For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം,വേറെ ആരുടേയും ചേച്ചി ആവേണ്ട, ധന്യയോട് സ്വാതി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സീതാ കല്യാണം. 2018 സെപ്റ്റംബർ 10 ന് ആരംഭിച്ച പരമ്പര 2021 സെപ്റ്റംബർ 10 ന് ആണ് അവസാനിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിന് ലഭിച്ചിരുന്നു. സിനിമ താരം ധന്യമേരി വർഗീസ്, റെനിഷ റഹ്മാൻ, അനൂപ് കൃഷ്ണൻ, , ജിത്തു വേണു ഗോപാൽ, രൂപശ്രീ, സോന നായർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീരിയൽ പോലെ തന്നെ തന്നെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

  Reneesha Rehman

  സ്റ്റാർ മാ സംപ്രേക്ഷണം ചെയ്ത തെലുങ്ക് പരമ്പരയായ ലക്ഷ്മി കല്യാണത്തിന്റെ മലയാളം പതിപ്പാണ് സീരിയൽ. താരങ്ങൾ. സ്വന്തം പേരിക്കാളും കഥാപാത്രത്തിന്റെ പേരിലൂടെയാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയൽ അവസാനിച്ചിട്ടും അങ്ങനെ തന്നെയാണ് താരങ്ങളെ അറിയപ്പെടുന്നത്. സഹപ്രവർത്തകർ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റെനിഷ റഹ്മാന്റെ കുറിപ്പാണ്. ധന്യയെ കുറിച്ചാണ് നടി വാചലയായിരിക്കുന്നത്. സീരിയലിൽ സ്വാതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ധന്യയുടെ കഥാപാത്രമായ സീതയുടെ സഹോദരിയാണ് സ്വാതി.

  ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾ തന്നെ സന്തോഷേട്ടൻ ഓടിക്കും, ആ ഗോവ ട്രിപ്പിനെ കുറിച്ച് നവ്യ

  സ്വന്തം ചേച്ചിയായി വേണമെന്നാണ് റെനിഷ പറയുന്നത് . നടിയുടെ വാക്കുകൾ ഇങ്ങനെ...3.5 വർഷം മാത്രമേ ആയുള്ളൂ ഈ കൂട്ട്... പക്ഷെ ചേച്ചി ഇപ്പോൾ എന്റെ ഫേവറിറ്റ് പേഴ്സൺ ആയി മാറിക്കഴിഞ്ഞു .... എന്നും എനിക്ക് ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം.... എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട . നല്ലത് മാത്രം ആശംസിക്കുന്നു. അതിന്റെ അർഥം ഉൾക്കൊണ്ടാണ്, ഓരോ സമയവും ഞാൻ ചേച്ചി എന്ന് വിളിക്കുന്നത്. ലവ് യൂ ചേച്ചി. മാഡം എന്റേം കൂടിയാണ് കേട്ടോ എന്ന് ജോണിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു. റെനീഷയ്ക്ക് മറുപടിയുമായി ധന്യയും എത്തിയിരുന്നു. എന്നും അമ്മുവിൻറെ ചേച്ചിയായിരിക്കും എന്നാണ് ധന്യയുടെ മറുപടി. താരങ്ങളുടെ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോസിറ്റിവ് കമന്റുകളാണ് ലഭിക്കുന്നത്. നിങ്ങളെ രണ്ടു പേരെയും കണ്ടാൽ ചേച്ചിയും, അനിയത്തിയും പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. . ഇപ്പൊ നമ്മൾക്ക് രണ്ടു ചേച്ചിമാർ, തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിന് ലഭിക്കുന്നത്.

  നിങ്ങളുടെ മനസ്സിൽ സീതയായി ഇനിയും തുടരാൻ കഴിയും, സീതകല്യാണത്തെ കുറിച്ച് ധന്യ

  റെനിഷയ കൂടാതെ നടൻ ജിത്തു വേണുഗോപാലും ധന്യയ കുറിച്ചും സീതയെ കുറിച്ചു മനസ് തുറന്ന് രംഗത്ത് എത്തിയിരുന്നു. മൂന്നര വർഷം വളരെ പെട്ടെന്ന് കടന്നു പോയി. ഒരിക്കലും നിങ്ങളെ ആരെയും ഞാൻ മറക്കില്ല എന്നാണ് നാടൻ പറയുന്നത്. "മൂന്നര വർഷം വളരെ പെട്ടെന്ന് കടന്നു പോയി. ഒരിക്കലും നിങ്ങളെ ആരെയും ഞാൻ മറക്കില്ല. സഹ-അഭിനേതാക്കൾ ടെക്നിഷ്യൻമാർ, എല്ലാവരും പ്രത്യേകിച്ച് എന്റെ ചേച്ചികുട്ടി ധന്യ. മിസ് യു," നടൻ കുറിച്ചു. ധന്യയുടെ പോസ്റ്റിന് മറുപടിയായിട്ടായിരുന്നു നടന്റ കുറിച്ചത്. സീരിയലിൽ അജയ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഇനിയും അങ്ങോട്ടേയ്ക്കും പിന്തുണയ്ക്കണമെന്നാണ് ധന്യ പറയുന്നത്.

  അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് എക്കാലത്തെയും സൂപ്പര്‍ ഹിറ്റിലൂടെ മറുപടി

  ധന്യയുടെ വാക്കുകൾ ഇങ്ങനെ..."സീതാകല്യാണത്തിന്റെ അവസാന എപ്പിസോഡ് പൂർത്തിയാക്കുമ്പോൾ എന്റെ മനസ്സിൽ സമ്മിശ്രമായ വികാരങ്ങളാണ്. എന്റെ ടീമിനെ ഞാൻ വല്ലാതെ മിസ് ചെയ്യും, അവസാന ഷോട്ട് വരെ ഞങ്ങളെ കെയർ ചെയ്ത പ്രൊഡ്യൂസർ അരുൺ പിള്ള സർ, സംവിധായകൻ കുറുപ്പ് സർ, ഡിഒപി രഞ്ജു മണി. സീത കല്യാണം കുടുംബത്തിലെ എല്ലാ അഭിനേതാക്കൾക്കും ക്രൂവിനും ഈ അവസരത്തിൽ ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത്രയും വര്ഷം ഞങ്ങൾക്ക് മേൽ സ്നേഹവും പിന്തുണയും ചൊരിഞ്ഞ ആരാധകർക്കും നന്ദി. നിങ്ങളുടെ എല്ലാം പ്രതീക്ഷ വരും പ്രോജെക്റ്റുകളിലും കാത്തുസൂക്ഷിക്കാം എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മനസ്സിൽ സീതയായി ഇനിയും തുടരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു," ധന്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2018 ൽ ആരംഭിച്ച സീത കല്യാണം 772 എപ്പിസോഡുകൾ പൂർത്തിയാക്കിയ ശേഷമാണ് അവസാനിച്ചിരിക്കുന്നത്

  Read more about: serial
  English summary
  Seetha kalynam Actress Reneesha Rehman Write About Friendship With Dhanya Mary Varghese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X