twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു സുന്ദരനല്ല; അതുകൊണ്ട് വില്ലനായി അഭിനയിക്കാനാണ് എനിക്കിഷ്ടമെന്ന് നടന്‍ റോണ്‍സന്‍ വിന്‍സെന്റ്

    |

    രാക്കുയില്‍ സീരിയലിലെ റോയ് അലക്‌സ് എന്ന പോലീസ് ഓഫീസറുടെ വേഷം മനോഹരമാക്കാന്‍ നടന്‍ റോണ്‍സന്‍ വിന്‍സെന്റിന് സാധിച്ചിരുന്നു. മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്ത് വന്ന സീരിയല്‍ അടുത്തിടെയാണ് അവസാനിച്ചത്. എന്നാല്‍ സീരിയല്‍ തീരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് നായകനായി അഭിനയിച്ചിരുന്ന റോണ്‍സന്‍ പിന്മാറിയിരുന്നു. സംവിധായകനും ക്യാമറമാനുമൊക്കെ പിന്മാറിയതോടെ സീരിയല്‍ തന്നെ പ്രതിസന്ധിയിലായി. ഒടുവിൽ രാക്കുയിൽ സീരിയൽ തന്നെ അവസാനിച്ചിരിക്കുകയാണിപ്പോൾ.

    ഇപ്പോഴിതാ പുതിയ പ്രൊജക്ടുകളുടെ ഭാഗമാവുകയാണ് നടന്‍. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കില്‍ ഇട്ട ചിത്രം വൈറലായിരുന്നു. ഇതോട് അനുബന്ധിച്ച് റോണ്‍സന്‍ ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുത്തേക്കും എന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചു. അതില്‍ വ്യക്തത വന്നില്ലെങ്കിലും ആരാധകര്‍ അതിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ താന്‍ വില്ലനായി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോണ്‍സന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. തെലുങ്കിൽ അഭിനയിച്ച സിനിമകളെ കുറിച്ചാണ് താരം അഭിപ്രായപ്പെട്ടത്. വിശദമായി വായിക്കാം.

    ചിലര്‍ സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ സീരിയലുകള്‍ ചെയ്യാന്‍ വിമുഖത കാണിക്കാറുണ്ട്

    കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ പഴയ സിനിമകളില്‍ നിന്നുള്ള ഫോട്ടോസാണ് റോണ്‍സന്‍ പങ്കുവെച്ചത്. അതിന് നല്‍കിയ അടിക്കുറിപ്പിലൂടെയാണ് തെലുങ്ക് സിനിമയിലെ വില്ലന്‍ വേഷത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. '2010 മുതല്‍ തെലുങ്ക് സിനിമകളില്‍ ചുവടുറപ്പിച്ചതിനു ശേഷമാണ് ഞാന്‍ മലയാള സീരിയലുകളിലേക്കു വന്നത്. ചിലര്‍ സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ സീരിയലുകള്‍ ചെയ്യാന്‍ വിമുഖത കാണിക്കാറുണ്ട്. അതിനോട് ഞാന്‍ യോജിക്കുന്നില്ല. എന്നാണ് റോണ്‍സന്‍ പങ്കുവെച്ച ആദ്യ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയത്. പിന്നീട് സിനിമകളിലും സീരിയലുകളിലുമൊക്കെ വില്ലനായി അഭിനയിക്കാനാണ് തനിക്കിഷ്ടമെന്നും അതെന്ത് കൊണ്ടാണെന്നും നടന്‍ പറഞ്ഞിരുന്നു.

    ഇവരൊക്കെ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി; ബിഗ് ബോസിലെ കണ്‍ഫോം മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത്ഇവരൊക്കെ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി; ബിഗ് ബോസിലെ കണ്‍ഫോം മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത്

    വില്ലനായി അഭിനയിക്കാനാണ് എനിക്കിഷ്ടമെന്ന് റോൺസൻ

    'ഞാനൊരു സുന്ദരനല്ല.. അതുകൊണ്ട് വില്ലനായി അഭിനയിക്കാനാണ് എനിക്കിഷ്ടം.. 2010ല്‍ മികച്ച വില്ലനായി ഭരത മുനി അവാര്‍ഡ് കിട്ടിയ മനസാര എന്ന എന്റെ സിനിമ'. എന്നാണ് റോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. തെലുങ്കില്‍ നിര്‍മ്മിച്ച മന്‍സാര, മിസ്റ്റര്‍ പെല്ലികൊടുകൂ എന്നിങ്ങനെയുള്ള സിനിമകളില്‍ നിന്നുള്ള കുറച്ച് ഫോട്ടോസും താരം പോസ്റ്റ് ചെയ്തിരുന്നു. വില്ലത്തരം കാണിക്കുന്ന സീനുകിലെ എല്ലാ ചിത്രങ്ങള്‍ക്കും ഇതേ ക്യാപ്ഷന്‍ തന്നെ കൊടുക്കുകയും ചെയ്തു. ഇതെല്ലാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

    വേറെ പെണ്‍കുട്ടികള്‍ ഇല്ലെങ്കിൽ വരാമെന്ന് പറഞ്ഞ് പിരിഞ്ഞു; നീനയെ ഭാര്യയാക്കിയിട്ട് 10 വർഷമെന്ന് കൃഷ്ണ ശങ്കർ

    സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചു

    2010 മുതല്‍ തെലുങ്ക് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച റോണ്‍സന്‍ മലയാളത്തിലേക്ക് സീരിയലിലൂടെയാണ് കടന്ന് വരുന്നത്. കുറഞ്ഞ കാലം കൊണ്ട് ടെലിവിഷന്‍ മേഖലയില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. 2016 ല്‍ ആരംഭിച്ച ഭാര്യ എന്ന സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനപ്രീതി നേടി. പിന്നീട് സീത, അരയന്നങ്ങളുടെ വീട്, അനുരാഗം, കൂടത്തായി, രാക്കുയില്‍ എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചു. പുതിയ പ്രൊജക്ട് വരുന്നുണ്ടെന്ന് നടന്‍ പ്രഖ്യാപിച്ചെങ്കിലും അത് ഏതാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    <br />ഭാവനയെ ക്ഷണിച്ചത് ഞാനാണ്; ഇത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചിലവാകില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്
    ഭാവനയെ ക്ഷണിച്ചത് ഞാനാണ്; ഇത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചിലവാകില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

    Read more about: Ronson Vincent
    English summary
    Serail Actor Ronsan Vincent Revealed He Likes To Do Villain Roles Here Is The Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X