For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധന്യയോട് പ്രണയം തോന്നിയത് അന്ന്, ഇനി ആരെയും നോക്കെണ്ടെന്ന് വീട്ടില്‍ പറഞ്ഞു, മനസുതുറന്ന് ജോണ്‍

  |

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയാണ് നടി ധന്യ മേരി വര്‍ഗീസ്. സിനിമകളിലൂടെ കരിയര്‍ തുടങ്ങിയ നടി പിന്നീട് സീരിയല്‍ രംഗത്തും എത്തുകയായിരുന്നു. സീതാകല്യാണം പരമ്പരയിലെ കഥാപാത്രം ധന്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വപ്‌നം കൊണ്ട് തുലാഭാരം സിനിമയിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് ഇരുപതിലധികം സിനിമകളിലാണ് അഭിനയിച്ചത്. 2012ലായിരുന്നു നടന്‍ ജോണ്‍ ജേക്കബുമായുളള ധന്യയുടെ വിവാഹം. അഭിനയത്തിന് പുറമെ ഡാന്‍സിലും സജീവമാണ് ഇരുവരും. അതേസമയം സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പ്പറ്റ് പരിപാടിയില്‍ അതിഥികളായി ധന്യയും ജോണും എത്തിയിരുന്നു.

  dhanya-mery-varghese

  എങ്ങനെയാണ് പ്രണയത്തിലായതെന്ന് അഭിമുഖത്തില്‍ ധന്യയോടും ജോണിനോടും സ്വാസിക ചോദിച്ചു. ഇതിന് ജോണാണ് ആദ്യം മറുപടി നല്‍കി തുടങ്ങിയത്. പെണ്ണുകാണാനൊക്കെ പോയി ഒന്നും ശരിയാവാത്ത ഒരു സമയമുണ്ടായിരുന്നു എന്ന് നടന്‍ പറയുന്നു. അങ്ങനെ ഒരു യുഎസ് ട്രിപ്പ് വന്നു. കൊറിയോഗ്രാഫറായും പെര്‍ഫോമറായും ചെയ്യാനുളള അവസരം വന്നു. ആ ട്രിപ്പിലൂടെയാണ് ജീവിതം മാറിമറിഞ്ഞത്, ജോണ്‍ പറഞ്ഞു. അമ്മയ്‌ക്കൊപ്പമാണ് ജോണിന്‌റെ അടുത്തേക്ക് ഡാന്‍സ് പഠിക്കാനായി പോയതെന്ന് ധന്യ പറയുന്നു. ഫുഡ് കഴിക്കുന്ന സമയത്തൊക്കെ സംസാരിക്കുമായിരുന്നു.

  അപ്പോ ആള് പെണ്ണ് കാണുന്ന കാര്യമൊക്കെ സംസാരത്തിനിടെ വരാറുണ്ട്. അന്ന് നല്ല കുട്ടിയുണ്ടേല്‍ അറിയിക്കാമെന്ന് ജോണിനോട് പറഞ്ഞതായി ധന്യ ഓര്‍ത്തെടുത്തു. ഞാന്‍ അങ്ങനെ ആള്‍ക്ക് വേണ്ടി പെണ്ണ് ആലോചിച്ചുതുടങ്ങിയതാണ്. അവസാനം ഞാന്‍ തന്നെ ജീവിതപങ്കാളിയായി മാറി, ധന്യ പറഞ്ഞു. യുഎസ് ട്രിപ്പിന് പോവുന്ന സമയത്ത് ധന്യയുടെ അമ്മയ്ക്ക് വിസ ലഭിച്ചിരുന്നില്ല എന്ന് ജോണ്‍ പറയുന്നു. അപ്പോ ആകെ മൊത്തം ടീം കുളമായി. ധന്യ വന്നില്ലെങ്കില്‍ രണ്ട് മൂന്ന് പെര്‍ഫോമന്‍സ് മാറ്റിവെക്കേണ്ട അവസ്ഥ വരും. അന്ന് എന്റെ ഭാഗ്യം കൊണ്ട് അമ്മ വന്നില്ല. ഇവള് വന്നു.

  പുറത്ത് എന്ത് സംഭവിക്കുമെന്ന് വിചാരിച്ച് കളിക്കാന്‍ കഴിയില്ല, ബിഗ് ബോസ് അനുഭവം പങ്കുവെച്ച് അഡോണി

  അമ്മ വീണ്ടും ശ്രമിച്ചെങ്കിലും വിസ കിട്ടിയില്ല. 101 മെഴുകിതിരിയാണ് അന്ന് കത്തിച്ചത്. ഇതൊക്കെ മമ്മി കേട്ടുകൊണ്ടിരിക്കുകയാവും, ചിരിയോടെ ജോണ്‍ പറഞ്ഞു. അന്ന് മനസില്ലാ മനസോടെ മമ്മിയും പപ്പയും വിട്ടൊരു ട്രിപ്പാണ് എന്ന് ധന്യ ഓര്‍ത്തെടുത്തു. ഞാന്‍ തിരുവനന്തപുരത്തും നിന്നും ഇവള് കൊച്ചിയില്‍ നിന്നും ഫ്‌ളൈറ്റ് കേറി ദോഹയില്‍ വെച്ച് കണ്ടുമുട്ടി. അന്ന് ധന്യയെ കണ്ടപ്പോ ഞാന്‍ ഒരു ഫോട്ടോ എടുത്തുവെച്ചിരുന്നു. പിന്നെ അങ്ങോട്ട് അവളെ നീരിക്ഷിക്കുകയായിരുന്നു. ആളെ കുറിച്ച് പഠിക്കുക, കാര്യങ്ങള് മനസിലാക്കുക എന്നതായിരുന്നു ലക്ഷ്യം.

  ഹണിമൂണിനായി മൂന്നാറിലേക്ക്‌, വിവാഹ ശേഷമുളള ആദ്യ യാത്രയെ കുറിച്ച് മൃദുലയും യുവയും

  എന്നാല്‍ അന്ന് ഒന്നും തനിക്ക് മനസിലായിരുന്നില്ലെന്ന് ധന്യ പറയുന്നു.
  ആള് എല്ലാം പഠിച്ചുതുടങ്ങി. എന്നാല്‍ എനിക്കൊന്നും മനസിലായതുമില്ല. ഫോളോ ചെയ്തതൊന്നും അറിയില്ല.പിന്നെ ജോണിനെ കുറിച്ച് പലരും എന്നോട് പറഞ്ഞുതുടങ്ങി. എന്നാല്‍ എനിക്കപ്പോഴും കത്തിയിട്ടില്ല. ഞാനപ്പോഴും ഫ്രണ്ടായിട്ടാണ് കണ്ടത്. ഇവിടുന്ന് പോവുമ്പോളെ പറഞ്ഞിരുന്നു. എന്‌റെ കൂടെ ഷോപ്പിംഗിന് ഒകെ വരണമെന്ന്. അപ്പോഴെ ഞാനൊരു കമ്പനി ആക്കി വെച്ചിരിക്കുകയായിരുന്നു, ധന്യ പറഞ്ഞു.

  അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ധന്യയെ കുറിച്ച് മനസിലാക്കിയപ്പോള്‍ ഞാന്‍ ലോക്ക് ചെയ്തു. പിന്നെ നമ്മള് വിട്ടുകൊടുക്കില്ല. പിന്നെ വീട്ടില്‍ വന്നപ്പോള്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. അപ്പോ ഞാന്‍ പറഞ്ഞു. ഇനി ആളെ നോക്കണ്ട, ഞാന്‍ കണ്ടുപിടിച്ചെന്ന്. 2011 നവംബറില്‍ എന്‍ഗേജ്‌മെന്‌റും 2012 ജനുവരിയില്‍ വിവാഹവും നടന്നു, അഭിമുഖത്തില്‍ ജോണ്‍ സ്വാസികയോട് പറഞ്ഞു.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  ബോളിവുഡ് സെന്‍സേഷന്‍ ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  Read more about: dhanya mary varghese
  English summary
  Seetha Kalyanam Actress Dhanya Mary Varghese And John Jacob Love Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X