ഞാന്‍ മാത്രം വേദന സഹിച്ചാല്‍ പോരല്ലോ; ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈന്‍, ടാറ്റുവിനെ കുറിച്ച് റോണ്‍സന്‍
രാക്കുയില്‍ സീരിയലിലെ റോയി എന്ന കഥാപാത്രത്തില്‍ നിന്നും നടന്‍ റോണ്‍സണ്‍ പിന്മാറിയത് അടുത്തിടെയായിരുന്നു. അന്ന് മുതല്‍ താരത്തോട് തിരിച്ച് വരാന്‍ പറയുകയാണ് ആരാധകര്‍. ഇപ്പോഴിതാ താനും ഭാര്യയും ടാറ്റു അടിച്ചതിന്റെ പിന്നിലെ കഥയാണ് നടന്‍ പറയുന്നത്. ഫേസ്ബുക്ക് പേജിലൂടെ ടാറ്റുവിന്റെ വീഡിയോയും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മറ്റ് വിശേഷങ്ങളും റോണ്‍സണ്‍ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം..

ഒടുവില്‍ വേദന സഹിച്ചു ടാറ്റു ചെയ്യാന്‍ ഭാര്യ സമ്മതിച്ചു. ഒരേയൊരു കണ്ടീഷന്‍. ടാറ്റു ചെയ്‌തെന്നു അറിയാന്‍ പാടില്ല. എപ്പോഴും സാരി ഉടുത്തു നടക്കുന്ന എനിക്ക് ട്രഡീഷണല്‍ ആയ ടാറ്റു വേണം. അങ്ങനെ 3 ടാറ്റു സീനുള്ള ഡിസൈന്‍ ഞാന്‍ കണ്ടെത്തി.
1. ഇനി ജീവിതത്തില്‍ പൊട്ടു വാങ്ങിക്കുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെര്‍മനന്റ് പൊട്ടു
2. ഇനി ജീവിതത്തില്‍ മൈലാഞ്ചി ഇടുകയും വേണ്ട. കൈയില്‍ എപ്പോഴും ടാറ്റു മൈലാഞ്ചി. എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ റോണ്‍സന്‍ പറയുന്നത്.

15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത്. പിന്നീട് ഷൂട്ടിംങും ഷോ കളും ഒക്കെയായി തിരക്കോട് തിരക്ക്. ടാറ്റു ചെയ്തവര്‍ക്ക് അറിയാം ചെയ്തു കഴിഞ്ഞാല്‍ കുട്ടികളെ പോലെ കൊണ്ട് നടക്കണം. നനയരുത് തൊടരുത്.. ഉറക്കത്തില്‍ ഒന്ന് ചൊറിഞ്ഞാല്‍ തീര്‍ന്നു. അതുകൊണ്ട് തന്നെ ഒരുപാടു വര്‍ഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരുപ്പിലായിരുന്നു. അത് മാത്രമല്ല, വലിയ റിസ്‌ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ.

ഇനി മാറ്റാന്‍ പറ്റില്ലല്ലോ. അതിനു നല്ല ഒരു ടാറ്റു ആര്‍ട്ടിസ്റ്റും വേണം ഒരു നല്ല ഡിസൈനും വേണം. ആ തിരച്ചിലുകള്‍ക്കൊടുവില്‍ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്പോള്‍ ആഗ്രഹമുള്ള കുറെ ടാറ്റൂകള്‍ ഒരുമിച്ചു ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.ഇനി ഒരു ടാറ്റു ചെയേണ്ടി വരരുത്. മറ്റൊന്നും കൊണ്ടല്ല ഇതുണക്കി എടുക്കാന്‍ ഉള്ള കാത്തിരുപ്പു. പിന്നെ ഒറ്റയടിക്ക് വേദനയെല്ലാം തീരുമല്ലോ. ഞാന്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ഭാര്യക്കൊരു സംശയം. ഇത് ഇത്ര എളുപ്പാണോ എന്ന്.. അങ്ങനെ ഞാന്‍ മാത്രം വേദന സഹിച്ചാല്‍ പോരല്ലോ. ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈന്‍. ആളിപ്പോ കൈയും പൊക്കിപിടിച്ചു കൈയില്‍ നീരും വച്ച് ഇരുപ്പാണ്. അപ്പോ ബാക്കി വിശേഷങ്ങള്‍ വീഡിയോയില്‍. കുറച്ചു പാത്രങ്ങള്‍ കഴുകാനുണ്ടേ.. എന്നുമാണ് റോണ്‍സന്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലായാണ് അഖിലിനെ കണ്ടെത്തിയത്. മലയാളിയും കണ്ണൂരുകാരനുമായ അഖിലാണ് റോണ്‍സണും നീരജയ്ക്കും ടാറ്റു ചെയ്തത്. വ്യത്യസ്തമായൊരു ടാറ്റു വേണമെന്നാണ് അഖിലിനോട് പറഞ്ഞത്. മോസ്റ്റ് പവര്‍ഫുളായിട്ടുള്ള ആനിമലിന്റെ രൂപം വേണമെന്ന് പറഞ്ഞു. സിംഹത്തിന് കൊമ്പും ചിറകും വെച്ചാല്‍ അതായിരിക്കും ലോകത്തെ ഏറ്റവും പവര്‍ഫുളായിട്ടുള്ള ആനിമല്‍ എന്നാണ് അഖില്‍ പറഞ്ഞത്. അങ്ങനെയാണ് ഈ ഡിസൈന്‍ ചെയതതെന്നും റോണ്‍സണ്‍ വിശദീകരിച്ചിരുന്നതായി പറയുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications











