എന്റെ ഭാര്യയെ അല്ലേ കെട്ടിപ്പിടിക്കുന്നേ! ഭാര്യയുടെ അനിയന്റെ കല്യാണത്തിനെടുത്ത ചിത്രവുമായി ജിഷിന്‍

സീരിയല്‍ താരം ജിഷിന്‍ മോഹന്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം അതിവേഗം തരംഗമായി മാറാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ജീവിതനൗക എന്ന പരമ്പരയുടെ സെറ്റിലുണ്ടാവുന്ന വിശേഷങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്.

നടന്‍ സാജന്‍ സൂര്യ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് ജിഷിന്‍ എഴുതിയ കുറിപ്പ് വാര്‍ത്തകളിലും നിറഞ്ഞു. ഇപ്പോഴിതാ ജിഷിന്റെ ഭാര്യയും നടിയുമായ വരദയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു വരദയുടെ സഹോദരന്റെ വിവാഹം. വിവാഹത്തിന് പോയപ്പോള്‍ എടുത്ത ചിത്രമാണെന്ന് സൂചിപ്പിച്ചാണ് ജിഷിന്‍ ചിത്രം ഇട്ടിരിക്കുന്നത്.

serial-actor-jishin-mohan-

അതേ സമയം ഫോട്ടോ എടുക്കുമ്പോള്‍ വരദയ്ക്ക് ചെറിയ നാണം ഉണ്ടെന്നും അതിന്റെ ആവശ്യം ഉണ്ടോ എന്നൊക്കെ ക്യാപഷ്‌നായി എഴുതിയ കുറിപ്പില്‍ ജിഷിന്‍ ചോദിക്കുന്നു. കല്യാണത്തിന് വന്ന ഫോട്ടോഗ്രാഫര്‍മാരെ എല്ലാം മുതലെടുത്തത് തങ്ങളാണെന്നും അതൊക്കെ ഓരോ ദിവസം ചിത്രങ്ങളായി എത്തുമെന്ന് കൂടി താരം പറയുന്നു.

ജിഷിന്റെ കുറിപ്പ് ഇങ്ങനെ

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷന്‍ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാല്‍ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയാ. ക്യാമറ കണ്ടാല്‍ പിന്നെ ഒരു ആക്രാന്തമാ.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

serial-actor-jishin-mohan-

എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ. അതിനെന്താ അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നേ? ആര് കണ്ടാല്‍ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നേ. അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ. എന്നിട്ടാ അവള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നേ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാല്‍ മതി എല്ലാരും കേട്ടല്ലോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X