twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരിക്കലും പ്രതീക്ഷിച്ചില്ല ആളുകള്‍ക്ക് എന്നോട് ദേഷ്യമാണെന്ന് ' ;ഇല്ലിക്കെട്ട് നമ്പൂതിരി

    By Maneesha IK
    |

    നാടക വേദികളിലൂടെ അഭിനയ ലോകത്തേക്ക് എത്തിച്ചേര്‍ന്ന നടനാണ് ഇല്ലിക്കെട്ട് നമ്പൂതിരി. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ മുപ്പതോളം നാടകങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മിനിസിക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം ശോക നാശിനി എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് അങ്ങാടിപ്പാട്ട്, മാനസി, മിന്നുക്കെട്ട് തുടങ്ങി നൂറിലധികം പരമ്പരകളില്‍ അഭിനയിച്ചു.

    ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത അങ്ങാടിപ്പാട്ട് എന്ന സീരിയയിലാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയത് കുങ്കുമപ്പൂവ് എന്ന സീരിയലിലെ അദ്ദേഹത്തിന്റെ വില്ലന്‍ കഥാപാത്രം ഒരുപാട് പ്രേക്ഷക കൈയ്യടി നേടി.

    അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം തന്റെ അഭിനയ ജീവിതത്തെപ്പറ്റി പറഞ്ഞിരുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരു തന്നെ നടനായി സ്വീകരിക്കുന്നില്ല. സിനിമയെക്കാള്‍ എനിക്ക് കൂടുതല്‍ നല്ലതെന്ന് തോന്നുന്നത് മിനിസ്‌ക്രീനിലെ വേഷങ്ങളാണെന്ന്
    അദ്ദേഹം പറഞ്ഞു. നാടകരംഗത്ത് നിന്ന് സീരിയലുകളില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെ കുറിച്ചറിയാം,

    അഭിനയത്തോടുളള അഭിനിവേശം

    സിനിമകളാണ് അഭിനയിത്തിലേക്ക് ആകര്‍ഷിച്ച ഘടകം. അന്നത്തെ കാലത്ത് സിനിമയില്‍ എത്തി ചേരുക എന്നത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം എളുപ്പമായിരിക്കുന്നു. അടുത്ത സുഹൃത്തും സിനിമ മേഖലയിലുളള വ്യക്തി വഴിയാണ് നടന്‍ സിനിമയിലെത്തിയതെന്ന്, ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു.

    Illikettu Namboothiri

    നാടക നടനില്‍ നിന്ന് സീരിയല്‍ നടനിലേക്കുളള ദൂരം

    ആദ്യകാലത്ത് നാടക വേദികളിലൂടെ അഭിനയം ആരംഭിച്ചു. അതിന് ശേഷം ചെറുതും വലുതുമായ കഥാപാത്രങ്ങളായി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിലെ ആദ്യകാല ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചു. പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

    സിനിമകളേക്കാള്‍ എന്നെ ആകര്‍ഷിച്ചത് സീരിയലുകളാണ്. എത്രയോ സിനിമകള്‍ ചെയ്‌തെങ്കിലും ആരും തന്നെ നടനായി പരിഗണിച്ചില്ല. എന്നാല്‍ സീരിയലിലെ കഥാപാത്രങ്ങള്‍ അവരുടെ സ്വീകരണ മുറിയിലാണ്. അവര്‍ക്കെന്നും ആ കഥാപാത്രങ്ങളോട് ഒരു കരുതലുണ്ടാകും, നടന്‍ പറഞ്ഞു.

    സിനിമയേക്കാള്‍ അംഗീകാരം സീരീയലുകളിലൂടെ ലഭിച്ചു. പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടകഥാപാത്രം ആദ്യ പരമ്പരയായ 'അങ്ങാടിപ്പാട്ടി 'ലെ താണെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.

    കുങ്കുപൂവിലെ സത്യശീലന്‍

    പത്ത് വര്‍ഷമായിട്ട് രണ്ട് സീരിയലുകളിലായി ഒരേ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. കുങ്കുമപ്പൂവിലെ സത്യശീലന്റെ യാത്ര കറുത്തമുത്തിലും തുടര്‍ന്നു. അത് അഭിനയ ജീവിതത്തില്‍ തനിക്ക് കിട്ടിയ വലിയ നേട്ടമായിട്ടാണ്‌ അതിനെ കാണക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

    ശകുനി കഥാപാത്രങ്ങളിലെ തിളക്കം

    റീല്‍ ലൈഫില്‍ നിന്ന് റിയല്‍ ലൈഫിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ നടനെ തിരിച്ചറിഞ്ഞതും സത്യശീലനായിട്ടാണ്. പലയിടങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങിളിലൂടെയുളള ഈ യാത്ര യതാര്‍ത്ഥ ജീവിതത്തില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

    പ്രഭാഷകന്റെ വേഷം

    അഭിനയജീവിതത്തിന്റെ തിരക്കിനിടയില്‍ പ്രഭാഷകനായും ഇല്ലിക്കെട്ട് നമ്പൂതരി ആളുകള്‍ക്കിടയില്‍ ശ്രദ്ധക്കപ്പെട്ടു. പലയിടങ്ങളിലും പ്രഭാഷകന്റെ റോളിലെത്തിയ തന്നെ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ആത്മീയതയിലെ വിശ്വാസമാണ് തന്നെ പ്രഭാഷകന്റെ വേഷത്തിലെത്തിച്ചതെന്ന്‌ നടന് പറഞ്ഞു.

    അവാര്‍ഡുകളെക്കുറിച്ച്

    അഭിനയ ജീവിതത്തില്‍ ലഭിച്ച വലിയ നേട്ടമായിരുന്നു തനിക്ക് ലഭിച്ച അംഗീകാരങ്ങളെയും ആദരവുകളെയും എന്നും ചേര്‍ത്തിയിട്ടെ ഉളളൂ. ഇല്ലിക്കെട്ട് നമ്പൂതരി പറഞ്ഞു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'അങ്ങാടിപ്പാട്ട്' എന്ന പരമ്പരയിലെ അഭിനയിത്തിനാണ് അവാര്‍ഡ് ലഭിച്ചത്. അതിന് ശേഷം ഒരുപാട് അവാര്‍ഡുകള്‍ നേടിയുട്ടെണ്ടങ്കിലും ഇതെപ്പോഴും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    നിരവധി സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ട താരം അവസാനമായി അഭിനയിച്ചത് കുങ്കമപ്പൂവ്, തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലാണ്.

    Read more about: television
    English summary
    rrr
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X