For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയതമന് സ്‌നേഹചുംബനം നല്‍കി താരപത്‌നിയുടെ ആശംസ! ഭര്‍ത്താവ് റോണ്‍സന്‍ അമൂല്യ രത്‌നമാണെന്ന് നീരജ

  |

  ഈ വര്‍ഷം വലിയ ആഘോഷമാക്കി നടത്തിയ താരവിവാഹങ്ങളിലൊന്നായിരുന്നു സീരിയല്‍ താരം റോണ്‍സന്‍ വിന്‍സെന്റിന്റെ വിവാഹം. സീരിയലുകളില്‍ കട്ട വില്ലനിസം കാണിച്ചും നായകനായിട്ടുമൊക്കെ തിളങ്ങിയാണ് റോണ്‍സന്‍ വിന്‍സന്റ് ജനപ്രീതി സ്വന്തമാക്കുന്നത്. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നീരജയായിരുന്നു റോണ്‍സന്‍ ജീവിതസഖിയാക്കിയത്.

  കുറച്ച് കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷമാണ് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ രംഗത്ത് വരുന്നതും. രണ്ട് മതാചാരപ്രകാരം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് നീരജ എഴുതിയ കുറിപ്പും വീഡിയോയുമാണ് വൈറലാവുന്നത്.

  സീരിയല്‍ നടന്‍ റോണ്‍സന്‍ വിന്‍സെന്റിന് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയതായിരുന്നു ഭാര്യയും ഡോക്ടറുമായ നീരജ. തനിക്ക് വേണ്ടി റോണ്‍സനെ സൃഷ്ടിച്ച പ്രപഞ്ചത്തിന് നന്ദി പറഞ്ഞ് കൊണ്ടുള്ള കുറിപ്പായിരുന്നു താരപത്‌നി സോഷ്യല്‍ മീഡിയ പേജിലൂടെ കുറിച്ചത്. നീരജയുടെ പോസ്റ്റ് അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. 2020 ഫെബ്രുവരി 2 നായിരുന്നു റോണ്‍സനും നീരജയും വിവാഹിതരാവുന്നത്. വിവാഹശേഷമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമായിരുന്നു.

  വിവാഹശേഷം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരങ്ങളും രംഗത്ത് വന്നിരുന്നു. അങ്ങനെയിരിക്കവേയാണ് പ്രിയതമന്റെ ജന്മദിനം വന്നെത്തുന്നത്. ആഗസ്റ്റ് എട്ടിനായിരുന്നു റോണ്‍സന്റെ പിറന്നാള്‍ എന്നാണ് അറിയുന്നത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ ആയിരുന്നു പിറന്നാള്‍ ആശംസ അറിയിച്ചതിനൊപ്പം നീരജ പങ്കുവെച്ചത്. അതിനൊപ്പം എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

  'എനിക്കായി അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സൃഷിടിച്ചതിന് ഈ പ്രപഞ്ചത്തിനോട് ഒരു നന്ദി കുറിപ്പ്. എനിക്കായി ഈ അമൂല്യ രത്‌നത്തെ കാത്തുവെച്ചതിനും എനിക്ക് തന്നതിനും നന്ദി. ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയ ആ നിമിഷം ഞാന്‍ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. നിന്റെ സ്‌നേഹം കൊണ്ട് നീ എന്നെ വീനിതയാക്കി. എന്റെ പ്രിയപ്പെട്ട സുഹൃത്തിന്, എന്റെ കാമുകന്, എന്റെ പ്രിയ വഴിക്കാട്ടിയ്ക്ക്, എന്റെ ആത്മസഖിയ്ക്ക്, ഇതിലൊക്കെ ഉപരി എന്റെ പ്രിയപ്പെട്ട, എന്റെ ഡിയര്‍ ആന്‍ഡ് ഡിയറെസ്റ്റ് ഹസ്‌ബെന്റിനു പിറന്നാള്‍ ആശംസകള്‍ എന്നാണ് സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ച കുറിപ്പില്‍ നീരജ പറയുന്നത്.

  സംവിധായകന്‍ എ വിന്‍സെന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സെന്റിന്റെ മകനാണ് റോണ്‍സന്‍. ഭാര്യ, സീത, അരയന്നങ്ങളുടെ വീട്, തുടങ്ങിയ പരമ്പരകളിലൂടെയാണ് റോണ്‍സന്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമേ ഇപ്പോള്‍ തെലുങ്ക് സീരിയലിലും റോണ്‍സന്‍ അഭിനയിക്കുന്നുണ്ട്. നീരജയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷി, തുടങ്ങിയ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ ബാലതാരമായിട്ടും അല്ലാതെയും നീരജ അഭിനയിച്ചിരുന്നു.

  ഇരുവരുടെയും ഒരു സുഹൃത്ത് വഴിയാണ് ആലോചന വരുന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ നേരില്‍ കണ്ടതെന്ന് റോണ്‍സന്‍ നേരത്തെ പറഞ്ഞിരുന്നു. ഇഷ്ടമായെങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കാന്‍ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങള്‍ ക്രിസ്ത്യന്‍സും അവര്‍ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടില്‍ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവര്‍ക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജയുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ട് കുടുംബങ്ങളും ചേര്‍ന്ന് വിവാഹം നടത്തി.

  വീഡിയോ കാണാം

  English summary
  Serail Actor Ronsan Vincent Get Adorable Birthday Wishes From Wife Neeraja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X