'ബെൽസ് പാൾസിക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ മനോജ് കുമാർ'; പ്രാർത്ഥിച്ചിരുന്നുവെന്ന് ആ‌രാധകർ

സീരിയൽ രം​ഗത്ത് സീനിയറായ രണ്ട് താരങ്ങളാണ് ബീന ആന്റണിയും മനോജ് കുമാറും. മനോജ് കുമാർ മിമിക്രിയിലൂടെയാണ് സിനിമയിലേക്കും സീരിയലിലേക്കും എത്തിയത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴും രണ്ടുപേരും സോഷ്യൽമീ‍ഡിയകൾ വഴിയും സീരിയലുകൾ വഴിയും സജീവമാണ്. അടുത്തിടെയാണ് മനോജ് കുമാറിന് ബെൽസ് പാൾസി രോ​ഗം ബാധിച്ചത്. യൂട്യുബ് ചാനലിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് മനോജ് കുമാർ വെളിപ്പെടുത്തിയത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ ഇക്കാര്യം കേട്ടത്. ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നിരിക്കുകയാണ് മനോജ് കുമാർ‌ ഇപ്പോൾ.

വീണ്ടും ഷൂട്ടിങ് തിരക്കുകൾ ആരംഭിച്ച സന്തോഷവും മനോജ് കുമാർ പങ്കുവെച്ച് എത്തിയിട്ടുണ്ട്. 'ബെൽസ് പാൾസി മാറി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ' എന്ന തലക്കെട്ടോടെയാണ് മനോജ് കുമാർ പുതിയ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ഭക്തി ​ഗാനത്തിലാണ് രോ​ഗത്തിൽ നിന്നും കരകയറിയ ശേഷം മനോജ് ആദ്യം അഭിനയിക്കുന്നത്. മിമിക്രി ആർട്ടിസ്റ്റും നടനുമായ വിനോദ് കെടാമം​ഗലത്തിന്റേയും സംഘത്തിന്റേയും ഭക്തി​ഗാന ആൽബമാണിത്. ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും മനോജ് പങ്കുവെച്ചു. കാളികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട ബക്തി​ഗാനത്തിലാണ് മനോജ് കുമാർ അഭിനയിക്കുന്നത്.

വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി

വീണ്ടും ഇത്തരത്തിൽ ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ സാധിക്കുമെന്ന് കരുതിയിരുന്നതല്ലെന്നും ദൈവാനു​​ഗ്രഹം തിരിച്ചുവരവിന് വലിയ കാരണമായി എന്നുമെല്ലാം വീഡിയോയ്ക്കിടെ മനോജ് കുമാർ‌ പറയുന്നുണ്ട്. നവംബർ 29ന് ആണ് മനോജ് കുമാറിന് ആദ്യമായി ഈ രോ​ഗം പിടിപ്പെട്ടത്. രോ​ഗം പിടിപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് മനോജ് കുമാർ പുറം ലോകത്തെ തന്റെ രോ​ഗ വിവരം അറിയിച്ചത്. പിന്നീട് ചികിത്സകൾക്ക് ശേഷം തൊണ്ണൂറ് ശതമാനത്തോളം മുഖത്തിന്റെ രൂപം തിരിച്ച് കിട്ടിയപ്പോഴുള്ള സന്തോഷം പങ്കുവെക്കാനും മനോജ് കുമാർ എത്തിയിരുന്നു. ആ സമയത്ത് നടൻ മമ്മൂട്ടി അടക്കം വിശേഷങ്ങൾ അന്വേഷിച്ചതിനെ കുറിച്ചും പിന്തുണ നൽകിയതിനെ കുറിച്ചും മനോജ് കുമാർ പറഞ്ഞിരുന്നു.

വളരെ പെട്ടന്ന് മാറുമെന്ന് കരുതിയില്ല

'തൊണ്ണൂറ് ശതമാനവും ഭേദമായിട്ടുണ്ട്. ഇനി ബാക്കിയുള്ള പത്ത് ശതമാനം കൂടി റെഡിയായാൽ എന്റെ മുഖം പഴയത് പോലെ ആകും. നിങ്ങൾ ആദ്യം കണ്ട എന്റെ മുഖത്തിൽ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോൾ ചെറിയ പ്രശ്‌നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാൽ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോർത്തില്ല. നിങ്ങളുടെ ഒക്കെ പ്രാർഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് മുതൽ ഇന്നുവരെ എന്റേയും ഭാര്യയുടെയും അവസ്ഥ കോൾ സെന്ററിൽ എത്തിയത് പോലെയായിരുന്നു. എത്ര ആളുകളാണ് വിളിച്ചത്. കുറേ പേർ മെസേജുകൾ അയച്ചു. ചിലർ വിളിച്ചിട്ട് കരഞ്ഞു... ഒത്തിരി പേർ എനിക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.'

Recommended Video

തന്റെ ഭർത്താവിന് ബാധിച്ച അസുഖത്തെക്കുറിച്ച് ബീന മനോജ് പറയുന്നു | FilmiBeat Malayalam
ആശംസകൾ നേർന്ന് ആരാധകരും

'ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണല്ലോ ഇതൊക്കെ തിരിച്ചറിയാൻ ആയത്. അതൊക്കെ വലിയ ഒരു കാര്യമാണ്. നിങ്ങൾ തരുന്ന പ്രർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ട് പോവുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. മമ്മൂക്കയുടെ മെസേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാൻ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളിൽ മാത്രമാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം മനോജ് വേഗം സുഖമാവട്ടേ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോൾ എന്നോട് ടെൻഷനടിക്കേണ്ട എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. സിനിമാ രംഗത്ത് നിന്നും ഒരുപാട് ആളുകൾ തന്നെ വിളിച്ചിരുന്നു' എന്നാണ് മനോജ് അന്ന് പറഞ്ഞത്. പഴയ മുഖ രൂപത്തിലേക്ക് മനോജ് പൂർണമായും തിരികെ എത്തിയിട്ടുണ്ട്. വീണ്ടും അഭിനയിക്കാൻ ആരംഭിച്ചുവെന്ന് മനോജ് പറഞ്ഞതോടെ നിരവധി ആരാധകരാണ് ആശംസകൾ നേർന്ന് എത്തിയത്.

Read more about: manoj kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X