For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണിനെ തേടിയുള്ള സീതയുടെ യാത്ര താൽക്കാലികമായി നിർത്തുന്നു, മുൻപേ ചെയ്യാമായിരുന്നുവെന്ന് പ്രേക്ഷകർ

  |

  സിനിമാ താരം ധന്യ മേരി വർഗീസിന്റെ ആദ്യത്തെ പരമ്പരയാണ് സീതാ കാല്യാണം. 2018 ൽ സെപ്റ്റംബർ 10ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നേറുയാണ്. സീതയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് താരം അനപ് കൃഷ്ണയായിരുന്നു പരമ്പരയിൽ ധന്യയുടെ ജോഡിയായി അഭിനയിച്ചിരുന്നത്. സീരിയലിൽ സജീവമായിരുന്ന സമയത്തായിരുന്നു അനൂപ് ബിഗ് ബോസ് ഷോയിലേയ്ക്ക് പോകുന്നത്. കല്യാൺ എന്ന കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. ഇന്നും കല്യാണിന് പകരം പുതിയൊരു താരം എത്തിയിട്ടില്ല. കല്യാണിനെ കണ്ടെത്താനുള്ള സീതയുടെ ശ്രമങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്.

  ഏത് വേഷത്തിലും പാർവതി സുന്ദരിയാണ്, നടിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

  ദിവസങ്ങൾക്ക് മുൻപ് സീതാകല്യാണം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലോക്ക് ഡൗൺ നിയമം ലംഘിച്ച് സീരിയലിന്റെ ചിത്രീകരണം വർക്കലയിലെ ഒരു റിസോർട്ടിൽ നടക്കുന്നുണ്ടെന്നായിരുന്നു പുറത്ത് വന്ന വാർത്ത. താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

  സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നതോടെ സംഭവത്തിൽ പ്രതികരിച്ച് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. തങ്ങൾ വീട്ടിൽ സുരക്ഷിതരാണെന്നാണ് താരങ്ങൾ പറഞ്ഞത്. നടി ധാന്യ മേരി വർഗീസ് ആയിരുന്നു വാർത്തയെ കുറിച്ച് ആദ്യം പ്രതികരിച്ചത്. റീഷ റഹ്‌മാന്‍, ജിത്തു വേണുഗോപാല്‍, രൂപശ്രീ, അനൂപ് കൃഷ്ണന്‍ തുടങ്ങിയവരൊന്നും ആ സമയത്ത് ലൊക്കേഷനിലുണ്ടായിരുന്നില്ലെന്ന് ധന്യ പറഞ്ഞിരുന്നു. വാര്‍ത്ത ശരിയാണെന്നും തങ്ങളെല്ലാം വീട്ടില്‍ സുരക്ഷിതരായി കഴിയുകയാണെന്ന് ജിത്തുവും പറഞ്ഞിരുന്നു.

  സീതാകല്യാണം താൽക്കാലികമായി നിർത്തി വയ്ക്കുകയാണ്. കൊവിഡിനെ തുടർന്നാണ് പരമ്പര താൽക്കാലികമായി നിർത്തി വയ്ക്കുന്നത്. കൊവിഡ് സാഹചര്യം മാറിയാലുടൻ തന്നെ പരമ്പര തുടർന്ന് സംപ്രേക്ഷണം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വെച്ചിട്ടുണ്ട്. സാന്ത്വനം കഴിഞ്ഞ മാസം ചിത്രീകരണം അവസാനിപ്പിച്ചിരുന്നു.

  സീരിയൽ താൽക്കാലികമായി നിർത്തിവെച്ചു എന്ന അറിയിപ്പ് വന്നതിന് പിന്നാലെ അഭിനന്ദനവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. താൽക്കാലികമായി എന്നത് വേണമെന്നില്ല, പരമ്പര സ്ഥിരമായി അവസാനിപ്പിച്ചാലും നല്ലതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നേ ചെയ്യേണ്ട കാര്യമായിരുന്നു. വെറുപ്പിക്കുന്നതിനും പരിധിയുണ്ട്. കല്യാൺ പോയതോടെയാണ് സീരിയലും മോശമായിത്തുടങ്ങിയത്. റേറ്റിംഗ് കിട്ടുന്നുണ്ടെങ്കിലും പരമ്പര നിർത്തുന്നതിൽ കുഴപ്പമൊന്നുമില്ലെന്നുള്ള കമന്റുകളുമുണ്ട്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  അനൂപ് പോയതിന് ശേഷം പരമ്പയ്ക്ക് കഷ്ടകാലമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. കാലങ്ങളായി സീത അന്വേഷിച്ച് നടക്കുന്ന കല്യാണ്‍ ബിഗ് ബോസിലുണ്ടെന്നുള്ള ട്രോളുകളും തുടക്കത്തിൽ വൈറലായിരുന്നു. ബിഗ് ബോസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അനൂപ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ പരമ്പരയിലേക്ക് വീണ്ടും വരുമോയെന്ന് ചോദിച്ച് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.ഷോ അവസാനിക്കാത്തത് കൊണ്ട് അനൂപിന് മറ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ കഴിയില്ല.

  Read more about: serial
  English summary
  Seetha Kalyanam Serial Telecast Temporarily Stoping,audience Reaction Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X