മരണത്തെ അതിജീവിച്ച് സീത ഇന്ദ്രനരികില്‍? ക്ലൈമാക്‌സിനായി കാത്ത് ആരാധകര്‍! എന്തായിരിക്കും ആ ട്വിസ്റ്റ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത് വരുന്ന പരമ്പര അവസാനിക്കുകയാണെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവരുന്നത്. എങ്ങനെയായിരിക്കും പരമ്പര അവസാനിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന തരത്തിലായിരിക്കില്ല ക്ലൈമാക്‌സ് എന്ന് വ്യക്തമാക്കി സംവിധായകനായ ഗിരീഷ് കോന്നിയും എത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം സീതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്.
അധികം വൈകാതെ തന്നെ പരമ്പരയുടെ മൂന്നാം ഭാഗവുമായി എത്തുമെന്നുള്ള സൂചനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മൂന്നാമത്തെ ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിന്താവിഷ്ടയായ സീത എന്നായിരുന്നു പരമ്പരയുടെ ആദ്യത്തെ പേര്. മറ്റൊരു ചാനലിലായിരുന്നു അത് സംപ്രേഷണം ചെയ്തിരുന്നത്. പിന്നീടാണ് ഫ്‌ളവേഴ്‌സ് ചാനല്‍ ഈ പരമ്പരയെ ഏറ്റെടുത്തത്. സ്വാസികയും ഷാനവാസുമാണ് സീതയും ഇന്ദ്രനുമായി എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി സീത-ഇന്ദ്രന്‍ വിവാഹം ലൈവായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ജനപ്രിയ പരമ്പരകളിലെ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

വില്ലത്തരത്തില്‍ നിന്നും മാറി നന്മയുടെ പ്രതിപുരുഷനായെത്തിയ ഇന്ദ്രന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. സീതയെ ജീവിതസഖിയാക്കിയതോടെ ഇന്ദ്രനും മാറുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍ അപ്രതീക്ഷിതമായാണ് ശ്രേയ ചാക്കോ തട്ടുംപുറത്ത് എന്ന വില്ലത്തി എത്തിയത്. പൂര്‍ണ്ണഗര്‍ഭിണിയായ സീതയെ ഉപദ്രവിച്ച ശ്രേയയെ കാണാനായി പോവുന്ന ഇന്ദ്രനും അബോധാവസ്ഥയില്‍ കഴിയുന്ന സീതയേയുമാണ് ഒടുവിലത്തെ ഭാഗങ്ങളില്‍ കാണിച്ചത്. സീതയും കുഞ്ഞും ഇന്ദ്രനൊപ്പമുണ്ടാവുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വെള്ളിയാഴ്ചയാണ് പരമ്പരയുടെ ക്ലൈമാക്‌സ് ഭാഗം പ്രക്ഷേപണം ചെയ്യുന്നത്.


Click it and Unblock the Notifications