സീതയ്ക്കും ഇന്ദ്രനുമൊപ്പം സൂര്യനും! ക്ലൈമാക്‌സിന് പിന്നാലെയായി മൂന്നാം ഭാഗം വരുന്നു?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ സീത അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയുടെ ക്ലൈമാക്‌സ് സംപ്രേഷണം ചെയ്തത്. എങ്ങനെയായിരിക്കും അവസാനമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. സീത അപകടാവസ്ഥ തരണം ചെയ്യുമോയെന്നും കുഞ്ഞിനെ അവര്‍ക്ക് ലഭിക്കില്ലേയെന്നുമൊക്കെയായിരുന്നു ആരാധകരുടെ ചോദ്യം. അതാത് ദിവസത്തെ പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ത്തന്നെ ഫാന്‍സ് ഗ്രൂപ്പില്‍ ചര്‍ച്ചകളും തുടങ്ങാറുണ്ട്. മൂന്നാം ഭാഗത്തിനുള്ള സാധ്യത അവസാനിപ്പിച്ചാണ് പരമ്പര അവസാനിച്ചത്. മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ആലോചനയിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ സംവിധായകന്‍ എത്തിയിരുന്നു.

ശ്രേയ ചാക്കോ സ്വയം മരണത്തിലേക്ക് യാത്രയായപ്പോള്‍ സീതയും കുഞ്ഞും ഇന്ദ്രന്റെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 7 വര്‍ഷത്തിന് ശേഷമുള്ള ഇന്ദ്രന്റേയും സീതയുടേയും ജീവിതമായിരുന്നു പിന്നീട് കാണിച്ചത്. സൂര്യനെ സ്‌കൂളിലേക്ക് പറഞ്ഞുവിടുന്ന ഇന്ദ്രനും സീതയും വേറിട്ട ഗെറ്റപ്പിലായിരുന്നു എത്തിയത്. ക്ലാസിലേക്ക് പോവുന്നതിനിടയിലാണ് സൂര്യന്‍ വീഴുന്നത്. അതോടെയാണ് ഭൂമിയെ പരിചയപ്പെടുന്നത്. സീതയെന്നാണ് തന്റെ വിളിപ്പേരെന്നും ഭൂമിയെന്നാണ് ശരിക്കുമെന്നുള്ള പേര് പറഞ്ഞപ്പോഴാണ് സൂര്യന്‍ അച്ഛന്റരെ പേര് ചോദിച്ചത്. സീതയുടെ മുന്‍ഭര്‍ത്താവായ രാമന്റെ മകളായിരുന്നു അത്.

Seetha

സൂര്യന്‍-ഭൂമി ജീവിതത്തിലൂടെ ഇനിയും പരമ്പര എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സംവിധായകനും മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചന നല്‍കിയിട്ടുണ്ട്. സീത ഇനിയും തിരിച്ചുവരികയാണെങ്കില്‍ നായികനായകന്‍മാരായി ഷാനവാസും സ്വാസികയും മതിയെന്നാണ് ആരാധകര്‍ പറയുന്നത്. ക്ലൈമാക്‌സിനോട് വിയോജിപ്പ് അറിയിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X