ആര്യ ചതിച്ചതല്ല, എങ്ക വീട്ടു മാപ്പിളൈ പെണ്‍കുട്ടികള്‍ക്ക് കിട്ടിയത് നല്ല അവസരമെന്ന് സീതാലക്ഷ്മി!

ജനപ്രിയ പരിപാടിയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. ആര്യ വിവാഹം കഴിക്കുന്ന സുന്ദരി ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു കേരളത്തിലും തമിഴ്‌നാട്ടിലുമുണ്ടായിരുന്ന ടെലിവിഷന്‍ പ്രേക്ഷകര്‍. എന്നാല്‍ ആരെയും വിവാഹം കഴിക്കാതെ ആര്യ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

മലയാളികളായ ആറ് പേരുടെ സാന്നിധ്യമായിരുന്നു കേരളത്തില്‍ പരിപാടിയ്ക്ക് ശ്രദ്ധ വന്നതിനുള്ള കാരണം. അവസാന റൗണ്ടില്‍ വരെയും മലയാളി സാന്നിധ്യമുണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോള്‍ പലരും ആര്യയെ കുറ്റം പറഞ്ഞിരുന്നു. എന്നാല്‍ ആര്യയ്‌ക്കൊപ്പമുണ്ടായിരുന്ന നല്ല നിമിഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളിയായ സീതാലക്ഷ്മി.

സീതാലക്ഷ്മി

സീതാലക്ഷ്മി

ആര്യയുടെ വധുവാകാനുള്ള മത്സരത്തില്‍ അവസാനം വരെയും പോരാടിയ സുന്ദരിയായിരുന്നു സീതാലക്ഷ്മി. ബാങ്ക് ഉദ്യോഗസ്ഥയും നടിയുമായ സീതാലക്ഷ്മിയെ ആര്യ വിവാഹം കഴിക്കുമെന്നും താരം കേരളത്തിന്റെ മരുകമനാവുമെന്നുമായിരുന്നു കാത്തിരുന്നത്. ആര്യയുടെ വധു ആകാനുള്ള എല്ലാ സാധ്യതകളും സീതാലക്ഷ്മിയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആര്യയുടെ തീരുമാനം മത്സരാര്‍ത്ഥികളെ പോലെ പ്രേക്ഷകരെയും ഞെട്ടിച്ചതായിരുന്നു. ആര്യയെ പലരും പഴി പറഞ്ഞിരുന്നെങ്കിലും താരത്തിനൊപ്പമുണ്ടായിരുന്ന നല്ല നിമിഷങ്ങള്‍ പങ്കുവെച്ച് ആശംസകളുമായി സീതാലക്ഷ്മി എത്തിയിരിക്കുകയാണ്.

27 ന്റെ പ്രത്യേകത...

27 ന്റെ പ്രത്യേകത...

എങ്ക വീട്ടു മാപ്പിളൈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിന് ശേഷം 27-ാം തീയ്യതികള്‍ തനിക്ക് നല്ലതായിരുന്നെന്നാണ് സീതാലക്ഷ്മി പറയുന്നത്. ആ ദിവസങ്ങളില്‍ എന്തെങ്കിലും സ്‌പെഷ്യലായി സംഭവിക്കാറുണ്ടായിരുന്നു. അതിന്റെ കാരണമെന്താണെന്നും സീതാലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 27 നായിരുന്നു ഞങ്ങള്‍ കണ്ടതും എനിക്ക് വേണ്ടി നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നതും. ഫെബ്രുവരി 27 ന് രാധ ഡാന്‍സിന് വേണ്ടി ആര്യ എന്നെ എടുത്തുയര്‍ത്തിയിരുന്നു. മാര്‍ച്ച് 27 ന് ആര്യയെന്നെ പുറത്താക്കാതെ അവസാന റൗണ്ടിലേക്ക് സംരക്ഷിക്കുകയും ചെയ്തിരുന്നെന്നാണ് സീത പറയുന്നത്.

ഏറ്റവും നല്ല കാര്യം..

ഏറ്റവും നല്ല കാര്യം..

ആര്യയ്‌ക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാനും സീത മറന്നിരുന്നില്ല. തന്റെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ ഏറ്റവും വലിയ കാര്യം ആര്യയെ കണ്ടതിന് ശേഷമായിരുന്നെന്നാണ് സീതാലക്ഷ്മി പറയുന്നത്. എന്റെ കുടുംബം, എന്റെ പാഷന്‍, സുഹൃത്തുക്കള്‍, എന്നിങ്ങനെ പലതിലും ആര്യ മൂലം നല്ല കാര്യങ്ങള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും മികച്ചത് ലഭിക്കാന്‍ ആര്യയ്ക്ക് അര്‍ഹതയുണ്ടെന്നും പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലെ സീതാലക്ഷ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

 ശ്രിയ പറഞ്ഞിരുന്നത്...

ശ്രിയ പറഞ്ഞിരുന്നത്...

മത്സരത്തില്‍ നിന്നും പുറത്ത് പോയ ശ്രിയ സീതാലക്ഷ്മിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴും നീ ഓക്കെ ആയിട്ടില്ലെന്ന് എനിക്കറിയാം. എന്നാലും ഞങ്ങള്‍ നിനക്കൊപ്പമുണ്ടെന്നും.. ആളുകള്‍ നിന്നെ വെറുക്കുന്നുണ്ടാവും. അല്ലെങ്കില്‍ സ്‌നേഹിക്കുന്നുണ്ടാവും. പലവിലയിരുത്തലുകളും നടന്നിട്ടുമുണ്ടാവും. ഇതേ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും നമ്മള്‍ എങ്ങനെയാണോ അതിനാണ് പ്രധാന്യമെന്നും പറഞ്ഞാണ് സീതാലക്ഷ്മിയ്ക്ക് പിന്തുണയുമായി ശ്രിയ എത്തിയത്. അതിന് മുന്‍പ് എങ്ക വീട്ടു മാപ്പിളൈ നല്ലൊരു വേദിയായിരുന്നെന്നും സിനിമയാണ് തന്റെ ലക്ഷ്യമെന്നും ഈ പരിപാടിയിലൂടെ തനിക്ക് ലഭിച്ച പ്രശസ്തി അതിനൊരു മുതല്‍ കൂട്ടാവുമെന്നും ശ്രിയ പറഞ്ഞിരുന്നു.

എങ്ക വീട്ടു മാപ്പിളൈ

എങ്ക വീട്ടു മാപ്പിളൈ

ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പല രീതികളും പരീക്ഷിച്ച് മടുത്തതിന് ശേഷമായിരുന്നു ആര്യ റിയാലിറ്റി ഷോയുമായി എത്തിയത്. ആയിരകണക്കിന് അപേക്ഷകളില്‍ നിന്നും 16 പേരെ മാത്രമാണ് മത്സരാര്‍ത്ഥികളായി തിരഞ്ഞെടുത്തിരുന്നത്. അതില്‍ ആറ് പേര്‍ മലയാളുകളുമായിരുന്നു. നടി സംഗീതയായിരുന്നു അവതാരകയായി എത്തിയിരുന്നത്. കടുത്ത മത്സരങ്ങളിലൂടെ മുന്നോട്ട് പോയിരുന്ന പരിപാടിയില്‍ സീതാലക്ഷ്മിയ്‌ക്കൊപ്പം അഗത, സൂസന്ന എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ അവശേഷിച്ചിരുന്നത്. ഇവരില്‍ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാവരെയും നിരാശരാക്കിയ തീരുമാനമായിരുന്നു ആര്യ സ്വീകരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X