For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍ ഇനി സീതയ്ക്ക് സ്വന്തം? വിവാഹം തത്സമയം പ്രേക്ഷകര്‍ക്ക് മുന്നില്‍! ചരിത്രമുഹൂര്‍ത്തം തന്നെ!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയല്‍ വിജയകരമായി മുന്നേറുകയാണ്. തുടക്കത്തില്‍ ചിന്താവിഷ്ടയായ സീതയെന്നായിരുന്നു പേര് നല്‍കിയതെങ്കിലും പിന്നീട് സീതയായി മാറ്റുകയായിരുന്നു. വളരെ പെട്ടെന്നാണ് ഈ പരമ്പര പ്രേക്ഷകഹൃദയത്തില്‍ ഇടംപിടിച്ചത്. പ്രമേയത്തിലും അവതരണത്തിലുമുള്ള വ്യത്യസ്തത തന്നെയായിരുന്നു അതിന് പിന്നില്‍. മാത്രമല്ല ഈ പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെയറിയാം.

  ഭാര്യയ്‌ക്കൊപ്പം മോണിങ് വാക്കിന് പോയ സൗബിന് സംഭവിച്ചത്? വീഡിയോ വൈറലാവുന്നു, കാണൂ!

  വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയവരുമായാണ് സീതയെത്തിയത്. കുങ്കുമപ്പൂവിലെ രുദ്രനും ടെലിവിഷനിലെ നിറസാന്നിധ്യമായ സ്വാസികയും ബിബിന്‍ ജോസുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഥാസ്ഥിതികമായ കുടുംബവും അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമായിത്തുടങ്ങിയ സീരിയലിപ്പോള്‍ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളുമായാണ് മുന്നേറുന്നത്. പരമ്പരയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  സീതയുടെ ജീവിതകഥ

  സീതയുടെ ജീവിതകഥ

  ശാലീനതയുമായെത്തിയ സീതയെന്ന നിഷ്‌കളങ്കയായ കൗമാരക്കാരിയുടെ കഥയാണ് സീത. വീട്ടിലെ പ്രതികൂല സാഹചര്യത്തിനിടയിലും പഠിച്ച് ഗവണ്‍മെന്റ് ജോലി നേടിയ സീതയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളായിരുന്നു തുടക്കത്തിലെ പ്രധാന വിഷയങ്ങള്‍. മദ്യപിച്ച് കൂത്താടി നടക്കുന്ന അച്ചനും, സ്ത്രീധന തര്‍ക്കത്തെതുടര്‍ന്ന് വീട്ടില്‍ നില്‍ക്കുന്ന മൂത്ത സഹോദരിയും ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്ന സഹോദരനും ഇളയ അനിയത്തിയും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് സീത. അപ്രതീക്ഷിത സംഭവങ്ങളുമായാണ് പരമ്പര പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  രാമനെ നഷ്ടമായി

  രാമനെ നഷ്ടമായി

  കുട്ടിക്കാലം മുതല്‍ത്തന്നെ സീതയും രാമനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. വീട്ടിലെ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാതിരിക്കുന്ന സീതയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ തന്റേതായി ഏറ്റെടുത്തയാളായിരുന്നു രാമന്‍. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇരുവരും ഒരുമിച്ചെങ്കിലും അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മരണത്തിലേക്ക് നടന്നുനീങ്ങുകയാണ് താനെന്ന് മനസ്സിലാക്കിയ രാമന്‍ തന്നില്‍ നിന്നും സീതയെ അകറ്റുകയായിരുന്നു. ആയുര്‍വേദ ചികിത്സയിലൂടെ പുനര്‍ജന്മം ലഭിച്ച് തിരികെയെത്തിയപ്പോള്‍ സീതയെ വീണ്ടെടുക്കാനായിരുന്നു രാമന്റെ ശ്രമം. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

  ഇന്ദ്രന്റെ കൈപിടിച്ചു

  ഇന്ദ്രന്റെ കൈപിടിച്ചു

  മുറച്ചെറുക്കനായ ഇന്ദ്രന് വളരെ പണ്ട് തന്നെ സീതയെ ഇഷ്ടമായിരുന്നു. പണക്കാരനായ മരുമകനോടായിരുന്നു സീതയുടെ അച്ഛനും താല്‍പര്യം. ഇന്ദ്രന്റെ കൊള്ളരുതായ്മകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാല്‍ സീതയ്ക്ക് അദ്ദേഹത്തെ കാണുന്നത് തന്നെ വെറുപ്പായിരുന്നൊരു സമയമുണ്ടായിരുന്നു. എന്നാല്‍ പഴയകാല ജീവിതമെല്ലാം മാറ്റി നന്മയുടെ നിറകുടമായി മാറിയ ഇന്ദ്രനെ സീത ഇഷ്ടപ്പെട്ടിരുന്നു. ഇിവരുടെ വിവാഹവും നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.

  വിവാഹത്തിന് മുന്നിലെ പ്രതിസന്ധികള്‍

  വിവാഹത്തിന് മുന്നിലെ പ്രതിസന്ധികള്‍

  സീതയുടെയും ഇന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങിനിടയിലേക്കായിരുന്നു ക്ഷണിക്കാത്ത അതിഥിയായി രാമനെത്തിയത്. ഒരു കാരണവുമില്ലാതെ സീതയെ തന്നില്‍ നിന്നും അകറ്റിയതല്ലെന്നും അസുഖ കാര്യത്തെക്കുറിച്ച് മനസ്സിലായപ്പോഴാണ് അങ്ങനെ ചെയ്തതെന്നും സീതയ്‌ക്കൊപ്പമുള്ള ജീവിതം തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമൊക്കെയായിരുന്നു രാമന് പറയാനുണ്ടായിരുന്നത്. കേട്ടത് പുതിയ കാര്യമായിരുന്നുവെങ്കിലും രാമന്‍ അടഞ്ഞ അധ്യായമാണെന്ന നിലപാടിലാണ് സീത.

  ആകാംക്ഷയോടെ ആരാധകര്‍

  ആകാംക്ഷയോടെ ആരാധകര്‍

  സീതയെ ലഭിക്കാനായി രാമന്‍ നടത്തുന്ന ശ്രമങ്ങളും, ഇന്ദ്രനും സീതയും തമ്മിലുള്ള റൊമാന്‍സുമൊക്കെയായി മുന്നേറുകയാണ് പരമ്പര. ഇന്ദ്രന്റെ ശത്രുക്കളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ സീതയുടെ അച്ഛനും ഇന്ദ്രന്റെ സഹോദരിയും നടത്തുന്ന രഹസ്യ നീക്കങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. പാവം സീതയ്ക്കും ഇന്ദ്രനും ഇതൊന്നും മനസ്സിലായില്ലെന്ന് മാത്രമല്ല എന്തിനാണ് തങ്ങളെ അകറ്റാനായി മറ്റുള്ളവര്‍ ശ്രമിക്കുന്നതെന്ന സംശയവുമാണുള്ളത്.

  ചരിത്രത്തില്‍ തന്നെ ആദ്യ സംഭവം

  ചരിത്രത്തില്‍ തന്നെ ആദ്യ സംഭവം

  സീതയുടെ വിവാഹം ഓഗസ്റ്റ് അഞ്ചിനാണ്. വൈകിട്ട് ആറു മുതല്‍ എട്ട് വരെ ലൈവായാണ് ഈ വിവാഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരമ്പരയുടെ അവിസ്മരണീയ മുഹൂര്‍ത്തം ലൈവായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. രാമനോ ഇന്ദ്രനോ ഇവരില്‍ ആരായിരിക്കും സീതയുടെ വരനെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതേക്കുറിച്ച് കൃത്യമായ വ്യക്തത ലഭിക്കും. അതുവരെ സസ്‌പെന്‍സ്.

  പ്രമോ വീഡിയോ കാണാം

  ഇന്ദ്രനും സീതയും കല്യാണ ഒരുക്കങ്ങളിലാണ്, ലേറ്റസ്റ്റ് പ്രമോ കാണൂ.

  English summary
  Seetha -Indran marriage will be aired on Live
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X