For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അണിഞ്ഞൊരുങ്ങിയെത്തിയപ്പോള്‍ ആര്യ നിരാശപ്പെടുത്തി, ആ തീരുമാനം വല്ലാതെ വേദനിപ്പിച്ചുവെന്ന് സീതാലക്ഷ്മി

  |

  തെന്നിന്ത്യന്‍ താരമായ ആര്യ അടുത്തിടെയായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിവാഹം നടത്തുന്നതിനായി സ്വീകരിച്ച വേറിട്ട മാര്‍ഗമാണ് താരത്തെ വാര്‍ത്താതാരമാക്കി മാറ്റിയത്. കളേഴ്‌സ് ചാനലിലായിരുന്നു ആര്യയുടെ റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈ പ്രക്ഷേപണം ചെയ്തത്. ആര്യയ്ക്ക് പരിണയം എന്ന പേരിലും പ്രക്ഷേപണം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു പരിപാടിക്ക് ലഭിച്ചത്.

  ആര്യയുടെ തീരുമാനം കടുത്തുപോയി, കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ട്, പക്ഷേ അവരത് ചെയ്യില്ല!

  ആരെയായിരിക്കും ആര്യ വധുവായി തിരഞ്ഞെടുക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അവസാനത്തെ മൂന്നുപേരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാവിധ കണക്കുകൂട്ടലുകളെയും തെറ്റിച്ച് താരം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. അവസാനത്തെ മൂന്നപേരിലൊരാളും മലയാളിയുമായ സീതാലക്ഷ്മി ഇതേക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

  ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം, ആര്യയോട് വരലക്ഷ്മി, പൊതുവേദിയിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

  വേദനിപ്പിച്ച തീരുമാനമായിരുന്നു

  വേദനിപ്പിച്ച തീരുമാനമായിരുന്നു

  മൂന്നുപേരില്‍ ആരെയായിരിക്കും ആര്യ തിരഞ്ഞെടുക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ച തങ്ങള്‍ക്കിടയില്‍ത്തന്നെ അരങ്ങേറിയിരുന്നുവെന്ന് അവര്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സീതാലക്ഷ്മി പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. വധുവായി അണിഞ്ഞൊരുങ്ങിയാണ് ഗ്രാന്‍റ് ഫിനാലെയില്‍ പങ്കെടുക്കാനെത്തിയത്. അപ്രതീക്ഷിതമായി അദ്ദേഹം ആരെയും തിരഞ്ഞെടുക്കുന്നില്ലെന്ന് ആര്യ അറിയിച്ചപ്പോള്‍ ആകെ തളര്‍ന്നുപോയിരുന്നു.

  കുടുംബാംഗങ്ങളുടെ പ്രതികരണം

  കുടുംബാംഗങ്ങളുടെ പ്രതികരണം

  ആര്യയുടെ പ്രതികരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു. എല്ലാവരുടെ കുടുംബാഗംങ്ങളും ശരിക്കും ഞെട്ടിയിരുന്നു. വിവാഹത്തിന്റെ കാര്യമല്ലേ, ആരെയും നിര്‍ബന്ധിപ്പിച്ച് ഒന്നും ചെയ്യിപ്പിക്കാന്‍ പറ്റില്ലല്ലോ, ആര്യ അവസാന നിമിഷം വരെ ട്വിസ്റ്റ് നല്‍കുന്ന വ്യക്തിയാണ്. അത്തരത്തില്‍ എന്തെങ്കിലും ട്വിസ്റ്റുണ്ടാവുമെന്നായിരുന്നു കരുതിയത്. പക്ഷേ സംഭവിച്ചതെല്ലാം പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

  പക്വതയുള്ള തീരുമാനം

  പക്വതയുള്ള തീരുമാനം

  ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ച് ആര്യ തീരുമാനം അറിയിച്ചപ്പോള്‍ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അവതാരക നന്ദി അറിയിച്ചതിനോടൊന്നും അപ്പോള്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പിന്നീട് ശാന്തമായി ആലോചിച്ചപ്പോഴാണ് ആര്യയുടെ തീരുമാനം ശരിയായിരുന്നുവെന്ന് മനസ്സിലായത്. ആരെയും വേദനിപ്പിക്കാതിരിക്കാനാണല്ലോ അദ്ദേഹം ശ്രമിച്ചതെന്നും അവര്‍ പറയുന്നു.

  സഹോദരനെ തിരിച്ചുകിട്ടി

  സഹോദരനെ തിരിച്ചുകിട്ടി

  കുട്ടിക്കാലത്ത് താനും സഹോദരനും തമ്മില്‍ വലിയ അടുപ്പമായിരുന്നുവെങ്കിലും ഇടയ്‌ക്കെവിടെയോ വെച്ച് അത് നഷ്ടപ്പെട്ട പോലെ അനുഭവപ്പെട്ടിരുന്നു. പരിപാടിക്കിടയില്‍ അറിയാതെ പറഞ്ഞുപോയതായിരുന്നു അത്. എന്നാല്‍ ആസംഭവത്തിന് ശേഷം ചേട്ടനുമായി പഴയ പോലെ അടുപ്പവും സുരക്ഷയും കരുതലുമൊക്കെ ലഭിച്ചുതുടങ്ങിയെന്നും സീതാലക്ഷ്മി പറയുന്നു.

  ചേട്ടനെ അറിയിച്ചിരുന്നില്ല

  ചേട്ടനെ അറിയിച്ചിരുന്നില്ല

  ബാങ്ക് ഓഫീസറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ജോലി ഉപേക്ഷിച്ച് ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇതേക്കുറിച്ച് ആദ്യമായി സൂചിപ്പിച്ചപ്പോള്‍ തന്നെ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. ചേട്ടനോട് പറയാതെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ ഇടയ്ക്ക് വെച്ചുള്ള തുറന്നുപറച്ചിലിലൂടെ ആ അവസ്ഥയേയും വളരെ കൂളായി മാനേജ് ചെയ്യാന്‍ സാധിച്ചു.

  ആര്യയുടെ തീരുമാനം

  ആര്യയുടെ തീരുമാനം

  അടുത്ത് തന്നെ തന്റെ വധു ആരാണെന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. തന്നെയാണ് തിരഞ്ഞെടുക്കുന്നതില്‍ താന്‍ യേസ് മൂളും. പക്ഷേ അതിനായുള്ള കാത്തിരിപ്പിലല്ല താന്‍. തന്റെ ഭാവി പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയാണ്. പരിപാടിയില്‍ പങ്കെടുത്തതോടെ നിരവധി സുഹൃത്തുക്കളെ ലഭിച്ചുവെന്നും സീതാലക്ഷ്മി പറയുന്നു.

  English summary
  Seethalakshmi about Enga Veetu Mapillai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X