വിവാഹം കഴിഞ്ഞിട്ട് 1 വര്‍ഷം; പുതിയ വിശേഷം പങ്കുവെച്ച് സീരിയല്‍ താരം റോണ്‍സന്‍, കൊവിഡ് കാരണം ഹണിമൂണ്‍ പൊളിഞ്ഞു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് റോണ്‍സന്‍ വിന്‍സെന്റ്. വില്ലനായും നായകനായും മലയാളത്തിലും തെലുങ്കിലുമൊക്കെ സീരിയലുകളില്‍ തിളങ്ങി നില്‍ക്കുകയാണ് റോണ്‍സന്‍. ഇതിനിടെ 2020 ഫെബ്രുവരിയിലാണ് താരം വിവാഹിതനാവുന്നത്. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഇപ്പോള്‍ ഡോക്ടറായ നീരജയായിരുന്നു വധു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായെന്നതാണ് ഏറ്റവും പുതിയ വിശേഷം.

അവിശ്വസീയമായ മാറ്റം, വിസ്മയ മോഹൻലാലിൻ്റെ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഇത്രയും പെട്ടെന്ന് ഒന്നാം വിവാഹ വാര്‍ഷികം ആയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുകയാണ് താരദമ്പതിമാരിപ്പോള്‍. ഒപ്പം നീരജയെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലെത്തിയത് എങ്ങനെയാണെന്നുമൊക്കെ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ റോണ്‍സന്‍ പറയുകയാണ്.

വിവാഹത്തെ കുറിച്ച് റോണ്‍സന്‍

ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് വിവാഹാലോചന വരുന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരില്‍ കണ്ടു. ഇഷ്ടമായെങ്കില്‍ വീട്ടില്‍ വന്ന് സംസാരിക്കാന്‍ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്റെ കാസ്റ്റ് പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങള്‍ ക്രിസ്ത്യന്‍സും അവര്‍ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടില്‍ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവര്‍ക്കും സമ്മതം.

 വിവാഹത്തെ കുറിച്ച് റോണ്‍സന്‍

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. നീരജയുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ട് കുടുംബങ്ങളും ചേര്‍ന്ന് വിവാഹം തീരുമാനിച്ചു. എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ആചാരപ്രകാരം നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. ഫെബ്രുവരി 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചു. വിവാഹ സമയത്ത് തെലുങ്കില്‍ ഒരു സീരിയല്‍ തിരക്കിലായിരുന്നു ഞാന്‍. മാസത്തില്‍ 15 ദിവസം ഷൂട്ടിങ് ഹൈദരാബാദില്‍ ആയിരിക്കും.

വിവാഹത്തെ കുറിച്ച് റോണ്‍സന്‍

വിവാഹം കഴിഞ്ഞ് കൃത്യം 20 ദിവസത്തിന് ശേഷം ലോക്ഡൗണ്‍ വന്നു. അതുകൊണ്ട് ഹണിമൂണ്‍ യാത്ര പോലും നടന്നില്ല. ഞങ്ങളുടെ ഹണിമൂണ്‍ ലോക്ഡൗണില്‍ പെട്ടു എന്ന് പറയാം. കൊവിഡ് കാലത്ത് നീരജ ജോലിയുടെ തിരക്കിലായി. അവരുടെ ഹോസ്പിറ്റലില്‍ കൊവിഡ് സെന്റര്‍ ഉണ്ടായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ ബൈക്ക് റൈഡുകളൊക്കെ വീണ്ടും തുടങ്ങിയത്. ഭക്ഷണവും യാത്രകളുമാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അതിനൊപ്പം സ്വന്തമായൊരു ക്ലീനിക് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

Recommended Video

Actress Athmeeya reception video
 വിവാഹത്തെ കുറിച്ച് റോണ്‍സന്‍

എന്റേത് സിനിമാ കുടുംബവും നീരജയുടേത് ഡോക്ടര്‍ കുടുംബവുമായിരുന്നു. വിവാഹ ആലോചനകള്‍ വന്നപ്പോഴെ എനിക്കൊരു ഡെറ്റോള്‍ ഫാമിലി വേണ്ടെന്ന് അവള്‍ തമാശയ്ക്ക് പറഞ്ഞിരുന്നു. കാരണം വന്ന ആലോചനകളെല്ലാം ഡോക്ടര്‍മാരുടേതായിരുന്നു. പക്ഷേ വിധി എനിക്കായി കാത്തുവച്ചത് അത് തന്നെയായി. ബാലതാരമായി നീരജ ഒത്തിരി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കലോത്സവത്തിന് പോകും പോലെ അച്ഛനും അമ്മയും കൂടി കൊണ്ട് പോയാണ് അഭിനയിക്കുന്നതെന്ന് നീരജ പറയാറുണ്ട്. സംസാരിക്കുമ്പോള്‍ ഫുള്‍ പോസിറ്റീവ് എനര്‍ജി തരുന്ന ആളാണ് അവള്‍. അതാണ് എന്നെ കൂടുതലും സ്വാധീനിച്ചത്.

Read more about: actor serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X