»   » ഭിന്നലൈംഗികത, ചാനല്‍ പരിപാടിയ്ക്കിടെ ചെരുപ്പൂരി അടിയ്ക്കും എന്ന് ഗീത; വീഡിയോ വൈറലാകുന്നു

ഭിന്നലൈംഗികത, ചാനല്‍ പരിപാടിയ്ക്കിടെ ചെരുപ്പൂരി അടിയ്ക്കും എന്ന് ഗീത; വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഭിന്നലൈംഗിക വ്യക്തിത്വമുള്ള ജോഡികളെ പരസ്യമായി ആക്ഷേപിച്ച് നടി ഗീത. സീ തെലുങ്ക് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബതുകു ജാതക ബന്ദി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോഡികളെയാണ് അവതാരികയായ ഗീത കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരിടമെന്ന രീതിയില്‍ നടത്തുന്ന പരിപാടിയാണ് ബതുകു ജാതക ബന്ദി. ഒക്ടോബര്‍ 31 സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലായിരുന്നു എല്‍ ജി ബി ടി ക്യു വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ നടിയുടെ പരമാര്‍ശം

പ്രശ്‌നം

ഇരുപതുകാരിയായ പെണ്‍കുട്ടിയും, അവള്‍ക്കൊപ്പം പുരുഷനായി ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന 23 കാരിയുമാണ് പരിപാടിയില്‍ പങ്കെടുത്തത്. മാതാപിതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ച് ഒരുമിച്ച് ജീവിയ്ക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. അതിന്റെ ഭാഗമായി മാതാപിതാക്കള്‍ക്കൊപ്പമാണ് പരിപാടിയില്‍ പങ്കെടുത്തത്.

മൃദുവായി സംസാരിച്ചു തുടങ്ങി

പ്രശ്‌നങ്ങളെ കുറിച്ച് ചെറുവിവരങ്ങള്‍ ലഭിച്ച ശേഷം, പുരുഷനായി ജീവിക്കാന്‍ ആഗ്രഹിയ്ക്കുന്ന പെണ്‍കുട്ടിയെ ആദ്യം വിളിച്ചു സംസാരിച്ചു. മൃദുവായിട്ടാണ് സംസാരിച്ചു തുടങ്ങിയത്. പിന്നീട് രൂക്ഷവും കടുത്തതുമായ വാക്കുകളും പ്രയോഗങ്ങളും നടത്തുകയുണ്ടായി.

ഇതാണോ നിന്റെ ബുദ്ധി

പുരുഷന്റെ മാനസികാവസ്ഥയും അഭിരുചികളുമാണ് തനിക്കുള്ളത് എന്ന് ട്രാന്‍സ്മാനായ പെണ്‍കുട്ടി പറഞ്ഞു. ചെറുപ്പം മുതലേ ഇതാണോ നിന്റെ ബുദ്ധി, മാതാപിതാക്കള്‍ നിന്നെ ഉപദേശിച്ചില്ലേ.. എന്നിട്ടും നീ നന്നായില്ലേ.. എന്നിങ്ങനെയായിരുന്നു ഗീതയുടെ പ്രതികരണം.

ഭിന്നലൈംഗികത പാപമോ

പിന്നീടങ്ങോട്ട് ഭിന്നലൈംഗിക വ്യക്തിത്വമുള്ളത് പാപമാണെന്ന ധാരണയെ ഊട്ടിയുറപ്പിയ്ക്കുന്ന ഭാഷയിലാണ് ഗീത സംസാരിച്ചത്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളായി ഇരിക്കാമല്ലോ. വിവാഹവും ഒരുമിച്ച് ജീവിയ്ക്കലും പാര്‍ക്കിലും തിയേറ്ററുകളിലുമൊക്കെ ഒരുമിച്ച് ചുറ്റിത്തിരിയുന്നതുമൊന്നും നല്ലതിനല്ല എന്ന് ഗീത ഉപദേശിച്ചു.

ചെരുപ്പൂരി അടിക്കണം

പെണ്‍കുട്ടിയുടെ ഊഴമായപ്പോള്‍ ഗീതയുടെ ഭാഷ കൂടുതല്‍ കടുത്തു. നാണമില്ലേ നിനക്ക് എന്ന ചോദ്യത്തോടെയാണ് തുടങ്ങിയത്. ചെരുപ്പൂരി അടിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ക്ക് എങ്ങിനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും എന്ന് ചോദിച്ച നടി, ഇവളെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുന്നതാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം എന്ന് മാതപിതാക്കളോട് പറയുകയും ചെയ്തു.

പ്രമോ കാണാം

പരിപാടിയുടെ പ്രമോ വീഡിയോ കാണാം. ഗീതയുടെ പരമാര്‍ശത്തിനെതിരെ ഭിന്നലൈംഗിക വ്യക്തിത്വമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Senior actress Geetha to host Bathuku Jatka Bandi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam