ഇന്റര്‍കാസ്റ്റ് മ്യാരേജ് വീട്ടില്‍ പണ്ടേ ഉണ്ടായിരുന്നു; നീരജയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് റോൺസൻ

രാക്കുയില്‍ സീരിയലിലെ റോയി എന്ന പോലീസ് ഓഫീസറായി തിളങ്ങി നില്‍ക്കുകയായിരുന്നു നടന്‍ റോണ്‍സന്‍ വിന്‍സെന്റ്. പെട്ടെന്നൊരു ദിവസം താന്‍ സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് നടന്‍ രംഗത്ത് വന്നു. ഇതോടെ ആരാധകരും നിരാശയിലായി. ഇപ്പോഴിതാ നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ റോണ്‍സനും എത്തിയിരുന്നു. സീരിയല്‍ നടി അനുശ്രീയുടെ കൂടെയാണ് നടനെത്തിയത്.

ഇരുവരും ഒരുമിച്ചുള്ള സീരിയലിലെ വിശേഷങ്ങളും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പരിപാടിയില്‍ പറഞ്ഞിരുന്നു. തന്റേത് ഇന്റര്‍കാസ്റ്റ് വിവാഹം ആണെങ്കിലും വീട്ടുകാര്‍ക്ക് യാതൊരു എതിര്‍പ്പുമില്ലാതെ പൂര്‍ണസമ്മതത്തോടെയാണ് നടത്തിയതെന്നാണ് റോണ്‍സന്‍ പറയുന്നത്. മാത്രമല്ല തനിക്ക് പറ്റിയ ആളെ തന്നെ ഭാര്യയായി കിട്ടിയതോടെ ആഗ്രഹങ്ങളൊക്കെ ഒരുമിച്ച് ആഘോഷിക്കുകയാണെന്നും നടന്‍ സൂചിപ്പിച്ചു.

 ronson

'തന്റെ ഭാര്യ സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഡോക്ടറാണ്. അഭിനയവുമായി മുന്നോട്ട് പോവാതെ ഇപ്പോള്‍ ഡോക്ടറായി ജോലി നോക്കുകയാണ്. എല്ലാ കാര്യത്തിനും ഭാര്യ ഫുള്‍ സപ്പോര്‍ട്ടാണെന്നാണ് റോണ്‍സന്‍ പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിന് തന്റേത് ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു എന്നാണ് നടന്‍ പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെ എങ്ങനെ അത് നടന്നു എന്ന് ചിന്തിക്കുകയാണെങ്കില്‍ അവരുടെ വീട്ടിലെല്ലാവരും നല്ല ബ്രോഡ് മൈന്റഡാണെന്നാണ് നടന്‍ പറയുന്നത്.

ഞങ്ങളെ വീട്ടിലും അങ്ങനെ പ്രശ്‌നമില്ലായിരുന്നു. അച്ഛന്റെ ചേട്ടന്റെ മകന്‍ വിവാഹം കഴിച്ചത് സുമലതയുടെ സഹോദരിയെ ആണ്. ഇന്റര്‍കാസ്റ്റ് മാര്യേജ് പണ്ട് മുതലേ വീട്ടില്‍ ഉണ്ടായിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ രണ്ട് രീതികളിലായാണ് വിവാഹം നടത്തിയത്. അതിനും കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും റോണ്‍സന്‍ പറയുന്നു. ആനയെ ഒക്കെ കൊണ്ട് വന്ന് വലിയ ആഘോഷത്തോടെ നടത്തിയ കല്യാണത്തെ കുറിച്ച് സ്വാസികയും സൂചിപ്പിച്ചിരുന്നു.

ronsan-wife

റോണ്‍സൻ സീരിയലില്‍ കൂടുതലും വില്ലന്‍ വേഷമാണ് ചെയ്തിരിക്കുന്നത്. അങ്ങനെ എങ്കില്‍ യഥാര്‍ത്ഥ ജീവിതത്തിലെ ക്യാരക്ടര്‍ എങ്ങനെയാണ് പാവമാണോ എന്നൊക്കെ സ്വാസിക ചോദിച്ചു. താനുമായി ബന്ധമുള്ള ക്യാരക്ടറുകളൊന്നും ഇതുവരെ ചെയ്തിട്ടില്ല. എങ്കിലും തന്റെ സ്വഭാവം മഹാമോശമാണെന്നാണ് താരം തമാശരൂപേണ പറയുന്നത്. ആരും ഇതുവരെ നല്ല അഭിപ്രായം പറഞ്ഞിട്ടില്ല.
പിന്നെ റോണ്‍സന് വിശപ്പിന്റെ അസുഖം ഒരു ഇത്തിരി കൂടുതലുണ്ടെന്ന് അനുശ്രീ സൂചിപ്പിച്ചിരുന്നു. വിശന്ന് കഴിഞ്ഞാല്‍ ചുറ്റുമുള്ളതൊന്നും കാണില്ല. എന്ത് വേണമെങ്കിലും താന്‍ കഴിയ്ക്കുമെന്നാണ് റോണ്‍സന്‍ പറയുന്നത്.

ഭക്ഷണം കഴിക്കാനും കറങ്ങി നടക്കാനും ഇഷ്ടമാണ്. ബൈക്കേഴ്‌സ് ക്ലബിന്റെ കൂടെ ട്രിപ്പ് പോവാറുണ്ട്. കല്യാണം കഴിഞ്ഞ ശേഷം ഭാര്യയ്ക്കും ബൈക്ക് ട്രിപ്പ് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ യോജിച്ച ആളെ തന്നെയാണ് തനിക്ക് കിട്ടിയത്. ബൈക്കില്‍ ഭാര്യയ്‌ക്കൊപ്പം ആദ്യമായി പോവുന്നത് വയനാട്ടിലേക്ക് ആയിരുന്നു. എല്ലാ യാത്രകളും തങ്ങള്‍ക്ക് മെമ്മറബിളാണെന്നാണ് റോണ്‍സണ്‍ പറയുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെയാണ് റോണ്‍സന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ വില്ലനും നായകനുമൊക്കെയായി അഭിനയിച്ചു. 2020 ലാണ് നീരജയുമായി വിവാഹം കഴിക്കുന്നത്.

More from Filmibeat

Read more about: actor നടൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X