For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീയും കല്യാണം കഴിക്കും, അന്ന് നീയും ഇതുപോലെ അനുഭവിക്കുമെടാ; മകനോട് ജിഷിന്‍ മോഹന്‍ പറയുന്നു

  |

  സീരിയല്‍ താരം ജിഷിന്‍ മോഹന്റെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായി മാറാറുള്ളത്. ഭാര്യ വരദയ്ക്കും മകന്‍ ജിയാനുമൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളായിരിക്കും താരം പങ്കുവെക്കാറുള്ളത്. ഫോട്ടോസിന് താഴെ ജിഷിന്‍ നല്‍കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ഏറ്റവും പുതിയതായി മകന്‍ ജിയാന്റെ തമാശകള്‍ കോര്‍ത്തിണക്കിയൊരു സംഭവകഥയാണ് താരം പറയുന്നത്.

  വരദ മകന് ഉമ്മ കൊടുക്കുന്നതിനിടെ ഒരെണ്ണം തനിക്കും കിട്ടുമോന്ന് അറിയാന്‍ ചെന്നതാണ് ജിഷിന്‍. എന്നാല്‍ ഇടയില്‍ കയറി ശല്യപ്പെടുത്തിയതിന് മകന്റെ കൈയില്‍ നിന്നും തല്ലും വാങ്ങി വരേണ്ട അവസ്ഥയായിരുന്നു. മോഹന്‍ലാലിന്റെ കിലുക്കത്തിലെ ഡയലോഗുകള്‍ കോര്‍ത്തിണക്കിയാണ് ജിഷിന്‍ കുടുംബസമേതമുള്ള പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുന്നത്.

   jishi-family

  'മോന് ഉമ്മ കൊടുക്കുന്നതിനിടയില്‍ തല വച്ച് നോക്കിയതാ. തല്ല് കിട്ടിയത് മിച്ചം. അല്ലെങ്കിലും ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാല്‍ അതിനു ശേഷം ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കുമെന്നേ. അമ്മയുടെ ഉമ്മ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കായിരിക്കും. അപ്പനെ തിരിഞ്ഞു നോക്കില്ല. കിലുക്കത്തില്‍ ലാലേട്ടന്‍ രണ്ടു ഗ്ലാസ്സുമായി ചെന്ന പോലെ ആയിപ്പോയി. 'ഇതെന്തിനാ രണ്ടു ഗ്ലാസ്സ്? ' 'അപ്പൊ നീ അടിക്കുന്നില്ലേ?' 'ഞാനേ അടിക്കുന്നുള്ളു.

  ഞാന്‍ അടിച്ച്, ഒരു ലെവല്‍ ആകുമ്പോള്‍, മിച്ചമുണ്ടേല്‍ നീ അടിച്ചാ മതി' എന്ന് ജഗതി പറഞ്ഞ പോലെ, മോന്റെ റെക്കമെന്റെഷനില്‍, അവനു കിട്ടിയതില്‍ മിച്ചം വല്ലോം ഉണ്ടെങ്കില്‍ വല്ലപ്പോഴും ഓരോന്ന് കിട്ടും? എന്ത് ചെയ്യാനാ. അല്ലേ? എടാ മോനേ, ജിയാന്‍ കുട്ടാ. ഒരിക്കല്‍ നീയും കല്യാണം കഴിക്കുമെടാ. നിനക്കും ഒരു കുഞ്ഞുണ്ടാവും. അന്ന് നീയും ഇതുപോലെ അനുഭവിക്കുമെടാ.. നോക്കിക്കോ...' എന്നുമാണ് ജിഷിന്‍ പറയുന്നത്.

   jiaan

  ഇത് മാത്രമല്ല മകന്റെ സ്‌നേഹത്തെ കുറിച്ച് സൂചിപ്പിക്കുന്ന വേറെയും പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിട്ടുണ്ട്. 'കളിക്കൂട്ടിനായി കിളികളെ വേണം എന്ന് പറഞ്ഞ് രണ്ടു ലവ് ബേര്‍ഡ്‌സിനെ വാങ്ങിക്കൊടുത്തതാ. പക്ഷെ ഇപ്പൊ കൂട് മാത്രമേ ഉള്ളു. കിളികളെ അവന്‍ തുറന്നു വിട്ടു. ചോദിച്ചപ്പോള്‍ പറയുവാ, 'കിളികളുടെ ഡാഡയും മമ്മി യും ഇവരെ കാണാതെ വിഷമിച്ചിരിക്കുവായിരിക്കും, അതുകൊണ്ട് അവരെ കാണാന്‍ പൊയ്‌ക്കോ എന്ന് പറഞ്ഞ് പറത്തി വിട്ടതാ' എന്ന്.

  മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

  ഒന്നുകില്‍ ഇവന്‍ കൂടു തുറന്ന് പതിവ് പോലെ കൈ ഇട്ടപ്പോള്‍ പറന്നു പോയതായിരിക്കാം. അല്ലെങ്കില്‍ അവന്‍ പറഞ്ഞ പോലെ അവന്‍ തന്നെ സ്വതന്ത്രനാക്കിയതാവാം. എങ്ങനെ ആയാലും അത് പറന്നു പോയപ്പോള്‍ അവന്‍ പറഞ്ഞ ന്യായം എനിക്കിഷ്ടപ്പെട്ടു. എന്നും താരം പറയുന്നു.

  വീഡിയോ കാണാം

  English summary
  Serial Actor Jishin Mohan Shared Funny Video With Son Jiaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X