ആദ്യത്തെ കണ്‍മണിയ്ക്ക് കാത്തിരിക്കുന്ന ഇന്ദ്രനും സീതയും! വില്ലത്തി ഒപ്പിച്ച പണി ഫലിക്കുമോ?
ഫ്‌ളവേഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് സീത. നടി സ്വാസിക വിജയ്, ഷാനവാസ് ഷാനു എന്നിവര്‍ നായിക നായകന്മാരായി അഭിനയിക്കുന്ന സീരിയല്‍ അതിവേഗമാണ് യുവാക്കള്‍ക്കിടയില്‍ തരംഗമാവുന്നത്. സീരിയലുകളോട് വിമുഖത പ്രകടിപ്പിച്ചിരുന്ന യുവാക്കള്‍ സീതയുടെ ആരാധകരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്ദ്രനും സീതയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാമായിരുന്നു സീരിയല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സീതയും ഇന്ദ്രനും ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. സന്തോഷകര ദിവസങ്ങള്‍ ഓരോന്ന് വരുമ്പോള്‍ മോശം കാര്യങ്ങള്‍ പിന്നാലെ എത്തുമെന്ന അവസ്ഥയാണിപ്പോള്‍. ഒരു ഘട്ടത്തില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറി കൊണ്ടിരിക്കുന്ന സീരിയലില്‍ രണ്ട് വില്ലത്തികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒന്ന് സീതയുടെ സഹോദരിയായിട്ടെത്തിയ ആദിലക്ഷ്മിയും ഇന്ദ്രന്റെ ബിസിനസ് പാര്‍ട്ട്‌നറുമാണ്. സീതയുടെ കുടുംബത്തിലും ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുന്ന പ്രവര്‍ത്തികളുമായിട്ടാണ് ഇരുവരുമിപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്.

ഗര്‍ഭിണിയായ സീത ഭര്‍ത്താവിനോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. തനിക്ക് പായസം കുടിക്കണമെന്ന് ആഗ്രഹമാണ് സീത മുന്നോട്ട് വെക്കുന്നത്. അച്ഛനും ഇന്ദ്രനും കൂടി അത് സാധിച്ച് കൊടുക്കുന്നു. ഈ സന്തോഷത്തിനിടെ ആദിലക്ഷ്മിയ്ക്ക് ഡോക്ടര്‍ പദവി കിട്ടിയത് ആഘോഷിക്കപ്പെടാതെ പോവുന്നു. ഇതില്‍ ദേഷ്യം പ്രകടിപ്പിക്കുന്ന ആദിലക്ഷ്മി എന്തോ ചതി ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വന്ന പ്രമോ വീഡിയോയില്‍ വ്യക്തമാവുന്നത്.
വേദന കൊണ്ട് പുളയുന്ന സീതയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയാണ്. തന്നെ വേദനിപ്പിച്ചതിന് ദൈവം കൊടുത്ത ശിഷയാണിതെന്നാണ് ആദിലക്ഷ്മി പറയുന്നത്. നേരത്തെ മുതല്‍ ആദിലക്ഷ്മിയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടാത്ത ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത് കുറച്ച് ഓവറാണെന്നും ആദിലക്ഷ്മിയെ മാറ്റണമെന്നുമൊക്കെയാണ് പലരുടെയും ആവശ്യം.


Click it and Unblock the Notifications