ആദ്യം ടെൻഷനായിരുന്നു, പിന്നീട് മാറി, റെഡ് കാർപെറ്റിലൂടെ മറ്റൊരു ചുവടുവെപ്പിനൊരുങ്ങി സ്വാസിക
സീത എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക വിജയ്. യഥാർഥ പേരിനെക്കാളും ശീത എന്ന പേരിലൂടെയാണ് താര പ്രേക്ഷകർക്കിടയിൽ സുപരിചിത. ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്ത സീത എന്ന ഒറ്റ പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ സുപരിചിതയാകുന്നത്. സീത താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുകയായിരുന്നു. ഒറ്റ പരമ്പര കൊണ്ട് സ്ത്രീ-പുരുഷ ഭേഭമില്ലാതെ, എല്ലാ പ്രായത്തിൽപ്പെട്ട ആരാധകരേയും സൃഷ്ടിക്കാൻ നടിയ്ക്ക് കഴിഞ്ഞു.
മിനി സ്ക്രീനിൽ മാത്രമല്ല ഇപ്പോൾ ബിഗ് സ്ക്രീനിലും താരം സജീവമാണ്. നർത്തകി കൂടിയായ സ്വാസിക തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ ആദ്യ വരവിൽ വേണ്ട വിധം നടിയ്ക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം വരവ് ഗംഭീരമായിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിത ഒരു പുത്തൻ ചുവട്വെപ്പിന് തയ്യാറെടുക്കുകയാണ് സ്വാസിക. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ ഇക്കാര്യം വെളിപ്പെടുത്തിയത്.

സീതയ്ക്ക് ശേഷം മിനിസ്ക്രീനിൽ അത്രയധികം സജീവമായിരുന്നില്ല താരം. ഫ്ലവേഴ്സ് ടിവിയുടെ സ്റ്റാർ മാജിക്കിലെ ചില എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടുവെന്നതല്ലാതെ മിനിസ്ക്രീനിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു നടി. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടെലിവിഷനിൽ വീണ്ടും സജീവമാകുകയാണ്. ഇക്കുറി അഭിനേത്രി എന്ന റോളിൽ അല്ല എത്തുന്നത്. പകരം അവതാരകയായിട്ടാണ്. 'റെഡ് കാർപെറ്റ്' എന്ന പുതിയ പരിപാടിയിലൂടെ പുത്തൻ ചുവട് വെയ്പ്പിന് തയ്യാറെടുക്കുകയാണ് സ്വാസിക
Recommended Video

ആദ്യം ഒരുപാട് ടെൻഷനുണ്ടായിരുന്നുവെന്ന് സ്വാസിക അഭിമുഖത്തിൽ പറയുന്നു. അധികം സംസാരിക്കാത്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പ്രേക്ഷകരെ എങ്ങനെ പിടിച്ചിരുത്താമെന്ന് എനിയക്ക് അധികം വശമില്ലായിരുന്നു. തികച്ചും പുതിയ അനുഭവമായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ പേടിയൊക്കെ മാറി. മുൻപും ഇതുപോലെയുള്ള ഓഫർ വന്നിരുന്നു. എന്നാൽ അവതാരകയാകാനുള്ള കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൂടാതെ ഷോയുടെ ശൈലിയും തന്നെ ആകർഷിച്ചിട്ടുണ്ടെന്നും സ്വാസിക കൂട്ടിച്ചേർത്തു

റെഡ് കാർപെറ്റ് എന്ന ഷോയിലൂടെയാണ് സ്വാസിക അവതാരകയായി എത്തുന്നത്. സമൂഹത്തിലെ വിവിധ തലങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്ക് തങ്ങളുടെ കഴിവ് തെളിക്കാനുള്ള വേദിയാണ് റെഡ് കാർപെറ്റ് ഒരുക്കുന്നത്.ഭിന്നശേഷിക്കാർ , രോഗങ്ങളിൽ നിന്നും ജീവിത സാഹചര്യങ്ങളിൽ നിന്നും അതിജീവിച്ചവർ, അങ്ങനെ ജീവിത വിജയം നേടിയ കലാകാരികളെയും ഷോയിലൂടെ ആദരിക്കും. കൂടാതെ റെഡ് കാർപെറ്റിന്റെ മറ്റൊരു പ്രത്യേക ഷോയുടെ ഓരോ എപ്പിസോഡിലും സെലിബ്രിറ്റി അതിഥികളും ഉണ്ടാകും.

ഷോയിൽ വരുന്നവരെ കണ്ട് ഞെട്ടി നിൽക്കുകയാണ് ഞാൻ. റെഡ്കാർപെറ്റിൽ വരുന്നവർക്കെല്ലാം പറയാൻ ഓരോ കഥയുണ്ട്.തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്, നമ്മളൊന്നും നമ്മുടെ കഴിവുകൾ വേണ്ടവിധം ഉപയോഗിക്കുന്നില്ലല്ലോ എന്ന്. അവരുടെ ജീവിതം മാറ്റി മറിക്കാനൊന്നും നമുക്ക് കഴിയില്ല, എങ്കിലും പ്രതീക്ഷയുടെ ഒരു വെളിച്ചം, അതാണ് ഈ ഷോ," റെഡ് കാർപെറ്റ്-ഷോയെ കുറിച്ച് താരം പറഞ്ഞു.


Click it and Unblock the Notifications