For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീതയും ഇന്ദ്രനും ഒന്നായി! ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ച്! പുതിയ പ്രമോ പുറത്തുവിട്ടു, കാണൂ!

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേരറുകയാണ്. സിനിമയിലൂം സീരിയലിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ സ്വാസികയാണ് സീതയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുങ്കുമപ്പൂവിലെ നന്മ നിറഞ്ഞ വില്ലനായ ഷാനവാസാണ് ഇന്ദ്രനായി എത്തിയത്. തുടക്കത്തില്‍ ചട്ടമ്പിത്തരവുമൊക്കെയായി നടന്നിരുന്ന ഇന്ദ്രനിപ്പോള്‍ നന്മയുടെ പര്യായമാണ്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് കൂടിയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

  ഫിക്‌സഡ് ലൊക്കേഷനില്‍ വെച്ച് ചിത്രീകരിക്കുന്ന രംഗങ്ങള്‍ എഡിറ്റ് ചെയ്ത് സമയത്തിനനുസരിച്ച് മാറ്റി സംപ്രേക്ഷണം ചെയ്യുന്ന പതിവ് ശൈലി മാറ്റി ഇന്ദ്രന്റെയും സീതയുടെയും കല്യാണം ലൈവായി നടത്തി ഞെട്ടിച്ചിരിക്കുകയാണ് ചാനല്‍. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ഫ്‌ളവേഴ്‌സ് ചാനലിലെ മുന്‍നിര പരിപാടികളിലെ താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ചാനല്‍. ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പര വൈകിട്ട് 6.30യ്ക്കാണ് പ്രേക്ഷേപണം ചെയ്യുന്നത്.
  ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫ്ളവേഴ്സ് ചാനല്‍

   സീത-ഇന്ദ്രന്‍ വിവാഹം

  സീത-ഇന്ദ്രന്‍ വിവാഹം

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജാഡികളാണ് ഇന്ദ്രനും സീതയും. തുടക്കത്തില്‍ ഇന്ദ്രന്റെ നിലപാടുകളും പെരുമാറ്റവുമൊന്നും സീതയ്ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഇഷ്ടമായിരുന്നില്ല. സീതയാവട്ടെ രാമനാണ് തന്റെ ജീവിതപങ്കാളിയെന്ന് പരസ്യമായി വ്യക്തമാക്കിയിട്ട് പോലും ഒഴിഞ്ഞുപോവാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. തന്നാലാവും വിധം അവരെ ദ്രോഹിക്കാന്‍ ഇന്ദ്രനും മുന്നിലുണ്ടായിരുന്നു. പുരാണത്തിലെ രാമനപ്പോലെയായിരുന്നുവെങ്കിലും മരണത്തിലേക്ക് നടന്നടുക്കുകയാണ് താനെന്ന് മനസ്സിലാക്കിയതോടെ രാമന്‍ സീതയെ ഇന്ദ്രനിലേക്ക് ഏല്‍പ്പിക്കുകയായിരുന്നു. ഇന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്കും അടുപ്പത്തിനുമൊക്കെ വഴിയൊരുങ്ങിയത് അങ്ങനെയായിരുന്നു.

  ചരിത്രത്തില്‍ ഇടംനേടി

  ചരിത്രത്തില്‍ ഇടംനേടി

  മിനിസ്‌ക്രീന്‍ പരമ്പരകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് സീത ഇന്ദ്രന്‍ വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗംഭീരമായ പ്രമോ വീഡിയോയും പുറത്തുവിട്ടിരുന്നു. ലൈവായാണ് ഈ വിവാഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സീതയേയും ഇന്ദ്രനേയും കാണാനും നേരിട്ട് അനുഗ്രഹിക്കാനുമായി ആയിരക്കണക്കിന് പേരാണ് എത്തിയത്. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വീഡിയോ കോള്‍ ചെയ്ത് താരങ്ങളോട് സംവദിക്കാനുള്ള അവസരവും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

  അതിഥികളായി നിരവധി പേര്‍

  അതിഥികളായി നിരവധി പേര്‍

  ഫ്‌ളവേഴ്‌സ് ചാനലിലെ വ്യത്യസ്തങ്ങളായ പരിപാടിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയവരെല്ലാം ഇന്ദ്രന്‍-സീത വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഉപ്പും മുളകും കുടുംബാംഗങ്ങളെക്കൂടാതെ ടമാര്‍ പഠാര്‍ സംഘവും വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. രണ്ട് മണിക്കൂറിലധികം സമയമെടുത്തായിരുന്നു വിവാഹ എപ്പിസോഡ് പൂര്‍ത്തിയായത്. ഇത്തവണയെങ്കിലും ഇരുവരും കെട്ടുമോയെന്ന സംശയം ഉന്നയിച്ചവരെ സംബന്ധിച്ച് ആ സ്വപ്‌ന മുഹൂര്‍ത്തമായിരുന്നു ഞായറാഴ്ച അരങ്ങേറിയത്. ലക്ഷക്കണക്കിന് പേരാണ് ലൈവായി പരമ്പര കണ്ടത്.

  മുടക്കാനുള്ള ശ്രമം വിലപ്പോയില്ല

  മുടക്കാനുള്ള ശ്രമം വിലപ്പോയില്ല

  സീതയും ഇന്ദ്രനും ഒന്നിക്കുന്നത് തടയാനായി നിരവധി പേര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും വിലപ്പോയില്ലെന്നുള്ളതാണ് വാസ്തവം. ഇന്ദ്രനെ ജീവനുതുല്യം സ്‌നേഹിക്കുന്ന കഥാപാത്രമായി അവസാന നിമിഷം പ്രത്യക്ഷപ്പെട്ട ശാലു കുര്യനടക്കമുള്ള അഭിനേതാക്കള്‍ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. വിവാഹത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് എസിപി അന്നക്കുട്ടിയും സംഘവുമുണ്ടായിരുന്നു. ഇന്ദ്രനെതിരെയുള്ള ആക്രമണത്തെ തടുക്കാന്‍ രാമനെത്തിയതായിരുന്നു മറ്റൊരു പ്രത്യേകത.

  പുതിയ പ്രമോ

  വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ പുതിയ പ്രമോയെത്തിയിട്ടുണ്ട്. കാണാം.

  English summary
  Seetha latest promo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X