അത് വളരെ സന്തോഷമുളള കാര്യമാണ്, ഞാൻ എൻജോയ് ചെയ്യുന്നുമുണ്ട്, ആ ഭാഗ്യത്തെ കുറിച്ച് സോന നായർ
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സോന നായർ. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചു കൊണ്ടാണ് താരം വെളളിത്തിരയിൽ ചുവട് വെച്ചത്. മേഹാൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പവും യുവ താരങ്ങൾക്കൊപ്പവും താരത്തിന് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഭാഗ്യമായിട്ടാണ് നടി കാണുന്നത്.
സിനിമയിലും പരമ്പരകളിലും ഒരേസമയം തിളങ്ങി നിൽക്കാൻ സോന നായർക്കായി. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സോന തന്റെ സാന്നിധ്യം അറിയിച്ചിടുണ്ട്. ഒറ്റ പരമ്പര കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞു. അത് വലിയ സന്തോഷമാണെന്നാണ് സോന പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോന ഈ സന്തോഷം പങ്കുവെച്ചത്.

അന്യഭാഷ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നാണ് സോന പറയുന്നത്. തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? മലയാളത്തിൽ അഭിനയിച്ചത് കാരണം മലയാളികൾ എപ്പോഴും തന്നെ തിരിച്ചറിയുമെന്നും എന്നാൽ ഇതരഭാഷകളിലെ ജനങ്ങൾ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും സോനാ നായർ പറയുന്നു. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. കൂടുതലും സ്ത്രീ പ്രേക്ഷകരാണ്. അവരാണല്ലോ സീരിയൽ കൂടുതൽ കാണുന്നത്.

ഇപ്പോൾ ഈ താര പകിട്ടിൽ ഇരിക്കുന്നതിനുളള പ്രധാന കാരണം എന്റെ ഭർത്താവ് തന്നെയാണ്. കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ, ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു. ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നു.
Recommended Video

ആളുകൾ തിരിച്ചറിയുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ആയിരം കോടി ജനങ്ങൾക്കിടയിൽ ഒരു നൂറ് പേര് തിരിച്ചറിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇതിനെല്ലാം ഈശ്വരനാണ് നന്ദി പറയുന്നത്. കാരണം മേഖലയിൽ എത്തിയിട്ട് ഒരു 30 വർഷത്തോളമായി. പല ഭാഷകളിലായി സിനിമകൾ ചെയ്തു അതുപോലെ നിറയെ സീരിയലുകൾ ചെയ്തു. ഒരുപാട് പുരസ്കാരങ്ങൾ ലഭിച്ചു. ഇതൊക്കെ എനിയ്ക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്. അതിൽ ഭർത്താവു കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട്..

സോനയെ തേടി എത്തുന്നത് അധികവും ശക്തമായ സ്ത്രീ കഥപാത്രങ്ങളാണ്. സഹോദരി വേഷങ്ങളിലൂടെ സിനിമയിൽ സോന ചുവട് വെച്ചത്. എന്നാൽ മിനിസ്ക്രീൻ എത്തിയപ്പോൾ താരത്തിന് ലഭിച്ചത് കരുത്തുറ്റ സ്ത്രീ വേഷങ്ങളായിരുന്നു. അധികം കണ്ണീർ ഒഴുക്കാത്ത നായികയായിരുന്നു സോന. നിരവധി പുരസ്കാരങ്ങളും സോനയ്ക്ക് ലഭിച്ചിരുന്നു. സീരിയലിലേത് പോലെ സിനിമയിലും സോന സജീവമാണ്. ഫൈനൽസാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ച മലയാള ചിത്രം


Click it and Unblock the Notifications











