സീത സീരിയലില്‍ വമ്പന്‍ ട്വിസ്റ്റ്! സീതയിലേക്ക് നടന്‍ ദീപന്‍ മുരളി തിരിച്ച് വരുന്നു
മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രിയ പരമ്പരകളിലൊന്നാണ് സീത. സ്വാസിക വിജയും ഷാനവാസ് ഷാനുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയല്‍ രസകരമായ മുഹുര്‍ത്തങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. പുതിയ പല കഥാപാത്രങ്ങള്‍ കൂടി സീരിയലിലേക്ക് വന്നതോട് കൂടി സംഭവബഹുലമാണ്. മുന്‍പ് സീരിയലിലെ കേന്ദ്രകഥാപാത്രമായിരുന്ന ദീപന്‍ മുരളി കൂടി എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിശേഷം.

സീരിയലില്‍ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി പോയതിന് ശേഷമാണ് സീരിയലില്‍ നിന്നും മാറി നിന്നത്. ഗള്‍ഫിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മാറിയ കഥാപാത്രത്തെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. കുറേ കാലമായി യാതൊരു വിവരവുമില്ലാതിരുന്ന ഗിരിയെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രനും മറ്റുള്ളവരും.
ദീപന്‍ സീരിയലിലേക്ക് മടങ്ങി എത്തുന്ന കാര്യം ഉറപ്പായിരിക്കുകയാണ്. സീരിയലിന്റെ അണിയറയില്‍ നിന്നുള്ള ഒരു ചിത്രം പുറത്ത് വന്നതോട് കൂടിയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ദീപന്‍ അവതരിപ്പിക്കുന്ന ഗിരി എന്ന് കഥാപാത്രം മാന്‍വി അവതരിപ്പിക്കുന്ന അര്‍ച്ചനയും ഒന്നിച്ചുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയ വഴി തരംഗമാവുന്നത്. ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് സീരിയലില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











