For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൂജപ്പുര രവി ചേട്ടനെ കണ്ട് യാത്രാമംഗളങ്ങള്‍ നേര്‍ന്നു, ആത്മയ്ക്ക് വേണ്ടി സ്നേഹസമ്മാനവും നൽകി'; നടൻ കിഷോർ സത്യ

  |

  ആയിരപ്പറ, ഹരിക‍ൃഷ്ണൻസ്, അക്കരെ നിന്നൊരു മാരൻ തുടങ്ങി ​ഗപ്പി വരെയുള്ള സിനിമകളിൽ സഹതാരമായി തിളങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് പൂജപ്പുര രവി. എൺപത്തിരണ്ടുകാരനായ പൂജപ്പുര രവിയുടെ യഥാർഥ പേര് രവീന്ദ്രൻ നായർ എന്നാണ്.

  അഭിനയത്തിലേക്ക് വന്ന ശേഷമാണ് പേരിനൊപ്പം നാടിനെ കൂടി ചേർത്ത് പിടിച്ച് പേര് പരിഷ്കരിച്ച് പൂജപ്പുര രവിയെന്ന് ആക്കിയത്. അതൊരു വലിയ അടയാളമായി പിൽ‌ക്കാലത്ത് മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെടുകയും ചെയ്തു.

  Also Read: വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  പേരിനൊപ്പം നാടിനെ ചേർത്ത് പിടിച്ച പൂജപ്പുര രവി. നാടിനെയും ചെങ്കള്ളൂർ മഹാദേവരെയും എണ്ണമറ്റ സുഹൃത്ത് ബന്ധങ്ങളേയും വിട്ട് മറയൂരിലേക്ക് താമസം മാറ്റാനൊരുങ്ങുകയാണ്. മകൾ ലക്ഷ്മിക്കും കുടുംബത്തിനുമൊപ്പം മൂന്നാറിനടുത്ത് മറയൂരിലാകും ഇനി താമസം.

  നാടക പ്രവർത്തകനായും സിനിമാ നടനായും യാത്ര ചെയ്യുമ്പോഴെല്ലാം നാടിനെ പേരിൽ ചേർത്ത് ഒപ്പം കൊണ്ടുപോയിരുന്നു താരം. തിരക്കുപിടിച്ച അഭിനയ ജീവിതത്തിലും പൂജപ്പുരയിൽ അദ്ദേഹം സജീവമായി ഉണ്ടായിരുന്നു.

  ഇപ്പോഴിത മറയൂരിലേക്ക് താമസം മാറി പോകുന്ന പ്രിയ കലാകാരനെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയ്ക്ക വേണ്ടി സന്ദർശിച്ച് ഉപഹാരം കൈമാറിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സിനിമാ-സീരിയൽ താരം കിഷോർ സത്യ.

  തന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് കിഷോർ സത്യ സന്തോഷം പങ്കിട്ട് എത്തിയത്. 'പൂജപ്പുരയിൽ നിന്നും മറയൂരിലേക്ക് താമസം മാറി പോകുന്ന മുതിർന്ന നാടക, സിനിമ, സീരിയൽ നടനായ പൂജപ്പുര രവി ചേട്ടനെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ അറിയിച്ചു.'

  'എന്നോടൊപ്പം ആത്മ ഭരണസമിതി അംഗങ്ങളായ പൂജപ്പുര രാധാകൃഷ്ണൻ, രാജ്‌കുമാർ, അഷ്‌റഫ്‌ പേഴുംമൂട് എന്നിവരും ഉണ്ടായിരുന്നു. ഒപ്പം ആത്മയുടെ പേരിൽ ഒരു സ്നേഹോപഹാരവും അദ്ദേഹത്തിന് നൽകി. ഞങ്ങൾ പടിയിറങ്ങി' എന്നാണ് പൂജപ്പുര രവിയെ സന്ദർശിച്ച സന്തോഷം പങ്കുവെച്ച് കിഷോർ സത്യ കുറിച്ചത്.

  ഒപ്പം കുറച്ച് ചിത്രങ്ങളും കിഷോർ സത്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. പൂജപ്പുര രവിയുടെ മകൻ ഹരിയും മക്കളായ മാധവും പ്രണവും ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് മകൾ ലക്ഷ്മിക്കൊപ്പം താമസിക്കാനായി മറയൂരിലേക്ക് താരം പോകുന്നത്. ഹരിയുടെ ഭാര്യ വൃന്ദ രണ്ടുമാസം മുമ്പ് ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.

  Also Read: നടിയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് കൊണ്ട് പോയി; എന്റെ ഭാര്യയെ ബാധിക്കുന്ന വാര്‍ത്തയെന്ന് രാം ചരൺ

  വാർധക്യത്തിലെത്തിയതിനാൽ ലക്ഷ്മിപ്രഭയെന്ന വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാനാകില്ല ഇനി പൂജപ്പുര രവിക്ക്. അതിനാലാണ് മമകൾക്കൊപ്പം പോകുന്നത്. ഭാര്യ തങ്കമ്മ ആറുവർഷം മുമ്പ് മരിച്ചു. മകൾ ലക്ഷ്മിയും മരുമകൻ ഹരിഹരാത്മജൻ നായരും 27 വർഷമായി മറയൂരാണ് തമസം.

  കൃഷിയും വിവിധ ബിസിനസുമായിക്കഴിയുന്ന അവർക്ക് തിരുവനന്തപുരത്തേക്ക് വരാനുമാകില്ല. തണുത്ത കാലാവസ്ഥ അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ലക്ഷ്മിക്കുണ്ട്. മകളെ കാണാൻ പോകുമായിരുന്നെങ്കിലും മറയൂരിൽ അധികം കഴിഞ്ഞിട്ടില്ലെ പൂജപ്പുര രവി.

  'മോന്റേയും മരുമകളുടേയും കൂടെയാണ് ഞാന്‍ താമസിച്ചത്. അവന് ഇവിടെ ജോലിയുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ യുകെയിലേക്ക് പോവുകയാണ്. അവന്റെ ഭാര്യ പോയി. പിന്നെ ഞാന്‍ മാത്രമല്ലെ ഇവിടെയുണ്ടാവൂ. നമ്മളെ നോക്കാന്‍ ആരേലും വേണ്ടേ.'

  'എനിക്ക് 82 വയസ് കഴിഞ്ഞു. അപ്പോള്‍ അവിടെ പോയി താമസിക്കാമെന്ന് കരുതുന്നു. തിരുവനന്തപുരം വിട്ട് പോവാന്‍ ആര്‍ക്കെങ്കിലും ഇഷ്ടമാവുമോ. പൂജപ്പുര എനിക്ക് മറക്കാനാവുമോ. എന്നെ പൂജപ്പുര രവിയാക്കിയത് ഈ സ്ഥലമല്ലേ.'

  'ഞാനും ജഗതിയുമൊക്കെ സ്ഥലങ്ങളുടെ പേരില്‍ അറിയപ്പെടുന്നവരാണ്. അത് നിസാര കാര്യമൊന്നുമില്ല' പൂജപ്പുര രവി മാധ്യമങ്ങളോട് പറഞ്ഞു. 2016ൽ ഗപ്പി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

  സിനിമയിലും സീരിയലിലുമായി പിന്നീട് അവസരങ്ങൾ തേടിയെത്തുന്നുണ്ട്. എന്നാൽ തന്റെ അനാരോഗ്യം മറ്റാർക്കും ബുദ്ധിമുട്ടാകരുതെന്ന നിർബന്ധമുള്ളതിനാൽ പൂജപ്പുര രവി ആ അവസരങ്ങളെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു.

  Read more about: actor
  English summary
  Serial Actor Kishor Satya Finally Meets Poojappura Ravi For Atma Association-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X