വാച്ചും കെട്ടി ബിഗ് ബോസ് ഹൗസിലേയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ...
ബിഗ് ബോസ് സീസൺ 3 യിലെ ഒരു മത്സരാർഥിയെ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. സാധ്യത ലിസ്റ്റിൽ പോലും ഇദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനൂപ് ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുകയാണ്. അനൂപ് എന്ന പേരിനെക്കാളം കല്യാൺ എന്ന പേരിലൂടെയാണ് നടൻ അറിയപ്പെടുന്നത്. കുടംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും അനൂപിന് കൈനിറയെ ആരാധകരുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി നടൻ സീരിയലിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു .

ഗംഭീര നൃത്തപ്രകടനത്തിലൂടെയാണ് അനൂപ് ഷോയിൽ എത്തിയത്. എന്നാൽ ഒരു രസകരമായ സംഭവവും വേദിയിൽ അരങ്ങേറിയിരുന്നു. കയ്യിൽ വാച്ചും കെട്ടിയാണ് ഹൗസിനുള്ളിലേയ്ക്ക് അനൂപ് എത്തിയത്. താരം ഇത് ശ്രദ്ധിച്ചില്ലെങ്കിലും മോഹൻലാൽ ഇത് കൃത്യമായി ശ്രദ്ധിച്ചിരുന്നു. സമയം എത്രയായി എന്ന് ചോദിച്ചപ്പോഴാണ് കാര്യം പിടി കിട്ടിയത്. അവിടേക്ക് വാച്ച് കൊണ്ട് പോകാൻ പാടില്ലെന്ന് പറഞ്ഞു കൊണ്ട് മോഹൻലാൽ വാച്ച് ഊരി വാങ്ങുകയായിരുന്നു. അതിനുശേഷമാണ് അനൂപ് ബിഗ് ബോസ് ഹൗസിലേയ്ക്ക് പോയത്.
സംസ്കൃതത്തിലാണ് മോഹൻലാൽ അനൂപിനെ ഷോയിലേയ്ക്ക് സ്വാഗതം ചെയ്തത്. അതിനൊരു കാരണമുണ്ട്.അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 'ഇഷ്ടി' എന്ന സംസ്‌കൃത സിനിമയുടെ ഭാഗമായിരുന്നു അനൂപ്.
ലാലേട്ടനോടൊപ്പം ഒരു വേദിയിൽ സ്ക്രീൻ പങ്കിടാൻ സാധിച്ചത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് അനൂപ് പറയുകയുണ്ടായി.
പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ്. അഭിനയമോഹം കൊണ്ട് അധ്യാപകവൃത്തി ഉപേക്ഷിച്ചാണ് നടൻ അഭിനയ രംഗത്ത് എത്തുന്നത്. സിനിമയിൽ നിന്നാണ് അനൂപ് അഭിനയജീവിതം തുടങ്ങുന്നത്. . മമ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‍സ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് 2018ല്‍ 'സീതാകല്യാണ'ത്തിലൂടെ മിനിസ്ക്രീന്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ടിനു പാപ്പച്ചന്‍റെ സംവിധാനത്തിലെത്തുന്ന 'അജഗജാന്തര'മാണ് അനൂപിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അനൂപ്. തിരക്കുകൾക്കിടയലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കാൻ അനൂപ് ശ്രമിക്കാറുണ്ട്.അനൂപിന്‍റെ ഫോട്ടോഷൂട്ടുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമെക്കെ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.


Click it and Unblock the Notifications