സീരിയല്‍ തീര്‍ന്നു, വില്ലത്തിയെ കൊണ്ട് വന്ന് ഹിറ്റാക്കിയതിന്റെ ആഹ്ലാദമുണ്ട്! അനുവിനെ കുറിച്ച് കിഷോര്‍ സത്യ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ സീരിയലാണ് സ്വന്തം സുജാത. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ അവസാനിക്കുകയാണ്. സീരിയലിന്റെ ക്ലൈമാക്‌സ് എപ്പിസോഡ് ഇന്ന് സംപ്രേക്ഷണം ചെയ്യുകയാണെന്ന് പറഞ്ഞ് അതിലെ താരങ്ങളെല്ലാവരും എത്തിയിരിക്കുകയാണ്.

നടി ചന്ദ്ര ലക്ഷ്മണും കിഷോര്‍ സത്യയും നായിക, നായകന്മാരായി ആരംഭിച്ച സീരിയല്‍ അവസാനത്തിലേക്ക് എത്തുമ്പോള്‍ മറ്റ് പല താരങ്ങളും വന്നു. നായക വേഷത്തില്‍ തിളങ്ങിയവര്‍ പിന്നീട് വില്ലനാവുകയും വില്ലന്മാര്‍ നായികയാവുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ സീരിയലിലെ ഒരൊറ്റ വില്ലത്തിയായി മുഴുനീളം നിറഞ്ഞ് നിന്ന് പ്രേക്ഷക കൈയ്യടി നേടിയ സുന്ദരിയാണ് അനു നായര്‍.

anu-nair

സ്വന്തം സുജാതയിലേക്ക് അനു എത്താനുള്ള കാരണം താനാണെന്ന് പറയുകയാണ് നടന്‍ കിഷോര്‍ സത്യ. സംവിധായകന്‍ ജിസ് ജോയ് വഴിയാണ് റൂബി എന്ന കഥാപാത്രത്തിലേക്ക് അനുവിനെ കണ്ടെത്തിയതെന്നും ഇന്ന് മികച്ച താരമായി മാറിയ അനുവിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ടാണ് പുതിയൊരു കുറിപ്പുമായി കിഷോര്‍ എത്തിയിരിക്കുന്നത്. ഒപ്പം സീരിയലിലെ ബാലതാരമായി വന്ന നടി സ്വാതികയെ കുറിച്ചും കിഷോര്‍ സൂചിപ്പിച്ചിട്ടുണ്ട്.

'സ്വന്തം സുജാത' ഇന്ന് വൈകിട്ട് 6.30ന് അവസാനിക്കുമ്പോള്‍ ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷന്‍ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആള്‍ എന്ന നിലയില്‍ ഏറെ ആഹ്ലാദം. സംവിധായകനും പ്രിയ സുഹൃത്തുമായ ജിസ് ജോയ് വഴിയാണ് അനു നായര്‍ എന്ന റൂബിയെ ഞാന്‍ കണ്ടെത്തിയത്.

ഡെന്‍സണ്‍ എന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ആണ് സ്വാതികയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അധികം മുഖപരിചയമില്ലാത്ത small time actors ല്‍ നിന്നും ഇവര്‍ രണ്ടാളും ഇന്ന് കേരളം അറിയപ്പെടുന്ന രണ്ട് താരങ്ങള്‍ ആയി മാറിയിരിക്കുന്നു.

swontham-sujatha

ഇനി ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും സുജാതയിലെ 'വില്ലത്തി റൂബി' എന്നാവും അനു നായരെ പ്രേക്ഷകര്‍ അടയാളപ്പെടുത്തുക. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ അന്‍സാര്‍ ഖാന് മാത്രമാണ്. ഒരു നിമിത്തം മാത്രമാണെങ്കിലും ഈ താരപ്പിറവികള്‍ക്ക് ഹേതുവാകാന്‍ സാധിച്ചതില്‍ എനിക്കും ആഹ്ലാദിക്കാമല്ലോ... ഇനിയുള്ള യാത്രയില്‍ രണ്ടാള്‍ക്കും ആശംസകള്‍.. എന്നുമാണ് കിഷോര്‍ സത്യ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

സ്വന്തം സുജാത തീരുന്നതിനെ പറ്റി പറഞ്ഞ് നടി അനു നായരും അടുത്തിടെ വന്നിരുന്നു. 'രണ്ടര വര്‍ഷമായി, എന്നിട്ടും എന്റെ ആദ്യ സീരിയലിന്റെ ഷൂട്ടിംഗിന്റെ ആ ഓര്‍മ്മകള്‍ ഇപ്പോഴും പുതുമയുള്ളതാണ്. എനിക്ക് ലഭിച്ച പ്രതികരണം ജീവിതകാലം മുഴുവന്‍ വിലമതിക്കുന്നുണ്ട്. സൂര്യ ടിവിയ്ക്ക് നന്ദി.

സംവിധായകന്‍ അന്‍സാര്‍ ഖാന്‍ സാര്‍, നിങ്ങളാണ് ഉന്നത സ്വപ്നങ്ങള്‍ കാണാനും സ്വന്തം കഴിവില്‍ വിശ്വസിക്കാനും എന്നെ പഠിപ്പിച്ച ഒരു മികച്ച സംവിധായകന്‍. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒത്തിരി നന്ദിയുണ്ടായിരിക്കും. സ്വന്തം സുജാതയുടെ മുഴുവന്‍ ടീമിനെയും ഞാന്‍ മിസ് ചെയ്യുമെന്നും പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദിയുമെന്നുമാണ് അനു പറഞ്ഞിരുന്നത്.

anu-nair

എന്നാല്‍ അനുവിനെ പോലൊരു വില്ലത്തിയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ആരാധകരും പറയുന്നത്. 'അനന്തഭദ്രം കണ്ടു ദിഗംബരന്റെ ഫാന്‍ ആയി എന്ന് പറയുന്ന പോലെ, കണ്ട് തുടങ്ങിയപ്പോള്‍ സുജാതയും ഒടുക്കം റൂബിയും എന്ന അവസ്ഥ ആയി, റൂബിയെ മിസ്സ് ആകുമല്ലോ. ഇനിയും സീരിയലില്‍ കാണാന്‍ ആഗ്രഹിക്കുന്നു. നല്ല അവസരങ്ങള്‍ ഉണ്ടാകട്ടെ.. മലയാള മിനിസ്‌ക്രീന്‍ കണ്ടതില്‍ വച്ച് ഏറ്റവും കിടിലന്‍ വില്ലത്തിയായിരുന്നു റൂബി,

എത്രയൊക്കെ വില്ലത്തിമാര്‍ വന്ന് പോയാലും റൂബിയെ പോലെ വെറുപ്പും ദേഷ്യവും ഉണ്ടാക്കിയൊരു കഥാപാത്രം ഇല്ലെന്ന് പറയാം. അത്രയധികം പെര്‍ഫോമന്‍സാണ് റൂബി കാഴ്ച വെച്ചിരുന്നത്. ഇടയ്ക്ക് നായികയെക്കാളും പ്രകടനം കൊണ്ട് മുന്നിലേക്ക് എത്താന്‍ വില്ലത്തിയ്ക്ക് സാധിച്ചിരുന്നു.

എല്ലാം അനുവിന്റെ മികവുറ്റ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്. ഇനിയും സീരിയലുകളിലും സിനിമയിലുമായി അനുവിനെ കാണാന്‍ ആഗ്രഹിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X