For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി ഒന്നിലും തളരില്ല കരയില്ല'; വ​രദയുമായുള്ള പ്രശ്നങ്ങൾക്കിടെ ജിഷിൻ!

  |

  സീരിയൽ മേഖലയിൽ വളരെ ശ്രദ്ധനേടിയ താ​രദമ്പതികളായിരുന്നു വരദയും ജിഷിൻ മോഹനും. സീരിയലിന് പുറമെ ചില സിനിമകളിലും വരദ അഭിനയിച്ചിരുന്നു. സീരിയലുകളാണ് ജിഷിനെ കുടുംബപ്രേക്ഷകർക്ക് സുപരിചിതനാക്കിയത്.

  അമ്മ മകള്‍, കന്യാദാനം തുടങ്ങിയ പരമ്പരകളില്‍ അഭിനയിക്കുന്ന താരം കൂടിയാണ് ജിഷിന്‍. അമല എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

  Also Read: അവണഗനയും പുച്ഛവും നേരിട്ടു, ദേഷ്യവും സങ്കടവും വന്നു; മറക്കാനാകില്ല ആ അനുഭവമെന്ന് ജ്യോതി കൃഷ്ണ

  വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ടും ഇവരെത്തിയിരുന്നു. ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍മീഡിയയിലൂടെ അടുത്തിടെ പ്രചരിച്ചത്. ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം.

  ഏക മകൻ വരദയ്ക്കൊപ്പമാണുള്ളത്. വരദ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നുവെന്ന വാർത്ത ആരാധകർക്കും വലിയ ഷോക്കായിരുന്നു.

  Also Read: 'ആ സീൻ ചെയ്യില്ലെന്ന് അവസാന നിമിഷം മീന, ഒടുവിൽ പിൻ കുത്തി അഡ്ജസ്റ്റ് ചെയ്തു; മേക്കപ്പും കുറച്ചില്ല'

  അത്രമേൽ സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിഞ്ഞവരായിരുന്നു ഇരുവരും. ഇരുവരുടേയും വേർപിരിയൽ വലിയ രീതിയിൽ സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയാകുമ്പോൾ ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന പുതിയ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ.

  തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി ഒന്നിലും തളരില്ല കരയില്ല എന്നാണ് ജിഷിൻ കുറിച്ചിരിക്കുന്നത്. 'ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്ന് പോകില്ലെന്നും കരഞ്ഞ് പോകില്ലെന്നും സ്വയം തീരുമാനം എടുക്കണം.'

  Also Read: സൂപ്പര്‍നായികയെന്ന് നോക്കിയില്ല, ഐശ്വര്യയെ മുന്നറിയിപ്പില്ലാതെ പുറത്താക്കി; ഒടുവില്‍ മാപ്പ് പറഞ്ഞ് ഷാരൂഖ്

  'നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും.'

  എന്നാണ് തന്റെ ഒരു ചിത്രം കൂടി പങ്കുവെച്ച് ജിഷിൻ കുറിച്ചത്. ഇരുവരുടേയും വിഷയം നേരത്തെ തന്നെ ചർച്ചയിലുള്ളതിനാൽ‌ ജിഷിന്റെ പോസ്റ്റും വളരെ വേ​ഗം ശ്രദ്ധനേടി. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.

  'തനിച്ചാവില്ല ജീവിതത്തിൽ നിങ്ങൾക്ക് മിടുക്കനായ ഒരു മകൻ ഇല്ലേ.?' എന്നുള്ള തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരദ സീരിയൽ അഭിനയവും തന്റെ യുട്യൂബ് ചാനലുമെല്ലാമായി തിരക്കിലാണ് ഇപ്പോൾ. പുതിയ രുചികൾ പ്രേക്ഷകർക്ക് തന്റെ യുട്യൂബ് ചാനൽ വഴി വരദ പരിചയപ്പെടുത്താറുമുണ്ട്.

  ചില യാത്രകളിൽ മകനും വരദയ്ക്കൊപ്പമുണ്ടാകാറുണ്ട്. 'പ്രിയപ്പെട്ടവ പലതും ഉണ്ടാവാം... പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല... മിസ് യൂ' എന്ന് ഒരിക്കൽ വരദയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ജിഷിൻ കുറിച്ചിരുന്നു.

  ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നശേഷം ജിഷിൻ വരദയ്ക്കൊപ്പം നിന്ന് പങ്കുവെച്ച പല സോഷ്യൽമീഡിയ പോസ്റ്റുകളും ആരാധകർ വീണ്ടും കുത്തിപ്പൊക്കുന്നുണ്ട്. എന്താണ് വരദയുമായുള്ള പ്രശ്നമെന്ന് നിരവധി പേർ ചോദ്യങ്ങളുമായി വന്നപ്പോൾ‌ ഒരിക്കൽ ജിഷിൻ കുറിക്കുകൊള്ളുന്ന മറുപടി ​ഗോസിപ്പ് അടിക്കുന്നവർക്കുള്ള മറുപടിയായി നൽകിയിരുന്നു.

  'ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ എല്ലാ ദിവസും ഞാന്‍ വന്നോ വന്നില്ലേ എന്ന് നോക്കുകയാണോ അവരുടെ ജോലി.'

  'ഡിവോഴ്‌സായില്ല ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്. ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്.'

  'അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്' എന്നാണ് ജിഷിൻ പ്രതികരിച്ചത്. മകന്റെ അച്ഛനെന്ന വിനീത് ശ്രീനിവാസൻ സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് വരദ.

  Read more about: serial
  English summary
  Serial Actor Jishin Mohan Cryptic Social Media Post Amid Divorce Controversy-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X