»   » Arya: ആര്യയുടെ മണവാട്ടിയാവാന്‍ ഇനി ഒരു മലയാളി മാത്രം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരിപാടി!

Arya: ആര്യയുടെ മണവാട്ടിയാവാന്‍ ഇനി ഒരു മലയാളി മാത്രം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരിപാടി!

Written By:
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ആര്യയുടെ എങ്ക വീട്ടു മാപ്പിളൈയ്ക്ക് എതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും പരക്കെ ഉയരുന്നുണ്ടെങ്കിലും എല്ലാം മറികടന്ന് പരിപാടി മുന്നോട്ട് തന്നെ പോയി കൊണ്ടിരിക്കുകയാണ്. തനിക്കൊരു വധുവിനെ വേണമെന്ന ആവശ്യവുമായി ആര്യ റിയാലിറ്റി ഷോ യിലൂടെ എത്തുകയായിരുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധേയമായ പരിപാടി 16 പെണ്‍കുട്ടികളുമായിട്ടായിരുന്നു തുടങ്ങിയത്. അതില്‍ ആറ് പേര്‍ മലയാളികളായിരുന്നു എന്നതായിരുന്നു കേരളത്തില്‍ പരിപാടി ഹിറ്റാവാന്‍ കാരണം. പലവട്ടം എലിമിനേഷനുകൡലൂടെ പതിനാറ് പേരില്‍ 10 പേരും പുറത്ത് പോയി. ഒടുവില്‍ ആറ് പേരുമായിട്ടാണ് ഷോ നടക്കുന്നത്.

എങ്ക വീട്ടു മാപ്പിളൈ

വിവാഹത്തിന് പല രീതികളും ആഘോഷങ്ങളും നടത്താറുണ്ടെങ്കിലും വധുവിനെ കണ്ടെത്താന്‍ ആരും പരീക്ഷിക്കാത്ത രീതിയായിരുന്നു ആര്യ സ്വീകരിച്ചത്. താന്‍ ഒരുപാട് അന്വേഷിച്ചിട്ടും ഇതുവരെയും മനസിനിണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വന്നത് കൊണ്ടാണ് റിയാലിറ്റി ഷോയുമായി വന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. ഇതോടെ ആയിരകണക്കിന് പെണ്‍കുട്ടികളായിരുന്നു അപേക്ഷയുമായി എത്തിയത്. അവരില്‍ നിന്നും ആര്യയ്ക്ക് ചേരുന്നതായി തോന്നിയ വെറും 16 പേരെ മാത്രമാണ് മത്സരാര്‍ത്ഥികളായി തിരഞ്ഞെടുത്തിരുന്നത്. വിവാദങ്ങള്‍ക്കിടയും ജനപ്രീതി നേടിയാണ് പരിപാടി ഇപ്പോഴും സംപ്രേക്ഷണം ചെയ്യുന്നത്.

മലയാളികള്‍...

ഇന്ത്യയില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 16 പെണ്‍കുട്ടികളില്‍ 6 പേര്‍ മലയാളികളായിരുന്നു. ആന്‍സി, കോട്ടയം സ്വദേശിനി അനു, ആയിഷ, ദേവസൂര്യ, ശ്രിയ സുരേന്ദ്രന്‍, സീതാലക്ഷ്മി എന്നിവരായിരുന്നു ആര്യയുടെ വധു ആവാന്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് മലയാളി സുന്ദരികള്‍. ഇതില്‍ അഞ്ച് പേരും പരിപാടിയില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഇപ്പോള്‍ ആലുവ സ്വദേശിനി സീതാലക്ഷ്മി മാത്രമാണ് മത്സരാര്‍ത്ഥിയായി ഉള്ള ഏക മലയാളി. ബാങ്ക് ഉദ്യോഗസ്ഥയുമായ സീതാ ലക്ഷ്മി ഒരു നടി കൂടിയാണ്. തമിഴിലാണ് പരിപാടി നടക്കുന്നതെങ്കിലും മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ മൊഴിമാറ്റി ഫഌവേഴ്‌സ് ചാനലിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ശ്രിയയുടെ വെളിപ്പെടുത്തല്‍

പരിപാടിയില്‍ നിന്നും പുറത്ത് പോയ മലയാളിയായ ശ്രിയ സുരേന്ദ്രന്‍ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മത്സരത്തിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താന്‍ അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ശ്രിയ പറഞ്ഞത്. പരിപാടിയില്‍ പങ്കെടുത്താല്‍ കിട്ടുന്ന പ്രശസ്തിയ്ക്ക് വേണ്ടി മാത്രമായിരുന്നു താന്‍ വന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് ചാറ്റിനിടെയായിരുന്നു ശ്രിയ ഇക്കാര്യം തുറന്ന് പറഞ്ഞത്. എങ്ക വീട്ടു മാപ്പിളൈ എന്ന പ്ലാറ്റ്‌ഫോം താന്‍ നന്നായി ഉപയോഗിച്ചു. അല്ലാതെ എനിക്ക് ആര്യയുമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എത്രയും വേഗം കുറച്ച് സിനിമകള്‍ ചെയ്യണം എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ശ്രിയ പറയുന്നു. ഇക്കാര്യം വൈകിയാണ് താന്‍ തിരിച്ചറിയുന്നത്. അത് മനസിലാക്കി തന്നവര്‍ക്ക് നന്ദിയുണ്ടെന്നും ശ്രിയ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍..

എങ്ക വീട്ടു മാപ്പിളൈ സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രിയമായി മാറിയിരുന്നു. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളില്‍ ആരെയും ആര്യ വിവാഹം ചെയ്യാന്‍ പോവുന്നില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. മാത്രമല്ല പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് സാമൂഹിക പ്രവര്‍ത്തകയായ ഒരാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്നായിരുന്നു ഇവര്‍ മുന്നോട്ട് വെച്ച ആവശ്യം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയും സ്ത്രീകളെ കച്ചവട വത്കരിക്കുകയും ചെയ്യുന്ന ഇതുപോലെയുള്ള പരിപാടികള്‍ നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും കോടതിയിലെത്തിയ പരാതിയില്‍ പറഞ്ഞിരുന്നു.

ആര്യ വിവാഹിതനാണ്..

വിവാഹം കഴിക്കാന്‍ വേണ്ടിയാണ് പരിപാടി നടത്തുന്നതെന്ന് പറഞ്ഞ ആര്യ അതിനിടെ താന്‍ മുന്‍പ് വിവാഹിതനാണെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു. ഇക്കാര്യവും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നെന്നും, എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇതെന്നും വ്യക്തമാക്കിയാണ് ആദ്യ വിവാഹത്തെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞത്.

മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

Unni Mukundan: മസില്‍ ഔട്ട് ഓഫ് ഫാഷനാണെങ്കിലും മൊട്ടതല കിടുവാണ്! മേക്കോവറുമായി ഉണ്ണി മുകുന്ദന്‍!!

English summary
Seetha Laskhmi one of the malayali girl participating Aryakku Parinayam reality show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X