ആര്യ വേറെ ലെവല്‍, കടവുള്‍ മാതിരി, ശ്വേതയോട് മത്സരിക്കുമ്പോഴാണ് ആകെ ടെന്‍ഷനായതെന്ന് സീതാലക്ഷ്മി!
തമിഴകത്തിന്റെ സ്വന്തം താരമായ ആര്യയോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. മലയാളികള്‍ക്കും സ്വീകാര്യനാണ് ആര്യ എന്നാല്‍ അടുത്തിടെ താരം നടത്തിയ റിലായലിറ്റി ഷോയാണ് താരത്തെ വെട്ടിലാക്കിയത്. അവസാന ഘട്ടത്തിലെത്തിയ മൂന്നുപേരില്‍ നിന്നും ആരെയായിരിക്കും ആര്യ തിരഞ്ഞെടുക്കുന്നതെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ തീരുമാനം അറിയിച്ചത്. ഇവരില്‍ നിന്നും ആരെയും തിരഞ്ഞെടുക്കുന്നില്ലെന്നായിരുന്നു ആര്യ അറിയിച്ചത്.
സീതാലക്ഷ്മി, അഗത, സൂസന്‍ എന്നിവരായിരുന്നു ഗ്രാന്‍റ് ഫിനാലെയിലേക്ക് എത്തിയത്. പരിപാടിയുടെ ഗ്രാന്‍റ് ഫിനാലെ കഴിഞ്ഞതിന് ശേഷം പ്രതികരണവുമായി മത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സീതാലക്ഷ്മി പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആര്യയെക്കുറിച്ച് പരിപാടിയില്‍ പങ്കെടുത്തവരെല്ലാം വാചാലരായിരുന്നു. താരം മറ്റുള്ളവരോട് ഇടപഴകുന്ന രീതിയെക്കുറിച്ചായിരുന്നു പലരും സംസാരിച്ചത്. ഇത് തന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സീതാലക്ഷ്മി പറയുന്നു. ആര്യയുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും താരം പറയുന്നു.

ബാങ്കുദ്യോഗസ്ഥയായിരുന്നു സീതാലക്ഷ്മി. മോഡലിങ്ങ് രംഗത്തെത്തിയതോടെ താരം ജോലി ഉപേക്ഷിക്കുകയായിരുന്നു. ജോലി ഉപേക്ഷിച്ച് ഈ രംഗത്തേക്കിറങ്ങിയതില്‍ പശ്ചാത്താപം തോന്നിയിരുന്നില്ലെന്ന് സീതാലക്ഷ്മി പറയുന്നു. വിശാലിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് തീരുമാനമെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ജാമിയോട് ചോദിക്കണമെന്നായിരുന്നു മറുപടി.

ആര്യയുമായി മറ്റ് മത്സരാര്‍ത്ഥികള്‍ അടുത്തിടപെടുന്നതിനോടൊന്നും പ്രത്യേകിച്ച് വിരോധമൊന്നും തോന്നിയിരുന്നില്ല. അവസാന നിമിഷം എലിമിനേഷനിലൂടെ താന്‍ പുറത്ത് പോവേണ്ടി വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും സീതാലക്ഷ്മി പറയുന്നു. ശ്വേത അടുത്ത സുഹൃത്തായതിനാല്‍ അവളോട് മത്സരിക്കുമ്പോഴായിരുന്നു താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.


Click it and Unblock the Notifications