ഭാര്യയെ സഹായിക്കുന്നതില്‍ എന്താ തെറ്റ്? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോന്ന് ജിഷിന്‍ മോഹന്‍

ലോക്ഡൗണ്‍ കാലം ഭാര്യയുടെ സഹോദരന്റെ വിവാഹവുമൊക്കെയായി ആഘോഷമായി കഴിയുകയായിരുന്നു സീരിയല്‍ താരം ജിഷിന്‍ മോഹന്‍. മാത്രമല്ല തന്റെയും കുടുംബത്തിലെയും ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം മകനെ കുറിച്ചും അവന് ചെയ്ത് കൊടുത്ത രസകരമായ കാര്യങ്ങളെ കുറിച്ചുമൊക്കെയായിരുന്നു ജിഷിന്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇപ്പോള്‍ ജിഷിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ആരാധകരെ ത്രസിപ്പിക്കുന്നവിധത്തിലുള്ളതാണ്. അളിയന്റെ കല്യാണത്തിന് ഫോട്ടോ എടുത്ത് മുതലാക്കിയതിനെ കുറിച്ച് പറഞ്ഞതിന് പിന്നാലെ സീരിയല്‍ നടിയും ജിഷിന്റെ ഭാര്യയുമായ വരദയ്‌ക്കൊപ്പമുള്ള പുത്തന്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. വീട്ടില്‍ ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുന്ന താരദമ്പതിമാരുടെ ചിത്രമാണ് ജിഷിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.

 jishim-mohan-

'ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യമെന്താ മനുഷ്യാ... എന്നല്ലേ? അതില്‍ ഒരു സത്യം ഇല്ലാതില്ല. ദൈവം സഹായിച്ച് എന്റെ ഭാര്യക്ക് ചപ്പാത്തി പരത്താന്‍ അറിയില്ല. എനിക്ക് നല്ലോണം ചപ്പാത്തി പരത്താന്‍ അറിയാം. വേണമെങ്കില്‍ ഞാന്‍ പഠിപ്പിക്കാം.

വേണ്ട വേണ്ട, അറിയാത്തവര്‍ ചെയ്താല്‍ അത് ഇന്ത്യയുടെ മാപ്പ് പോലെ ആകും. നീ തന്നെ പരത്തിയാല്‍ മതി.. പറഞ്ഞു വന്നപ്പോ പഞ്ചാബി ഹൗസിലെ ഡയലോഗ് ഓര്‍മ്മ വന്നത്. (വീട്ടില്‍ ഞാന്‍ ആണ് ചപ്പാത്തി പരത്തുന്നത് എന്നതിന് ഇതിന് അര്‍ത്ഥം ഇല്ല കേട്ടോ). അല്ലെങ്കില്‍ തന്നെ വീട്ടില്‍ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതില്‍ എന്താ തെറ്റ് അല്ലേ?' ജിഷിന്‍ പറയുന്നു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

 jishim-mohan-

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് ജിഷിന്‍ മോഹനും വരദയും. വില്ലനായും നായകനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന ജിഷിനും വരദയും സീരിയലുകളിലൂടെ കണ്ടുള്ള പരിചയത്തിനും പ്രണയത്തിനുമൊടുവിലാണ് വിവാഹിതരാവുന്നത്. വരദയ്‌ക്കൊപ്പമുള്ളത് മാത്രമല്ല ജിഷിന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ജീവിതനൗക എന്ന പരമ്പരയുടെ സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വിട്ടിരുന്നു.

ഇത്രയും വേറിട്ട പോസറ്റുകള്‍ നിരന്തരം പങ്കുവെക്കുന്ന മറ്റൊരു മിനിസ്‌ക്രീന്‍ താരം ജിഷിന്‍ അല്ലാതെ മറ്റാരും ഇല്ലെന്ന് വേണം പറയാന്‍. സ്വയം കളിയാക്കിയും മറ്റുള്ളവരെ കൈയിലെടുക്കാന്‍ ജിഷിന്റെ പോസ്റ്റുകള്‍ക്ക് സാധിക്കുന്നുണ്ടെന്നതുമാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും ചപ്പാത്തി കഥ കൂടി ഇപ്പോള്‍ വൈറലാവുകയാണ്.

Read more about: serial actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X