For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ ഇങ്ങനെയൊക്കെ ട്വിസ്റ്റ് കൊണ്ട് വരാമോ? സീതയുടെയും ഇന്ദ്രന്റെയും കഥയില്‍ പുതിയ ട്വിസ്റ്റ്

  |

  കണ്ണീര്‍ സീരിയലുകളെ ഒരു കാലത്ത് കളിയാക്കിയിരുന്നവര്‍ ഇന്ന് പല സീരിയലുകളുടെയും സ്ഥിരം പ്രേക്ഷകരാണ്. അത്തരത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള സീരിയലാണ് ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത. തുടക്കം മുതല്‍ വലിയ പ്രേക്ഷക പിന്തുണ ലഭിച്ച സീത ഓരോ ദിവസവും ഹിറ്റായി തുടരുകയാണ്. മറ്റ് പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള അവതരണമാണ് സീതയെ ഹിറ്റാക്കിയത്.

  ചില ദിവസങ്ങളില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിച്ച് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് സീത ടീം. സീരിയലിനകത്ത് കിടിലന്‍ ട്വിസ്റ്റുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ വിഷു ആശംസകളുമായി സീതയുടെ അണിയറ പ്രവര്‍ത്തകരെല്ലാം എത്തിയിരിക്കുകയാണ്. രസകരമായ ഈ വീഡിയോ ഫേസ്ബുക്കിലൂടെ തരംഗമായിരിക്കുകയാണ്.

  ഫ്ളവേഴ്‌സിന്റെ ഹിറ്റ് സീരിയല്‍

  ഫ്ളവേഴ്‌സിന്റെ ഹിറ്റ് സീരിയല്‍

  ഫ്ളവേഴ്‌സ് ചാനലിലെ എല്ലാ പരിപാടികളും ജനപ്രീതി നേടിയാണ് മുന്നോട്ട് പോവുന്നത്. ഉപ്പും മുളകും, കോമഡി ഉത്സവം, തുടങ്ങിയ പരിപാടികള്‍ക്കൊപ്പം സീരിയലുകളും വമ്പന്‍ ഹിറ്റാണ്. സീത സീരിയലാണ് അതില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. രാജേഷ് പുത്തന്‍പുരയിലിന്റെ തിരക്കഥയില്‍ ഗീരിഷ് കോന്നി സംവിധാനം ചെയ്യുന്ന സീരിയല്‍ 700 എപ്പിസോഡിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. 2017 ലായിരുന്നു സീരിയല്‍ ആരംഭിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചിന്താവിശ്ഷടയായ സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് പരമ്പര വന്നത്.

  വിഷു ആശംസകള്‍

  സീത സീരിയലിലെ മൂന്ന് നായികമാര്‍ക്കൊപ്പം സീരിയലിലെ നായകന്മാരില്‍ ഒരാളായ ധര്‍മനാണ് വിഷു, ഈസ്റ്റര്‍ ആശംസകളുമായി ഫേസ്ബുക്കിലെത്തിയത്. സീത ആരംഭിച്ചതിന് ശേഷം മൂന്നാമത്തെ വിഷു ആണ് ഇത്തവണ ആഘോഷിക്കുന്നത്. അതില്‍ രണ്ട് പേര്‍ സീതയുടെ സെര്‌റില്‍ നിന്നും ആദ്യത്തെ വിഷു ആഘോഷിക്കുന്നവരുമാണ്. ഇക്കാര്യങ്ങളെല്ലാം താരങ്ങളാണ് വെളിപ്പെടുത്തിയത്. സാധാരണ സീതയുടെ സെറ്റിലുണ്ടാവുന്ന പിറന്നാള്‍ ആഘോഷങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം അതിഗംഭീരമായി ആഘോഷിക്കപ്പെടാറുണ്ട്. അതുപോലെ വിഷു ഒരു ഉത്സവമായിരിക്കുമെന്നാണ് താരങ്ങള്‍ പറയുന്നത്.

  താരങ്ങള്‍ ഇവരാണ്

  താരങ്ങള്‍ ഇവരാണ്

  സീത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്വാസികയാണ്. നായകനായ ഇന്ദ്രനെ ഷാനവാസ് ഷാനു അവതരിപ്പിക്കുന്നു. വില്ലനായി എത്തിയ ധര്‍മന്‍ ഇപ്പോള്‍ നായകനായി മാറി കൊണ്ടിരിക്കുകയാണ്. റോണ്‍സണ്‍ വിന്‍സന്റ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്‍ച്ചനയായി ശ്രുതി, ആദി ലക്ഷ്മിയായി ഷാലു കുര്യന്‍, ശ്രീരാമനായി ബിപിന്‍ ജോസ്, ശ്രീധരനായി ടിഎസ് രാജു തുടങ്ങിയവരാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങള്‍. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണ്.

  ലൈവ് കല്യാണം

  ലൈവ് കല്യാണം

  കഴിഞ്ഞ വര്‍ഷം സീത സീരിയല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് ഒരു ലൈവ് കല്യാണത്തിലൂടെയായിരുന്നു. പരമ്പരയിലെ കഥാപാത്രങ്ങളായ സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവായി നടത്തിയാണ് പരമ്പര പ്രേക്ഷകരെ അതിശയിപ്പിച്ചത്. മലയാള സീരിയലുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം ഉണ്ടായത്. വിവാഹശേഷം സിനിമാകഥയെ വെല്ലുന്ന പ്രകടനമായിരുന്നു സീതയുടെയും ഇന്ദ്രന്റെയും. ഇരുവരുടെയും പ്രണയമാണ് ശ്രദ്ധേയം. സിനിമകളെ കടത്തിവെട്ടുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ച വെക്കുന്നത്. ഇതോടെ ആരാധകരുടെ എണ്ണം കൂടി.

   ഇന്ദ്രനെ കൊന്നിട്ടുള്ള ട്വിസ്റ്റ്

  ഇന്ദ്രനെ കൊന്നിട്ടുള്ള ട്വിസ്റ്റ്

  ഹണി മൂണ്‍ ട്രിപ്പിന് ഇറങ്ങിയ ഇന്ദ്രനെയും സീതയെയും വില്ലന്മാര്‍ ആക്രമിക്കുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ഇന്ദ്രന്‍ മരിക്കുകയും സീത രക്ഷപ്പെടുകയുമാണ്. ഇന്ദ്രനെ കൊന്നിട്ടുള്ള ട്വിസ്റ്റ് ആരാധകരുടെ ഹൃദയം തകര്‍ത്തു. ഇന്ദ്രേനെ തിരിച്ച് കൊണ്ട് വരണമെന്ന ആവശ്യവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തി. അദ്ദേഹത്തെ വേഗം തിരിച്ച് കെണ്ട് വരണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം. ഇന്ദ്രനെ കൊന്നതോടെ സീരിയല്‍ തന്നെ അവസാനിച്ചെന്നും സീരിയലിന്റെ റേറ്റിംഗ് കുത്തനെ ഇടിയുമെന്നും പലരും പറഞ്ഞിരുന്നു. മാത്രമല്ല ഷാനവാസിന് പകരം മറ്റൊരു ഇന്ദ്രനെ കൊണ്ട് വന്നാല്‍ അതോടെ പ്രേക്ഷകര്‍ സീരിയല്‍ കാണുന്നത് നിര്‍ത്തുമെന്നും ആരാധകര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന് നേരെ വധഭീഷണി കൂടി വന്നതോടെ ഇന്ദ്രന്‍ സീരിയലിലേക്ക് തിരിച്ചെത്തി.

   രണ്ട് സീരിയലുകാര്‍ ഒന്നിച്ച്

  രണ്ട് സീരിയലുകാര്‍ ഒന്നിച്ച്

  മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്ന ഇന്ദ്രന്‍ സീതയ്‌ക്കൊപ്പം വീണ്ടും യാത്രയിലാണ്. ഇവര്‍ക്കൊപ്പം ധര്‍മനുമുണ്ട്. ഇവര്‍ മാത്രമല്ല ഫളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ താരങ്ങളും ഈ യാത്രയിലുണ്ട്. സീതയും ഇന്ദ്രനും ഹണിമൂണിന് പോവുന്ന സ്ഥലത്ത് വെച്ച് അരയന്നങ്ങളുടെ വീട്ടിലെ ഇണക്കുരുവികളായ ലില്ലിയെയും സുബ്രഹ്മണ്യത്തെയും കണ്ടുമുട്ടുകയാണ്.
  രണ്ട് സീരിയലുകളിലെയും നായിക നായകന്മാര്‍ ഒരു ഹൗസ് ബോട്ടിനുള്ളില്‍ ഹണിമൂണ്‍ അടിച്ച് പൊളിച്ച് ആഘോഷിക്കുകയാണ്. മലയാളത്തിലെ സീരിയലുകളുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്.

  പുതിയ ട്വിസ്റ്റ്

  പുതിയ ട്വിസ്റ്റ്

  ഹൗസ് ബോട്ടിലെത്തിയതിന് ശേഷമാണ് ഇപ്പോഴത്തെ നായകന്മാരായ ഇന്ദ്രനും ധര്‍മനും അവരുടെ അച്ഛനെ കണ്ടുമുട്ടുകയാണ്. അമ്മയെ പറ്റിച്ച് നാട് വിട്ട അച്ഛനെ കൊല്ലണമെന്ന ആഗ്രഹവുമായിട്ടാണ് ധര്‍മന്‍ നടക്കുന്നത്. അതിനിടെയാണ് ധര്‍മന്റെ അച്ഛനും തന്റെ അച്ഛനും ഒരാളാണെന്ന് ഇന്ദ്രന്‍ തിരിച്ചറിയുന്നത്. ഇതിനിടെ അദ്ദേഹത്തെ ആരോ കായലില്‍ കൊന്ന് തള്ളിയിരിക്കുകയാണ്. ഇതോടെ സീരിയലില്‍ പുതിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

  English summary
  Seetha team sends Vishu greetings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X