അനിരുദ്ധനെ ജീവിതത്തിലും ഭര്‍ത്താവാക്കിയ അമ്പിളി ദേവി!സീതയിലെ ട്വിസ്റ്റാണോ വിവാഹത്തിലേക്ക് നയിച്ചത്?
പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്. അഭിനയത്തിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ചാണ് താരം മുന്നേറിയത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം പരമ്പരകളിലൂടെയാണ് തിരിച്ചെത്തിയത്. വിരലിലെണ്ണാവുന്ന സിനിമകളിലേ താരം അഭിനയിച്ചിട്ടുള്ളൂവെങ്കിലും മിക്ക കഥാപാത്രവും അഭിനയപ്രാധാന്യമുള്ളതായിരുന്നു. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം താരം അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ അമ്പിളി ദേവി സീതയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫളവേഴ്‌സ് ചാനലിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്.
സീതയിലെ സഹതാരമായ ആദിത്യന്‍ ജയനുമായുള്ള അമ്പിളി ദേവിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇരുവരും അഭിനയിക്കുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീിതത്തിലും ഒരുമിച്ച് മുന്നേറാന്‍ തീരുമാനിച്ച നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് നിരവധി പേരെത്തിയിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിജയകരമായി മുന്നേറുന്ന പരമ്പരകളിലൊന്ന് കൂടിയായ സീതയാണ് ഇരുവരേയും കൂട്ടിമുട്ടിച്ചത്. സീതയിലെ ട്വിസ്റ്റുകളെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ. വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

സീതയിലേക്കെത്തിയത്
ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പരയാണ് സീത. വിജയകരമായി മുന്നേറുന്ന സീരിയലുകളിലൊന്നാണിത്. പരമ്പരയിലെ താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വാസികയും ഷാനവാസുമാണ് നായികയും നായകനുമെങ്കിലും നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്കൊടുവിലാണ് കൂടുതല്‍ താരങ്ങള്‍ പരമ്പരയിലേക്കെത്തിയത്. ബിപിന്‍ ജോസ്, അമ്പിളി ദേവി, ആദിത്യന്‍ ജയന്‍ തുടങ്ങി താരങ്ങളേറെയാണ്. ഇടയ്ക്ക് വെച്ചാണ് അമ്പിളി ദേവി പരമ്പരയിലേക്കെത്തിയതെന്ന് പ്രേക്ഷകര്‍ പറയുന്നു. അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരമെത്തിയത്.

ജാനകി എന്ന കഥാപാത്രം
ജാനകി എന്ന കഥാപാത്രമായാണ് അമ്പിളി ദേവിയെത്തിയത്. വിവിധ പരമ്പരകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അമ്പിളി ദേവിക്ക് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ വരവ്. സീരിയലിന് പുറമെ സ്റ്റേജ് പരിപാടികളിലും നൃത്ത പരിപാടികളിലുമൊക്കെ താരം സാന്നിധ്യം അറിയിച്ചിരുന്നു. മകന് വേണ്ടിയായിരുന്നു ഇടയ്ക്ക് വെച്ച് ഇടവേളയെടുത്തതെന്നും വീണ്ടും തിരികയെത്തുമെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. തിരിച്ചുവരവില്‍ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്.

രാമനോട് ഇഷ്ടം
രാമന്റെ കളിക്കൂട്ടുകാരിയും ബാല്യകാല സുഹൃത്തുമാണ് ജാനകി. ഇരുവരും തമ്മിലുള്ള സൗഹൃദമായിരുന്നു പിന്നീട് പരമ്പരയില്‍ കാണിച്ചത്. എന്നാല്‍ സീതയുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും അകലുകയായിരുന്നു. ഇടക്കാലത്ത് രാമന്‍ സീതയെ ഉപേക്ഷിച്ചപ്പോള്‍ തുണയായെത്തിയത് ജാനകിയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹിതരാവുമെന്നായിരുന്നു പലരും കരുതിയതെങ്കിലും അവിടെയുമൊരു ട്വിസ്റ്റായിരുന്നു കാത്തിരുന്നത്.

വിവാഹം?
ഇന്ദ്രനുമായി ജാനകിയുടെ വിവാഹം തീരുമാനിക്കുകയായിരുന്നു പിന്നീട്. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവില്‍ ആ വിവാഹം നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് ഇന്ദ്രന്‍ സീതയെ ജീവിതസഖിയാക്കിയത്. പരമ്പര മുന്നേറുന്നതിനിടയില്‍ ശക്തമായ കഥാപാത്രമായി മാറുകയായിരുന്നു ജാനകി. അമ്പിളി ദേവിയില്‍ ഈ കഥാപാത്രം ഭദ്രമാണെന്ന് പ്രേക്ഷകരും വ്യക്തമാക്കിയിരുന്നു.

അനിരുദ്ധനുമായി വിവാഹം
അനിരുദ്ധനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആദിത്യന്‍ ജയനായിരുന്നു. ജയന്റെ കുടുംബത്തിലെ ഇളംതലമുറക്കാരനായ ആദിത്യന്‍ സിനിമയിലും സീരിയലുകളിലുമായി സജീവമാണ്. ഇടയ്ക്ക് വെച്ചാണ് ഈ താരം പരമ്പരയിലേക്കെത്തിയത്. ജാനകിയുടെ ഭര്‍ത്താവായാണ് താരമെത്തിയത്്. സീരിയലില്‍ മാത്രമല്ല ജീവിതത്തിലും വിവാഹിതരായിരിക്കുകയാണ് ഈ ദമ്പതികള്‍.

മികച്ച കെമിസ്ട്രി
ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രിയുമായി മുന്നേറുന്ന പല താരങ്ങളും ജീവിതത്തിലും ഒരുമിച്ചിരുന്നു. ആ ലിസ്റ്റിലേക്കാണ് അമ്പിളി ദേവിയും ആദിത്യയും ഇടംപിടിച്ചത്. ഇവരുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പരമ്പരയിലെ ട്വിസ്റ്റാണോയെന്നായിരുന്നു പലരും ആദ്യം കരുതിയത്. വര്‍ഷങ്ങളായി ഇരുകുടുംബങ്ങളും അടുത്തറിയാമെന്നും വിവാഹത്തെക്കുറിച്ച് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് താരം പറഞ്ഞത്. അമ്പിളി ദേവി വിവാഹ മോചിതയാണെന്ന കാര്യം പോലും പുറത്തുവന്നത് ഇപ്പോഴാണെന്നാണ് മറ്റ് ചിലര്‍ പറഞ്ഞത്.


Click it and Unblock the Notifications