ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ; വരദയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് സീരിയല്‍ നടന്‍ ജിഷിന്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതിമാരാണ് ജിഷിന്‍ മോഹനും ഭാര്യയും നടിയുമായ വരദയും. ലോക്ഡൗണ്‍ കാലത്ത് തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജിഷിന്‍ പങ്കുവെക്കാറുണ്ട്. നേരത്തെ വരദയുടെ സഹോദരന്റെ വിവാഹത്തിന് പോയതിനെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു പറഞ്ഞതെങ്കില്‍ പിന്നീട് അഭിനയിക്കുന്ന സീരിയലുകളെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ ജിഷിന്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ശ്രദ്ധേയമാവാറുണ്ട്. ഭാര്യയ്‌ക്കൊപ്പം ചപ്പാത്തി ഉണ്ടാക്കുന്ന ജിഷിന്റെ ചിത്രങ്ങളാണ് ഏറ്റവുമധികം കമന്റുകള്‍ നേടി കൊടുത്തത്. ഇപ്പോഴിതാ രസകരമായ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയ ജിഷിന്റെ ബ്ലഡ് പ്രഷര്‍ നോക്കുകയാണ് വരദ. അതിനൊപ്പം മനോഹരമായൊരു കുറിപ്പും താരം എഴുതിയിട്ടുണ്ട്.

ജിഷിന്റെ കുറിപ്പ് വായിക്കാം
ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ഒരേ നിര്‍ബന്ധം. ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയില്‍, 'എടീ എനിക്കീ ബിപി വരുന്നത് എന്തു കൊണ്ടാണെന്നറിയോ?' എന്നൊരു ചോദ്യം ചോദിച്ചു.
ചോദ്യത്തിന്റെ അന്തര്‍ധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോള്‍ തന്നെ വന്നു നാല് ലോഡ് പുച്ഛം. മൂന്നു ലോഡ് ബില്‍ഡിംഗ് പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു. മറിച്ചു വിറ്റത് അവള്‍ അറിയണ്ട കേട്ടോ. കൊറോണയെ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ പത്രക്കാരുടെ ചോദ്യം കേള്‍ക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാന്‍ ഇത്രേം പുച്ഛം ഇതിന് മുന്‍പ് കണ്ടിട്ടുള്ളു.

'കാരണമെന്താണെന്നറിയോ' എന്ന എന്റെ അടുത്ത ചോദ്യത്തിന് അവള്‍ തന്ന മറുപടി മാത്രം ഞാന്‍ ആര്‍ക്കും കൊടുക്കില്ല. അത് എനിക്ക് മാത്രം സ്വന്തം. അതിനവള്‍ക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷന്‍ ആയ ഒരു വിരല്‍ മാത്രം മതിയായിരുന്നു. പബ്ലിക് ആയി അത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓര്‍മ്മച്ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചു വെക്കും. ഏതായാലും ബ്ലഡ് പ്രഷര്‍ എത്രയാണെന്ന് കണ്ടപ്പോള്‍ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി.


Click it and Unblock the Notifications