യുടെ ഹൈലൈറ്റ്. ഒടുവില്‍ സീതയെ വിവാഹം കഴിച്ച് നായകനായി മാറിയ ഇന്ദ്രന് പുറത്ത് വലിയ ആരാധകരാണുള്ളത്. ഇപ്പോള്‍ മരണത്തെ അതിജീവിച്ച് സീരിയലിലേക്ക് തിരിച്ചെത്തിയ ഇന്ദ്രനും സീതയും വീണ്ടും പ്രണയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സിനിമയെ കടത്തിവെട്ടുന്ന അഭിനയമാണ് ഷാനവാസും സ്വാസികയും ചേര്‍ന്ന് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

   വീണ്ടും സീരിയലില്‍ ട്വിസ്റ്റ്..

  വീണ്ടും സീരിയലില്‍ ട്വിസ്റ്റ്..

  നേരത്തെ പ്ലാന്‍ ചെയ്തിട്ടും മുടങ്ങി പോയ യാത്രയ്ക്ക് വേണ്ടി ഇരുവരും ഒരുങ്ങുകയാണ്. ആ യാത്രയില്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. സീത പോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു സീരിയലാണ് അരയന്നങ്ങളുടെ വീട്. സീതയും ഇന്ദ്രനും ഹണിമൂണിന് പോവുന്ന സ്ഥലത്ത് വെച്ച് അരയന്നങ്ങളുടെ വീട്ടിലെ ഇണക്കുരുവികളായ ലില്ലിയെയും സുബ്രഹ്മണ്യത്തെയും കണ്ടുമുട്ടുകയാണ്. രണ്ട് ദമ്പതികളും അടിച്ച് പൊളിച്ച് ഹണിമൂണ്‍ ആഘോഷിക്കുന്നതാണ് പുറത്ത് വന്ന പ്രമോയില്‍ കാണിക്കുന്നത്.

  English summary
  Seetha and Indran to meet the love birds of 'Arayannangalude Veedu' pro video is out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X