പ്രണയം നിര്‍ത്തി, ഇനി മരണവും കൊലപാതക പരമ്പരകളും! സീത സീരിയലില്‍ സംഭവിക്കുന്നതെന്താണ്?
മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ സീരിയലാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീത രസകരമായ ഓരോ എപ്പിസോഡുകളിലൂടെയും മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. അടുത്ത കാലം വരെയും പ്രണയത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളായിരുന്നു സീതയിലൂടെ കാണിച്ചിരുന്നത്. എന്നാലിപ്പോള്‍ കൊലപാതകവും കേസുകളും അടിയും പിടിയും ജഗപൊഗ ബഹളമാണ് സീരിയലില്‍.

സീരിലിലെ നായിക നായകന്മാരായ ഇന്ദ്രന്റെയും സീതയുടെയും പ്രണയം കാണാനായിരുന്നു ഒരു വിഭാഗം ആരാധകര്‍ എത്തിയിരുന്നത്. ഇപ്പോള്‍ ഇന്ദ്രന്റെ അച്ഛന് രണ്ടാമതൊരു ഭാര്യ ഉണ്ടെന്നും അതില്‍ മക്കളുണ്ടെന്നമുള്ള സത്യം പുറത്ത് വന്നിരിക്കുകയാണ്. തന്റെ സഹോദരിയെ കൊന്നവരോട് പക തീര്‍ക്കാന്‍ ഇറങ്ങുന്ന ധര്‍മ്മന്‍ ജയിലില്‍ പോവുന്നു. ഇതിനിടെ അനിരുദ്ധന്‍ എന്ന കഥാപാത്രവും കൊലപാതക കേസില്‍ അകത്തേക്ക് പോവുന്നതാണ് അവസാന എപ്പിസോഡ് വരെ കാണിച്ചിരിക്കുന്നത്.
അറിയാതെ ഇരുന്ന സത്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ജയിലില്‍ നിന്നും തന്റെ സഹോദരിയെ കൊന്നത് അനിരുദ്ധനാണെന്ന് തിരിച്ചറിയുകയാണ് ധര്‍മ്മന്‍. അനിരുദ്ധനെയും ധര്‍മ്മനെയും ജയിലിലെ ഒരു സെല്ലില്‍ അടക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ധര്‍മ്മന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്തായാലും പ്രണയത്തെ ആസ്പദമാക്കിയുള്ള നിമിഷങ്ങള്‍ താല്‍കാലികമായി നിര്‍ത്തി ട്വിസ്റ്റോട് ട്വിസ്റ്റിലാണ് സീത സീരിയല്‍ ഇപ്പോള്‍.


Click it and Unblock the Notifications