അത് എന്റെ ശക്തിയാണ്, സാരിയിൽ നടി സ്വാസിക, ചിത്രങ്ങൾ വൈറലാകുന്നു

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. സ്വന്തം പേരിനേക്കാൾ സീത എന്ന കഥാപാത്രത്തിന്റെ പേരിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിത. നടി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഡാൻസ് വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സ്വാസിക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഉഗ്രൻ ഫോട്ടോ ഷൂട്ടാണ്. സാരി ഉടുത്ത് ഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

swasika

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam

സാരി ഫോട്ടോ ഷൂട്ടിലാണ് സ്വാസിക അധികവും പ്രത്യക്ഷപ്പെടാറുള്ളത്. പച്ച നിറത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസിന് ഓറഞ്ച് നിറത്തിലുള്ള സാരിയാണ് സ്വസിക തിരഞ്ഞെടുത്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വട്ടപ്പൊട്ടും വലിയ കമ്മലുകളുമാണ് താരം തിരഞ്ഞെടുത്തിരിക്കുന്ന ആഭരണം. സ്വാസിക തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. സാരി എന്നത് കേവലം ഒരു വസ്ത്രമല്ല. അതൊരു തിരിച്ചറിയലും എന്റെ ശക്തിയുമാണ് -സ്വാസിക ചിത്രത്തിനൊടൊപ്പം കുറിച്ചു. നിങ്ങളുടെ ഹൃദയത്തിന്റെ പാതയിലൂടെ സഞ്ചരിക്കൂ നിങ്ങളുടേതായ ഭാവന ലോകം സൃഷ്ടിക്കൂ. എന്നും മറ്റൊരു സാരി ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിക്കുന്നു.

സ്വാസികയിടെ ചിത്രം വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് താരത്തിന്റെ സാരി ഉടുത്ത ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വെച്ചുവെങ്കിലും നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തത് സീരിയലാണ്. തമിഴ് സിനിമയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. എന്നാൽ ആ ചിത്രം വേണ്ടവിധം വിജയം നേടാൻ സാധിച്ചിരുന്നില്ല.
പിന്നെ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നും നടിയ്ക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് സീരിയൽ രംഗത്തേയ്ക്ക് എത്തുകയായിരുന്നു താരം.

മിനിസ്ക്രീനിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് മലയാളത്തിൽ നിന്ന് നിരവധി ഓഫറുകൾ നടിയെ തേടി എത്തുകയായിരുന്നു.
രണ്ടാം വരവിൽ ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു പിടി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ നടിയ്ക്ക് കഴിഞ്ഞു. സൂപ്പർ താരങ്ങളോടൊപ്പവും യുവതാരങ്ങളോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. തേപ്പ്കാരിയെന്നാണ് നടിയെ അറിയപ്പെടുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ താരത്തിന് ലഭിച്ച പേരായിരുന്നു ഇത്.

സ്വാസികയുടെ സാരി ചിത്രങ്ങൾ കാണാം

More from Filmibeat

Read more about: swasika serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X