ഇന്ദ്രന്റെ നുണകള്‍ സീതയെ സംശയത്തിലാക്കി! അച്ഛനും മകളും കണ്ടുമുട്ടിയതോടെ സീത പൊട്ടിത്തെറിയിലേക്ക്?
ഫ്‌ളവേഴ്‌സ് ചാനലിലെ എല്ലാ പരിപാടികളും ജനപ്രീതി നേടിയവയാണ്. സീരിയലുകളുടെ കാര്യവും അതുപോലെ തന്നെയാണ്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ സീത അടുത്തിടെ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. പരമ്പരയിലെ സീതയും ഇന്ദ്രന്റെയും വിവാഹം ലൈവായി നടത്തിയാണ് പരമ്പര പ്രേക്ഷകരെ അതിശയിപ്പിച്ചത്.
പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന വിവാഹമായിരുന്നു സീതയുടെയും ഇന്ദ്രന്റെയും. വിവാഹത്തിന് ശേഷം സന്തോഷത്തോടെ ജീവിച്ചിരുന്ന ദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയൊരു അവതാരം കൂടി എത്തിയിരുന്നു. ഇതോടെ ഇന്ദ്രന്റയും സീതയുടെയും ജീവിതത്തില്‍ ചില താളപിഴകള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊരു കണ്ടുമുട്ടല്‍ കൂടി ഉണ്ടായിരിക്കുകയാണ്.

സീരിയല്‍ സീത
രാജേഷ് പുത്തന്‍പുരയിലിന്റെ തിരക്കഥയില്‍ ഗീരിഷ് കോന്നി സംവിധാനം ചെയ്യുന്ന സീരിയലാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീത 400 ന് മുകളില്‍ ഏപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. രസകരമായ സംഭവങ്ങളുമായി ഓരോ ദിവസവും പ്രേക്ഷകരെ ആകാംഷയിലാക്കിയാണ് സീത അവസാനിപ്പിക്കാറുള്ളത്. അടുത്തിടെ സീതയുടെ രണ്ടാം വിവാഹം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

സീതയുടെ വിവാഹം
പരമ്പരയിലെ നായികയായ സീതയുടെയും ഇന്ദ്രന്റെയും വിവാഹം മലയാളക്കര ഇതുവരെ കാണാത്ത രീതിയിലായിരുന്നു നടന്നിരുന്നത്. ലൈവായി കല്യാണം നടത്തി സീത ടീം പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. വിവാഹത്തിന്റെ അന്ന് മുതല്‍ സീതയുടെ ജീവിതത്തിലേക്ക് ആദി ലക്ഷ്മി എന്ന പേരില്‍ ഒരു വില്ലത്തി കൂടി കടന്ന് വന്നതോടെ പ്രേക്ഷകര്‍ വിചാരിക്കുന്നതിന്റെ അപ്പുറത്തേക്കാണ് സീരിയലിന്റെ യാത്ര. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകളുമായി ആദി ലക്ഷ്മി ഇന്ദ്രന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

സത്യം തുറന്ന് പറയാം..
സീതയുടെ പിതാവ് ശ്രീധരന്റെ മകളാണ് ആദി ലക്ഷ്മി. ഇക്കാര്യം വീട്ടുകാരെ അറിയിച്ച് പ്രശ്‌നമുണ്ടാക്കണ്ടെന്ന തീരുമാനത്തിലാണ് ഇന്ദ്രന്‍. അതിനാല്‍ പലപ്പോഴായി സീതയോട് നുണ പറഞ്ഞാണ് ഇന്ദ്രന്‍ പിടിച്ച് നില്‍ക്കുന്നത്. ഇത് കണ്ട് പിടിക്കുന്ന സീത പലപ്പോഴും ഇന്ദ്രനെ സംശയിക്കാനും തുടങ്ങിയിരുന്നു. ഇന്ദ്രനെ പൂര്‍ണമായും മനസിലാക്കുന്നൊരു ഭാര്യയാണ് സീതയെന്നും അതിനാല്‍ സീതയോടെ സത്യം തുറന്ന് പറയാമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്ന സീത തനിക്കൊരു സഹോദരിയുണ്ടെന്ന് അറിയുമ്പോള്‍ അവരെ സ്വീകരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു.

അച്ഛനും മകളും കണ്ട് മുട്ടുന്നു
യാദൃശ്ചികമായി അച്ഛനും മകളും തമ്മില്‍ കണ്ടുമുട്ടുന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ശ്രീധരനും ആദി ലക്ഷ്മിയും തമ്മില്‍ കണ്ട് മുട്ടുകയും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമാണ് സംസാരിച്ചിരിക്കുന്നത്. അച്ഛന്‍ ആദി ലക്ഷ്മിയെ കണ്ടതും മുന്‍പ് അവള്‍ വീട്ടില്‍ വന്നതിനെ കുറിച്ചും സീത ചില സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

രാമന്റെ കല്യാണം നടക്കുമോ?
സീത ഇന്ദ്രനെ വിവാഹം കഴിച്ചതോടെ മറ്റൊരു ജീവിതത്തിലേക്ക് കടക്കാന്‍ രാമനും തീരുമാനിച്ചിരുന്നു. രാമനെ പണ്ട് മുതല്‍ സ്‌നേഹിച്ചിരുന്ന ദേവികയായിരുന്നു വധു. എന്നാല്‍ രാമന്‍ ജാനകിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപ്പെടുന്നത് കണ്ടതോടെ ദേവിക വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇത് രാമനെ തളര്‍ത്തിയിരിക്കുകയാണ്. ഇനിയൊരു വിവാഹജീവിതം വേണ്ടെന്നുള്ള തീരുമാനത്തിലാണ് രാമനിപ്പോള്‍.


Click it and Unblock the Notifications