For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീതാകല്യാണത്തിലെ നായകനും അസുഖമുണ്ടായിരുന്നു, ആ അവസ്ഥയില്‍ നിന്നും മുക്തനായെന്ന് അനൂപ് കൃഷ്ണന്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീതാകല്യാണം. സീതയുടേയും കല്യാണിന്റേയും പ്രണയവും അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായി മുന്നേറുകയാണ് പരമ്പര. മുംബൈയിലേക്ക് പോയ കല്യാണിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എല്ലാവരും. കല്യാണിന് എന്ത് സംഭവിച്ചുവെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകരും. നാളുകള്‍ക്ക് ശേഷം സീരിയല്‍ സെറ്റിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് താനെന്ന് അനൂപ് കൃഷ്ണന്‍ പറയുന്നു. കല്യാണായെത്തിയ താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

  കൊവിഡ് രോഗം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു അനൂപ് സീരിയലില്‍ നിന്നും മാറിയത്. അസുഖം മാറിയെന്നുള്ള വിവരം പങ്കുവെച്ചായിരുന്നു അടുത്തിടെ താരമെത്തിയത്. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായിരുന്നുവെങ്കിലും സുരക്ഷയ്ക്കായി കുറച്ച് ദിവസം കൂടി ഹോം ക്വാറന്റൈനില്‍ തുടരുകയായിരുന്നു താരം. സീരിയല്‍ ലൊക്കേഷന്‍ മിസ് ചെയ്തിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച സമയത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതിനാല്‍ തന്നില്‍ നിന്നും മറ്റാര്‍ക്കും അസുഖം പടര്‍ന്നിട്ടില്ലെന്നും അനൂപ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനൂപ് ഇതേക്കുറിച്ച് പറഞ്ഞത്.

  ലൊക്കേഷനിലായിരിക്കുമ്പോഴായിരുന്നു ടെമ്പറേച്ചര്‍ കൂടിയത്. മൂക്കൊലിപ്പുമുണ്ടായിരുന്നു. ഇതേക്കുറിച്ച് എല്ലാവരോടും പറഞ്ഞിരുന്നു. ക്രൂ അംഗങ്ങള്‍ അനൂപിനെ മാറ്റിനിര്‍ത്തുകയായിരുന്നു പിന്നീട്. ചില രംഗങ്ങള്‍ ഇടയ്ക്ക് ചിത്രീകരിച്ചിരുന്നുവെങ്കിലും എല്ലാവരുമായും അകലം പാലിക്കുകയായിരുന്നു. അടുത്ത് ഇടപഴകിയിരുന്നില്ല. പനിയും ശരീരവേദനയും തുടങ്ങിയതോടെ അടുത്ത ദിവസം അനൂപ് വീട്ടിലേക്ക് പോരുകയായിരുന്നു.

  Anoop Krishnan

  ഒറ്റയ്ക്ക് കഴിയാനായി റൂം ഒരുക്കാനായി വീട്ടുകാരോട് പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായിരുന്നു. ആരോഗ്യ കാര്യങ്ങളില്‍ അങ്ങേയറ്റത്തെ ശ്രദ്ധാലുവായ തനിക്ക് അസുഖം സ്ഥിരീകരിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ആശ്ചര്യമായിരുന്നു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് കഴിഞ്ഞത്. അതിനാല്‍ത്തന്നെ തന്നില്‍ നിന്നും മറ്റൊരാള്‍ക്കും അസുഖം പടര്‍ന്നിരുന്നില്ലെന്നും അനൂപ് പറയുന്നു.

  ഫോര്‍വേഡ് ചെയ്തുവരുന്ന സന്ദേശങ്ങളില്‍ പലരും വ്യാജമാണ്. നിസ്സാരമായി കാണാവുന്ന അസുഖമല്ല കൊവിഡ്. ആരോഗ്യവാനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നുള്ളത് ശരിയാണ്. എന്നാല്‍ പ്രായമായവും മറ്റ് അസുഖമുള്ളവരുടെയുമൊക്കെ കാര്യം അങ്ങനെയല്ല. റിസല്‍ട്ട് നെഗറ്റീവായപ്പോഴും ശ്വാസതടസ്സമുണ്ടായെന്നും പറയുന്നു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമൊക്കെ പോവുന്നവര്‍ ഇപ്പോഴുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത ആശങ്ക തോന്നുന്നുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു.

  Pooja Jayaram Interview | FilmiBeat Malayalam

  സംയുക്ത വര്‍മ്മ വീണ്ടുമെത്തി, ബിജു മേനോനും ഇത് പറഞ്ഞ് അഭിമാനം കൊള്ളാറുണ്ട്, വീഡിയോ വൈറല്‍

  Read more about: serial
  English summary
  Seetha Kalyanam serial fame Anoop Krishnan about he is going to back on location soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X