സീതയ്ക്ക് മുന്നിൽ തനിനിറം കാണിച്ച് രാജേശ്വരി! അപ്രതീക്ഷിത ട്വിസ്റ്റുമായി സീതാകല്യാണം

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീതാകല്യാണം. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നാണ് പരമ്പര പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ധ്യന്യ മേരി വർഗീസാണ് സീതാകല്യാണത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധന്യയുടെ ആദ്യത്ത മിനിസ്ക്രീൻ പരമ്പരയാണിത്.

seetha
സീത എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ധന്യ മേരി വർഗീസ് അവതരിപ്പിക്കുന്നുത്. അനിയത്തിക്കായി സ്വന്തം ജീവന്‍ തന്നെ നല്‍കുന്ന സീതയെന്ന ചേച്ചിയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ലോക്ക് ഡൗണിന് ശേഷം ഗംഭീര തുടക്കത്തോടെയാണ് സീതാകല്യാണം ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീതാകല്യാണത്തിന്റെ പ്രമോ വീഡിയോയാണ്.. സീതയ്ക്കും കുടുംബത്തിനും നേരെ ഭീഷണി മുഴക്കി രാജേശ്വരി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

 സീതാകല്യാണത്തിന്റെ പിന്നണിയിൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീതാകല്യാണത്തിൽ അണിനിരക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല അണിയറയിലും മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ സംഗീത മോഹനാണ് സീതാകല്യാണത്തിന് തിരക്കഥ ഒരുക്കുന്നത്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ എഴുത്തിന്റെ ലോകത്താണ്. പതിവ് സീരിയൽ കഥകളിൽ നിന്ന് വേറിട്ട ശൈലിയിലൂടെയാണ് സംഗീത പ്രേക്ഷകരെ കൊണ്ട് പോകുന്നത്. സീതാകല്യാണം കൂടാതെ മഴവില്ല്മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖിയ്ക്കും തിരക്കഥ ഒരുക്കിയിരുന്നത് സംഗീത മോഹനായിരുന്നു.

  തയ്യൽ കാരിയിൽ നിന്ന്  ബിസിനസുകാരിയിലേയ്ക്ക്

സീത എന്ന കഥാപാത്രത്തിലൂടെ പരമ്പര മുന്നോട്ട് പോകുന്നത്. അനിയത്തി സ്വാതിക്ക് വേണ്ടി ജീവിച്ച ഒരു പാവം നാട്ടിൻപുറത്തുകാരിയായ തയ്യൽക്കാരിയാണ് സീത. എന്നാൽ കല്യാൺ എന്ന യുവ ബിസിനസ്മാൻ സീതയുടെ ജീവിതത്തിലേയ്ക്ക് എത്തുന്നതോടെയാണ് കഥ മാറുന്നത്. സീതയോട് പ്രണയം തോന്നുന്ന കല്യാൺ ഇവരെ വിവാഹം ചെയ്ത് ജീവിത സഖിയാക്കുകയായിരുന്നു. സീതയുടെ വരവ് കല്യാണിന്റെ രണ്ടാനമ്മ രാജേശ്വരിക്ക് വലിയ തിരിച്ചടിയായിരുന്നു. വളരെ വൈകാതെ തന്നെ ഇവരുടെ യഥാർഥ മുഖം പുറത്താവുകയായിരുന്നു.

രാജേശ്വരിയുടെ  ഭീഷണി

എതിരാളികളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ നല്ലവളായി എല്ലാവരുടേയും പ്രീതി പിടിച്ച് പറ്റുകയായിരുന്നു രജേശ്വരി. എന്നാൽ ഇവരുടെ യഥാർഥ രൂപം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.സീതയെത്തേടി അപ്രതീക്ഷിതമായെത്തുന്ന ഫോണ്‍ കോളിലൂടെയാണ് പരമ്പര ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് .രാജേശ്വരിയാണ് ആ ഫോണിന്റെ പിന്നിൽ. താന്‍ പിന്നാലെ തന്നെയുണ്ടെന്നും സീതയുടേയും കല്യാണിന്റേയും സ്വാമിനിയുടേയും നാശം കാണാതെ ഇനി അടങ്ങില്ലെന്നും പറഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു രാജേശ്വരി. കല്യാണിന്റെ അമ്മയായ സ്വാമിനിയെ വിളിച്ചും രാജേശ്വരി ഭീഷണി മുഴക്കിയിരുന്നു.

 പ്രശ്നങ്ങൾ  തീർന്ന   സന്തോഷം

തങ്ങളെ തേടിയെത്തിയ പ്രശ്നങ്ങൾ അവസാനിച്ച സന്തോഷത്തിലാണ് കല്യാണും അജയും സ്വാതിയും. ആ സന്തോഷത്തിനിടയിലാണ് സീതയെത്തേടി രാജേശ്വരിയുടെ ഫോൺ എത്തിയത്. പഴയതിനേക്കാൾ പൂര്‍വ്വാധികം ശക്തിയോടെ രാജേശ്വരി തിരിച്ചെത്തിയിരിക്കുകയാണ്. തന്നെ തകർത്ത ശത്രുക്കളുടെ നാശത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത രാജേശ്വരിയെയാണ് പുതിയ പ്രമോ വീഡിയയിൽ കാണുന്നത്. ഇവരുടെ പുതിയ നീക്കങ്ങൾ വരും ദിവസങ്ങളിൽ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X