twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ നിന്ന് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്, ആ മാനസിക ബുദ്ധിമുട്ടിനെ കുറിച്ച് സ്വാസിക

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. സിനിമയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയതെങ്കിലും പരമ്പരകളാണ് നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തത്. ഇപ്പോഴിത സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സ്വാസിക. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കത്തിൽ തനിക്ക് അത് വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും നടി പറയുന്നു എന്നാൽ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നന്നും നടി പറയുന്നു.

    swasika

    നടിയുടെ വാക്കുകൾ ഇങ്ങനെ; സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നന്നും സ്വാസിക പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയല്‍ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാന്‍ സീരിയലില്‍ നിന്ന് വന്നതാണെന്ന വേര്‍തിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ലെന്നും സ്വാസിക അഭിമുഖത്തിൽ പറഞ്ഞു.

    താരങ്ങൾക്കെതിരെയുളള സൈബർ ബുള്ളിങ്ങിനെ കുറിച്ചും നടി തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. എനിക്ക് മാത്രമല്ല ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവ്.

    നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. എന്നാല്‍ നിവൃത്തി ഇല്ലാതെ വന്നപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതിയും നല്‍കിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും സ്വാസിക പറയുന്നു. പുരുഷന്മാർ മാത്രമല്ല സൈബര്‍ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. അത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണമെന്നും നടി പറയുന്നു. ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിങ്ങ് നല്‍കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും നടി അഭിമുഖത്തില്‍ പറയുന്നു.

    Read more about: swasika സ്വാസിക
    English summary
    Seetha Serial Fame Swasika viJay About discrimination faced from the film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X