ദത്തെടുത്തെന്ന് പറഞ്ഞ ആ കുഞ്ഞുമകള്‍ ഇതാണ്! കുടുംബസമേതമുള്ള ആഘോഷത്തില്‍ മകളുടെ ചിത്രങ്ങളുമായി അരുണ്‍

സിനിമാ താരങ്ങളെക്കാളും പ്രേക്ഷകരോട് അടുത്ത് നില്‍ക്കുന്നവരാണ് മിനിസ്‌ക്രീനിലെ ചില താരങ്ങള്‍. എല്ലാ ദിവസവും കാണുന്നത് കൊണ്ട് തന്നെ കഥാപാത്രങ്ങളിലൂടെയും അല്ലാതെയും ഇവര്‍ക്ക് സ്‌നേഹം ലഭിക്കാറുണ്ട്. അങ്ങനെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് അരുണ്‍ രാഘവന്‍. സൂപ്പര്‍ഹിറ്റായ നിരവധി സീരിയലുകളിലെ നായകനായി അഭിനയിച്ച അരുണ്‍ ഇപ്പോഴും സജീവമായി അഭിനയ രംഗത്തുണ്ട്.

നായകന്‍ എന്നതിലുപരി സ്ത്രീ വേഷത്തിലും മറ്റുമൊക്കെ ശ്രദ്ധിക്കപ്പെടാന്‍ അരുണിന് സാധിച്ചിട്ടുണ്ട്. ഇതിനിടെ നല്ലൊരു കുടുംബത്തെ ചേര്‍ത്ത് പിടിക്കാനും അരുണിന് സാധിച്ചു. അടുത്തിടെയാണ് നടന്‍ രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ അച്ഛനാവുന്നത്. സ്വന്തം രക്തത്തില്‍ ജനിച്ചില്ലെങ്കിലും ഇപ്പോള്‍ സ്വന്തം മകളായി മാറിയ കുഞ്ഞിനെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ മുഖം പുറംലോകത്തിന് കാണിച്ചിരിക്കുകയാണ് നടന്‍.

arun-rakhavan-

മാസങ്ങള്‍ക്ക് മുന്‍പാണ് താനൊരു പിതാവായി എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൊരു പോസ്റ്റ് പങ്കുവെച്ച് അരുണ്‍ രാഘവന്‍ എത്തിയത്. നടന് ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി. എന്നാല്‍ നടന്റെ ഭാര്യ ദിവ്യ അതുവരെ ഗര്‍ഭിണി അല്ലായിരുന്നല്ലോ, പിന്നെ എങ്ങനെ കുഞ്ഞ് ജനിച്ചു എന്ന ചോദ്യവും ഇതിനൊപ്പം ഉയര്‍ന്ന് വന്നു. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് താനും ഭാര്യയും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്നും അവള്‍ക്ക് അതിഥി എന്ന പേരിട്ടതായിട്ടും നടന്‍ വെളിപ്പെടുത്തുന്നത്.

ഇത്തവണ അതിഥിയുടെ ആദ്യത്തെ വിഷു ആയിരുന്നു. മകള്‍ വീട്ടിലേക്ക് വന്നതിന് ശേഷമുള്ള ആദ്യ വിശേഷം വിപുലമായി തന്നെ ആഘോഷിച്ചിരിക്കുകയാണ് നടനും കുടുംബവും. ഭാര്യയ്ക്കും മൂത്തമകന്‍ ധ്രുവിനുമൊപ്പം അതിഥിയെ ചേര്‍ത്ത് പിടിച്ചായിരുന്നു താരകുടുംബത്തിന്റെ ആഘോഷങ്ങള്‍. മാത്രമല്ല വിഷു ആഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് വിട്ടുകൊണ്ട് തങ്ങളുടെ സന്തോഷം പങ്കുവെക്കാനും നടന്‍ ശ്രമിച്ചിരുന്നു. മക്കളെ ഇതുപോലെ ചേര്‍ത്ത് പിടിച്ച് എന്നും സന്തുഷ്ടരായി ജീവിക്കട്ടെ, ദത്തെടുത്തു എന്നത് ഇനിയൊരു സംസാരമാവാതെ ആ കുഞ്ഞിനെ സ്വന്തമായി ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകൂ... എന്നാണ് അരുണിനും ദിവ്യയ്ക്കും ആശംസ നേര്‍ന്ന് കൊണ്ട് ആരാധകര്‍ പറയുന്നത്.

arun-rakhavan-

കഴിഞ്ഞ മാസമാണ് അതിഥി എന്ന മകള്‍ ജീവിതത്തിലേക്ക് വന്നത് എങ്ങനെയാണെന്ന കാര്യം അരുണ്‍ വെളിപ്പെടുത്തുന്നത്. അടുത്ത കാലം വരെയും ഭാര്യ ദിവ്യ ഗര്‍ഭിണി അല്ലാല്ലോ പിന്നെ എങ്ങനെ കുഞ്ഞുണ്ടായി എന്ന കണ്‍ഫ്യൂഷന്‍ ചിലര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സര്‍പ്രൈസായി. നാല് വര്‍ഷത്തോളമായി താനും ഭാര്യയും ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.

അങ്ങനെ നാലര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങള്‍ക്കൊരു മകളെ കിട്ടി. നാല് മാസം പ്രായമുള്ളപ്പോഴാണ് മകൾ ജീവിതത്തിലേക്ക് വരുന്നത്. കുഞ്ഞിന് അതിഥി എന്നാണ് പേരിട്ടിരിക്കുന്നത്. നിയമവശങ്ങളൊക്കെ പൂര്‍ത്തിയാക്കി സ്വന്തം മകളായി തന്നെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വീകരിച്ചതെന്നും ആളുകള്‍ക്ക് ഉണ്ടായ കണ്‍ഫ്യൂഷന്‍ മാറ്റനാണ് താന്‍ ഇത്രയും പറഞ്ഞതെന്നുമാണ് അരുണ്‍ വ്യക്തമാക്കിയത്. മാത്രമല്ല മകളുടെ ഫോട്ടോസ് ചോദിക്കുന്നവര്‍ക്ക് അത് പിന്നാലെ കാണിക്കാമെന്നും നടന്‍ പറഞ്ഞു. അങ്ങനെയാണ് വിഷുവിന് അതിഥിയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങളുമായി താരകുടുംബം എത്തിയത്.

നടൻ അരുൺ കുഞ്ഞിനെ ദത്തെടുത്തു എന്ന വാർത്തയെ ഭൂരിഭാഗം പേരും സന്തോഷത്തോടെ സ്വീകരിച്ചതെങ്കിൽ ബാക്കി ചിലർ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ തീരെ ബാധിക്കില്ലെന്ന രീതിയിലാണ് താരകുടുംബം മുന്നോട്ട് പോകുന്നത്.

Read more about: Arun Raghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X